ശബരിമല വിമാനത്താവള പദ്ധതിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ അനാവശ്യമെന്ന് ശബരിമല വിമാനത്താവളം സ്പെഷ്യല്‍ ഓഫിസര്‍ വി തുളസീദാസ്. ശബരിമല വിമാനത്താവളത്തിന് പ്രാഥമിക അനുമതി പ്രതിരോധ മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതാണ്. പദ്ധതി നടപ്പാക്കാന്‍ യാതൊരു പ്രതിസന്ധിയുമില്ല. ചോദ്യങ്ങള്‍ക്കുള്ള മറുപടി കണ്‍സള്‍ട്ടന്‍സിയുമായി ആലോചിച്ച് ഉടന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുമായി ബന്ധപ്പെട്ട് നിലവില്‍ ഉന്നയിച്ചിരിക്കുന്നത് സ്വാഭാവിക ചോദ്യങ്ങള്‍ മാത്രമാണ്. വ്യോമയാന മന്ത്രാലയത്തിന്റെ സ്ക്രീനിംഗ് കമ്മിറ്റിയാണ് തുടര്‍ നടപടികള്‍ സ്വീകരിക്കേണ്ടതെന്നും ഇപ്പോഴുള്ള വിവാദങ്ങള്‍ അനാവശ്യമെന്നും വി തുളസീദാസ് അഭിപ്രായപ്പെട്ടു. ഇതിനിടെ ശബരിമല വിമാനത്താവളം സംബന്ധിച്ച സിവില്‍ ഏവിയേഷന്‍ റിപ്പോര്‍ട്ട് കേരളത്തിന്റെ വികസനം അട്ടിമറിക്കുന്നതാണെന്ന് അഭിപ്രായപ്പെട്ട് രാജു എബ്രാഹം രംഗത്ത് വന്നിരുന്നു.
ടേബിള്‍ ടോപ് വിവാദം ശുദ്ധ അസംബന്ധമാണ്. പ്രതിരോധ മന്ത്രാലയവും എയര്‍പോര്‍ട്ട് അതോറിറ്റിയും എതിര്‍ത്തില്ലെന്നും ശബരിമല വിമാനത്താവളം പ്രധാനമന്ത്രി കേരളത്തിന് നല്കിയ ഉറപ്പാണെന്നും രാജു എബ്രഹാം പറഞ്ഞു. ഇപ്പോള്‍ പുറത്തുവന്നിരിക്കുന്ന ഡിജിസിഎ റിപ്പോര്‍ട്ടിന് പിന്നില്‍ ഏതോ ലോബികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. എയര്‍പോര്‍ട്ട് അതോറ്റിയോ പ്രതിരോധ മന്ത്രാലയമോ ഒരു എതിര്‍പ്പും ഉന്നയിച്ചിരുന്നില്ലെന്നും രാജു എബ്രഹാം പറഞ്ഞു. കണ്ടെത്തിയ സ്ഥലം വിമാനത്താവളത്തിന് അനുയോജ്യമല്ലെന്നാണ് ഡിജിസിഎ റിപ്പോര്‍ട്ട്. വിമാനത്താവളം രണ്ട് ഗ്രാമങ്ങളെ ബാധിക്കുമെന്നും ഡിജിസിഎ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഇന്നലെയാണ് വിമാനത്താവള നിര്‍ദേശത്തെ എതിര്‍ത്ത് ഡിജിസിഎ വ്യോമയാന മന്ത്രാലയത്തിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. വിമാനത്താവളത്തിന് വേണ്ടി കേരളം തയ്യാറാക്കി കേന്ദ്രത്തിന് നല്കിയ റിപ്പോര്‍ട്ട് വിശ്വസനീയമല്ലെന്നും ചട്ടം അനുസരിച്ചുള്ള റണ്‍വേ തയ്യാറാക്കാന്‍ ചെറുവള്ളി എസ്റ്റേറ്റിലാകില്ലെന്നുമാണ് റിപ്പോര്‍ട്ടിലുള്ളത്.
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…
കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…
കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…
മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്റെ…
വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…
ന്യൂഡല്‍ഹി: ലോക്സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…