Premium

ശബരിമല തീർത്ഥാടകർക്ക് ഫ്ലൈറ്റിൽ വരാം, പതനതിട്ടയുടെ മുഖച്ഛായ മാറുന്നു, പ്രതീക്ഷയോടെ ചുങ്കപ്പാറ ടൗൺഷിപ്

വിദേശത്തു നിന്നും തീർത്ഥാടകർ ഇനി ശബരിമലയിൽ എത്തും, ശബരിമലയിലേക്കുള്ള വിദേശ തീർഥാടകരുടെ വരവ് വേഗത്തിലാക്കാനായി നിർമിക്കുന്ന അന്താരാഷ്ട്ര വിമാനത്താവള പദ്ധതിയുമായി മുന്നോട്ടുപോകുകയാണ് സർക്കാർ. ശബരിമല വിമാനത്താവളത്തിനുള്ള നിർദ്ദേശിക്കപ്പെട്ട സ്ഥലമേറ്റെടുപ്പു വിജ്ഞാപനം ഉടൻ പുറത്തുവരാനിരിക്കെ വികസന പ്രതീക്ഷയിലാണു ചുങ്കപ്പാറയും റാന്നിയും. വിമാനത്താവളത്തിന് അനുയോജ്യമെന്നു കണ്ടെത്തിയ ചെറുവള്ളി എസ്റ്റേറ്റ് ഭൂമിക്കുപുറമെ റൺവേയുടെ നീളം ഉറപ്പുവരുത്താനായി സ്വകാര്യവ്യക്തികളുടെ ഭൂമിയും ഏറ്റെടുക്കാനാണ് നീക്കം. നിർദിഷ്ട വിമാനത്താവളത്തിലേക്ക് ചുങ്കപ്പാറയിൽനിന്നും റാന്നിയിൽനിന്നും 8 കിലോമീറ്റർ മാത്രമാണു ദൂരം. ഗതാഗത സൗകര്യ വിപുലീകരണം, ടാക്സി, ടൂറിസ്റ്റ് ട്രാവൽ സർവീസുകൾ, വിനോദ സഞ്ചാരവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രാദേശിക തൊഴിലവസരങ്ങൾ, ഹോട്ടലുകൾ, ഹോം സ്റ്റേകൾ എന്നിവയൊക്കെയാണ് ചുങ്കപ്പാറയുടെയും റാന്നിയുടേയും സാധ്യതകൾ.

വിമാനത്താവളം യാഥാർഥ്യമായാൽ ഏറ്റവും കുടുതൽ വികസന സാധ്യതയുള്ള 2 പഞ്ചായത്തുകളാണു കോട്ടാങ്ങൽ, കൊറ്റനാട് എന്നിവ. ചുങ്കപ്പാറയിൽനിന്നു നെടുമ്പാശേരി– 120 കിലോമീറ്ററും , തിരുവനന്തപുരം– 144 കിലോമീറ്ററാണു ദൂരം. തിരുവല്ലയിൽനിന്ന് ഇവിടെയെത്താൻ 2 വഴികളുണ്ട്. തിരുവല്ല– വെണ്ണിക്കുളം–എഴുമറ്റൂർ– ചുങ്കപ്പാറ– പൊന്തൻപുഴ– മുക്കട:35.7 കിലോമീറ്ററും . തിരുവല്ല–മല്ലപ്പള്ളി–വായ്പ്പൂര്– കോട്ടാങ്ങൽ– വള്ളംചിറ– കറിക്കാട്ടൂർ– മുക്കട: 43 കിലോമീറ്ററുമാണ്. ഇപ്പോൾ ബിഎംബിസി നിലവാരത്തിൽ പ്രവൃത്തികൾ നടക്കുന്ന ചാലാപ്പള്ളി–ചുങ്കപ്പാറ–പാടിമൺ റോഡിന് ഇരുവശവും വികസന സാധ്യതയുണ്ട്.

ചെറുടൗണുകളായ വായ്പ്പൂര്, കോട്ടാങ്ങൽ,പെരുമ്പെട്ടി എന്നിവിടങ്ങളിൽ ഹോട്ടൽ, മാളുകൾ എന്നിവയ്ക്കും സാധ്യതയുണ്ട്. നാഗപ്പാറ ഇക്കോ ടൂറിസം പദ്ധതിക്കും വലിയകാവ് വനത്തിലെ ജൈവോദ്യാനത്തിനും ഗുണമുണ്ടാകും. ചുങ്കപ്പാറ–കോട്ടാങ്ങൽ–മണിമല റോഡിൽ ഉന്നതനിലവാരത്തിൽ കടൂർക്കടവ് പാലം വരെ പൂർത്തിയായി. മറുകരയിൽ കോട്ടയം, ചങ്ങനാശേരി എന്നിവിടങ്ങളിൽ നിന്ന് എത്തുന്ന വാഹനങ്ങൾക്ക് പത്തനാട് –പ്ലാക്കപ്പടി– പൊട്ടുകുളം– കടൂർകടവ് പാലം കയറി വള്ളംചിറ– കരിക്കാട്ടൂർ– പൊന്തൻപുഴ വഴി മുക്കടയെത്താം.വിമാനത്താവളത്തിന്റെ കവാടത്തിന്റെ മാറ്റമനുസരിച്ച് ദൂരത്തിൽ 5 കിലോമീറ്റർ വരെ വ്യത്യാസം വന്നേക്കാം.

വിമാനത്താവളം വലിയൊരു ടൗൺഷിപ്പിനും വഴിയൊരുക്കും. പുനലൂർ–മൂവാറ്റുപുഴ ഹൈവേയിലേക്ക് എത്തിച്ചേരാൻ ചുങ്കപ്പാറ–പൊന്തൻപുഴ റോഡ് 4.9 കി.മി. ഉന്നത നിലവാരത്തിൽ നവീകരിക്കേണ്ടി വരും. ഇത് വിമാനത്താവളം ഉൾപ്പെട്ട നഗരസമുച്ചയത്തിന്റെ ഭാഗമാക്കി ചുങ്കപ്പാറയെ മാറ്റും. പുതിയ സ്ഥാപനങ്ങൾ, വ്യവസായ സംരംഭങ്ങൾ എന്നിവ വികസിച്ചു വരാനുള്ള സാധ്യത കോട്ടാങ്ങൽ പഞ്ചായത്തിനുണ്ട്. ചെറുവള്ളിയോട് തീരെ അടുത്ത പ്രദേശങ്ങളിൽ ഉയരം കൂടിയ നിർമിതികൾ അസാധ്യമാകുമ്പോൾ താരതമ്യേന താഴ്ന്ന മലമടക്കിൽ, നദീമുഖത്തായി സ്ഥിതി ചെയ്യുന്ന കോട്ടാങ്ങൽ പഞ്ചായത്തിനു സാധ്യതയേറും. കേരളത്തിലെ അടുത്ത ഐടി പാർക്ക് ഇവിടെ എത്തിക്കാൻ കഴിഞ്ഞാൽ നാടിന്റെ ചരിത്രം മറ്റൊന്നാകും.

റാന്നി ടൗണിനൊപ്പം പഴവങ്ങാടി,വെച്ചൂച്ചിറ പഞ്ചായത്തുകളിലും വികസന രംഗത്ത് മുന്നേറ്റം സൃഷ്ടിക്കാൻ വിമാനത്താവളത്തിനു കഴിയും. വിമാനത്താവളത്തിലേക്കുള്ള പ്രധാന പാതകളിലൊന്നായ പുനലൂർ–മൂവാറ്റുപുഴ കടന്നുപോകുന്നത് റാന്നി ടൗണിന്റെ മധ്യത്തിലൂടെയാണ്. ഉന്നത നിലവാരത്തിൽ വികസിപ്പിച്ച പാതയാണിത്. റാന്നി പാലത്തിനു സമാന്തരമായി പുതിയ പാലം കൂടി യാഥാർഥ്യമാകുകയും ചെട്ടിമുക്ക്–വലിയകാവ്–പൊന്തൻപുഴ റോഡ് വികസിപ്പിക്കുകയും ചെയ്താൽ വിമാനത്താവളത്തിലേക്കു കുറഞ്ഞ ദൂരത്തിലെത്താൻ പുതിയ മാർഗം കൂടി തെളിയും.

വിമാനത്താവളം കൂടുതൽ നേട്ടമാകുന്നത് പ്രവാസികൾക്കാണ്. റാന്നി താലൂക്കിൽ ഒരു പ്രവാസിയെങ്കിലും ഇല്ലാത്ത വീടുകൾ കുറവാണ്. തിരുവനന്തപുരം, നെടുമ്പാശേരി എന്നിവിടങ്ങളിലെത്തിയാണ് ഇപ്പോൾ യാത്ര. വിമാനത്താവളം യാഥാർഥ്യമായാൽ ആ ബുദ്ധിമുട്ട് ഒഴിവാകും.

karma News Network

Recent Posts

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

8 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

9 hours ago

മാധ്യമപ്രവര്‍ത്തനം അവസാനിപ്പിച്ച് എം.വി. നികേഷ് കുമാര്‍, സജീവ രാഷ്ട്രീയത്തിലേക്ക്

കൊച്ചി: 28 വര്‍ഷത്തെ മാധ്യമജീവിതത്തിന് വിരാമമിട്ട് എം.വി. നികേഷ് കുമാര്‍. ഇനി മുഴുവന്‍ സമയ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്ന് റിപ്പോർട്ട്. സിപിഎം…

9 hours ago

കനത്ത മഴ, മൂന്നാറിൽ വീടുകൾക്ക് മുകളിലേക്ക് മണ്ണിടിഞ്ഞ് വീണ് വീട്ടമ്മ മരിച്ചു, വിവിധ ജില്ലകളില്‍ വ്യാപക നാശനഷ്ടം

മൂന്നാർ: മൂന്നാറില്‍ കനത്ത മഴയില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് സ്ത്രീ മരിച്ചു. മൂന്നാര്‍ എംജി കോളനിയില്‍ താമസിക്കുന്ന കുമാറിന്‍റെ…

10 hours ago

വയനാട്ടിൽ കുഴിബോംബ് ,സ്ഫോടക വസ്തു കണ്ടെത്തിയത് മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ

വയനാട് തലപ്പുഴയിൽ മാവോയിസ്റ്റ് സാന്നിധ്യമുള്ള മേഖലയിൽ കുഴിബോംബ് കണ്ടെത്തി. തണ്ടർബോൾട്ട് പട്രോളിങ് നടത്തുന്ന സ്ഥലത്താണ് കുഴിബോംബ് കണ്ടെത്തിയത്. വനം വകുപ്പിലെ…

10 hours ago

കൊടിക്കുന്നിലിനെ സ്ഥാനാര്‍ഥിയാക്കിയതില്‍ ഇൻഡിയ സഖ്യത്തിൽ അതൃപ്തി, ഏകപക്ഷീയ തീരുമെന്ന് തൃണമൂൽ

ന്യൂഡല്‍ഹി: ലോക്‌സഭ സ്പീക്കര്‍ പദവിയിലേക്ക് കോണ്‍ഗ്രസിലെ കൊടിക്കുന്നില്‍ സുരേഷിനെ മത്സരിപ്പിക്കാനുള്ള തീരുമാനത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് അതൃപ്തി. മത്സരിക്കാന്‍ തീരുമാനിക്കുന്നതിന് മുമ്പ്…

10 hours ago