topnews

ശബരിമല വിമാനത്താവളത്തിന് അനുമതി നൽകി കേന്ദ്ര പ്രതിരോധ വകുപ്പ്

ഒടുവിൽ ശബരിമല വിമാനത്താവളത്തിനു കേന്ദ്ര പ്രതിരോധ വകുപ്പിന്റെ അനുമതി. ഒരു വിമാനത്താവളം കൂടി കേരളത്തിൽ എത്തുമ്പോൾ അത് വെറും 150 കിലോമീറ്ററിനുള്ളിലാണ്‌ കൊച്ചി വിമാനത്താവളത്തിൽ നിന്നും എന്നതും പ്രധാനമാണ്. മറ്റൊന്ന് വിമാനത്താവളം നിലവിൽ വരുമ്പോൾ പ്രതിഷേധവും പിന്തുണയും ഒരു പോൽ ഉണ്ടാകും പ്രതിഷേധങ്ങൾ തലപൊക്കുമോ എന്നത് കാത്തിരുന്ന് കാണേണ്ട വിഷയമാണ് അയ്യപ്പഭക്തന്മാരുടെ പ്രതികരണവും അറിയാനുണ്ട്.

നിര്‍ദിഷ്ട ശബരിമല വിമാനത്താവളത്തിന് പ്രതിരോധമന്ത്രാലയം അനുമതി നല്‍കി. ആന്റോ ആന്റണിയുടെ ചോദ്യത്തിന് മറുപടിയായി വ്യോമയാനമന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ലോക്സഭയെ അറിയിച്ചതാണ് ഇക്കാര്യം. പരിസ്ഥിതിയനുമതിയാണ് അടുത്തഘട്ടം. അതിനുശേഷമേ അന്തിമാനുമതിയുടെ കാര്യത്തില്‍ തീരുമാനമെടുക്കു. 2008-ലെ ഗ്രീന്‍ഫീല്‍ഡ് വിമാനത്താവള നയപ്രകാരം 2020 ജൂണിലാണ് സംസ്ഥാനസര്‍ക്കാര്‍ സംരംഭമായ കെ.എസ്.ഐ.ഡി.സി. വിമാനത്താവളം സ്ഥാപിക്കാന്‍ അപേക്ഷനല്‍കിയത്.

എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (എഎഐ), പ്രതിരോധമന്ത്രാലയം, ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) എന്നിവരുമായി കൂടിയാലോചിച്ച് അപേക്ഷ വ്യോമയാനമന്ത്രാലയം പരിശോധിച്ചു. സാങ്കേതിക-സാമ്പത്തിക സാധ്യതാ പഠനറിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കെ.എസ്.ഐ.ഡി.സി.യോട് വ്യോമയാനമന്ത്രാലയം ആവശ്യപ്പെട്ടു.

കഴിഞ്ഞ ജൂണില്‍ കെ.എസ്.ഐ.ഡി.സി. അന്തിമറിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നവംബര്‍ 22-ന് ഗ്രീന്‍ഫീല്‍ഡ് വിമാനത്താവളങ്ങളെക്കുറിച്ച് പരിശോധിക്കുന്ന സമിതിക്ക് മുന്നില്‍ ഈ നിര്‍ദേശം അവതരിപ്പിച്ചു. ഭൂമിയുടെ ലഭ്യത, ആഘാതപഠനം, ആഭ്യന്തര റിട്ടേണ്‍നിരക്ക് തുടങ്ങിയവ സംബന്ധിച്ച വിശദാംശങ്ങള്‍ നല്‍കാന്‍ മന്ത്രാലയം ആവശ്യപ്പെട്ടു. കഴിഞ്ഞ ഡിസംബറില്‍ കെ.എസ്.ഐ.ഡി.സി. ഇത് നല്‍കി.നിര്‍ദിഷ്ട വിമാനത്താവളത്തില്‍നിന്ന് 150 കിലോമീറ്റര്‍ പരിധിക്കുള്ളിലുള്ള എല്ലാ വിമാനത്താവളങ്ങളുടെയും സാന്നിധ്യത്തെക്കുറിച്ച് ഫെബ്രുവരി 16-ന് വ്യോമയാന മന്ത്രാലയം റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരിക്കുകയാണ്. പദ്ധതിപ്രദേശത്ത് കെ.എസ്.ഐ.ഡി.സി. പരിസ്ഥിതി ആഘാതം വിലയിരുത്തല്‍പഠനം നടത്തിവരികയാണന്നും മന്ത്രി സിന്ധ്യ അറിയിച്ചു.

ശബരിമല ധർമ്മശാസ്താക്ഷേത്രം നിർദ്ദിഷ്ട വിമാനത്താവള പരിസരത്തുനിന്ന് ഏകദേശം 48 കി മീ അകലെയാണ്. കമ്മീഷൻ ചെയ്തു കഴിഞ്ഞാൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം, കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം, കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം എന്നിവയ്ക്കു ശേഷം കേരള സംസ്ഥാനതത്തെ അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമായി ഇതു മാറുന്നതാണ്.

കേരളത്തിലേയ്ക്കു നിർദ്ദേശിക്കപ്പടുന്ന അഞ്ചാമത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിഗിരി അന്താരാഷ്ട്ര വിമാനത്താവളം.[2] 2017 ജൂൺ 19 ന് സർക്കാർ പദ്ധതിക്ക് അംഗീകാരം നൽകിയിരുന്നു. വിമാനത്താവളം നിർമ്മിക്കുവാനുദ്ദേശിക്കുന്ന ചെറുവള്ളി എസ്റ്റേറ്റിനെ സംബന്ധിച്ച ഉടമസ്ഥാവകാശ തർക്കം ഹൈക്കോടതിക്ക് മുന്നിലാണ്. സ്ഥലത്തെ സംബന്ധിച്ചുള്ള തർക്കത്തിൽ കേരള സർക്കാരിന് അനുകൂലമായിട്ടുള്ള ഒരു കോടതി വിധി വന്നാൽ താമസിയാതെ വിമാനത്താവളത്തിന്റെ നിർമ്മാണം ആരംഭിക്കുന്നതാണ്.

സെറ്റിൽമെന്റ് റെജിസ്റ്റിനെ ആധാരമാക്കിയുള്ള അടിസ്ഥാന റവന്യൂ റെക്കോർഡ് പ്രകാരം ഈ എസ്റ്റേറ്റ് നിലനിൽക്കുന്ന പ്രദേശം സർക്കാർ ഭൂമിയാണ്.[3] കോട്ടയം ജില്ലയിലെ എരുമേലിയിലുള്ള ഈ എസ്റ്റേറ്റിലെ ഏകദേശം 2,263 ഏക്കർ (9.16 ചതുരശ്ര കിലോമീറ്റർ‌) പ്രദേശമാണ് വിമാനത്താവളത്തിനായി നിർദ്ദേശിക്കപ്പെട്ടിരിക്കുന്നത്

Karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

7 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

8 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

9 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago