topnews

രോ​ഗം ബാധിക്കുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ടത് സർക്കാരല്ല വീട്ടുകാരാണ്,ആറന്മുള പീഡനത്തിനിരയായ പെൺകുട്ടിക്കെതിരെ ശാരദക്കുട്ടി

കേരളത്തെ ഞെട്ടിച്ച സംഭവമായിരുന്നു കോവിഡ് ​രോ​ഗി ആംബുലൻസ് ഡ്രൈവറുടെ ക്രൂര പീഢനത്തിനിരയായി എന്നത്.വിദേശ രാജ്യങ്ങളിലോ ഉത്തരേന്ത്യയിലോ അല്ല നമ്മുടെ കേരളത്തിൽ തന്നെ.രോ​ഗിയായ ഒരു സ്ത്രീയെ വഴിയരികിൽവെച്ച് ക്രൂരമായി പീഡിപ്പിക്കപ്പെട്ടതറിഞ്ഞിട്ടും നമ്മുടെ സാംസ്ക്കാരിക നായികമാർ മൗനം പാലിക്കുന്നു.ഭരിക്കുന്ന പാർട്ടി സിപിഎമ്മായതിനാലും അവരുടെ പിടിപ്പുകേടായതിനാലും സാംസ്ക്കാരിക പ്രവർത്തകർ ഒന്നും മിണ്ടുന്നില്ലെന്നു മാത്രമല്ല ഇരയെപ്പോലും രൂക്ഷമായി വിമർശിക്കുന്നു

നിരൂപകയും പരിഭാഷകയും സാംസ്ക്കാരിക നായികയുമായ എസ് ശാരദക്കുട്ടിയുടെ ഇരക്കെതിരെയുള്ള സോഷ്യൽ മീഡിയാ പോസ്റ്റ് വൻ വിവാദമായിരിക്കുകയാണ്.നിരവധി ആളുകളാണ് ശാരദക്കുട്ടിയെ വിമർശിച്ച് രം​ഗത്തെത്തിയിരിക്കുന്നത്.സ്ത്രീകൾക്കുവേണ്ടി ഘോര ഘോരം പ്രസം​ഗിക്കുന്ന ശാരദക്കുട്ടി ആറന്മുളയിൽ പീഡിപ്പിക്കപ്പെട്ടത് ഒരു പെൺകുട്ടിയാണെന്നോ ഒരു രോ​ഗിയാണെന്നോ ഉള്ള പരി​ഗണന നൽകിയില്ല.പീഡനത്തിനിരയായ പെൺകുട്ടികയെയും വീട്ടുകാരെയും രൂക്ഷമായ ഭാഷയിൽ വിമർശിച്ചിരിക്കുകയാണ്.

ഒരു പെൺകുട്ടിക്ക് കോവിഡ് സ്ഥിതീകരിച്ചാൽ വീട്ടിൽത്തന്നെ സംരക്ഷിക്കണമെന്നതാണ് ശാരദക്കുട്ടിയുടെ വാദം.അതിന്റെ ഭവിഷ്യത്ത് എന്തായിരുന്നാലും അതനുഭവിക്കാനുമാകും വീട്ടുകാർ താത്പര്യപെടുക. ഒരു പെൺകുട്ടിയുടെ അമ്മയായ ശാരദ ടീച്ചർക്ക് എങ്ങനെയാണ് ഇങ്ങനെ പറയാൻ സാധിക്കുക .ഉത്തരേന്ത്യയിലോ യോ​ഗി ആദിത്യനാഥിന്റെ നാട്ടിലോ ആയിരുന്നെങ്കിൽ ടീച്ചർ ഈ സമീപനം സ്വികരിക്കുമായിരുന്നോ? കേരളത്തിൽ ബിജെപിയോ കോൺ​​ഗ്രസോ ആണ് ഭരിക്കുന്നതെങ്കിൽ ഇങ്ങനെ പറയുമായിരുന്നോ. പ്രതിഷേധജ്വാലകളും സമരങ്ങളും നടത്തില്ലായിരുന്നോ. പാർട്ടിക്കുവേണ്ടി തന്റെ കാഴ്ചപ്പാടുകാൾ മാറ്റാൻ എങ്ങനെയാണ് സാധിക്കുന്നത്. സ്ത്രീകളെ രാത്രി ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റേണ്ടതില്ലെന്നതാണ് ശാരദക്കുട്ടിയുടെ മറ്റൊരു വാദം. രാത്രിയിലാണ് സ്ത്രീകൾക്ക് രോ​ഗം സ്ഥിതീകരിക്കുന്നതെങ്കിൽ അവർക്ക് വീട്ടിൽ ക്വാറന്റൈനിൽ കഴിയാൻ സൗകര്യമില്ലെങ്കിൽ എന്ത് ചെയ്യണമെന്നു കൂടി പറയുക

സ്ത്രീവിഷയങ്ങളിൽ രൂക്ഷമായി പ്രതികരിക്കുന്ന വ്യക്തിയാണ് ഡബ്ബിം​ഗ് ആർട്ടിസ്റ്റും സാമൂഹികപ്രവർത്തകയുമായ ഭാ​ഗ്യലക്ഷ്മി.ഒരുത്തൻ റോഡിന്റെ സൈഡിൽ നിന്നും ഇത്തിരി മൂത്രം ഒഴിച്ചതിനു എന്തെല്ലാം കോലാഹലങ്ങളാണ് ഉണ്ടാക്കിയത്..അവനെ കൊന്നു കളയാൻ വരെ ചിന്തിച്ചു ഇവർ. എന്നാൽ ആംബുലൻസിൽ ഇട്ട് ഒരു കോവിഡ് രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ചതിനെതിരെ ഈ നവോഥാന നായിക ഇതു വരെ അനങ്ങിയിട്ടില്ല..ഡ്രൈവറെയും സർക്കാരിനെയും ന്യായീകരിക്കുകയും വേണം എന്നാൽ “നിന്റെ കുട്ടിക്കാണ് ഈ ഗതി വന്നത് എങ്കിലോ? ” എന്ന് ആരും ചോദിക്കയും അരുത്. ഇരയെ പ്രതിയാക്കുകയും പ്രതിയെ മഹത്വവൽക്കരിക്കുകയും ചെയ്യുന്ന ഒരു കാലഘട്ടത്തിലൂടെയാണ് കേരളം കടന്നുപോകുന്നതെന്ന് നിസ്സംശയം പറയാം.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

20 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

53 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago