പത്തനംത്തിട്ട: വിഷു പൂജകൾക്കായി അയ്യപ്പ ക്ഷേത്രനട 10ന് തുറക്കും. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി പി.എന്‍. മഹേഷ് നമ്പുതിരി ക്ഷേത്രശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍ തെളിക്കും. ശേഷംഗണപതി, നാഗര്‍ എന്നീ ഉപദേവതാ ക്ഷേത്ര നടകളും മേല്‍ശാന്തി തുറന്ന് വിളക്കുകള്‍ തെളിക്കും.
11 മുതൽ 18 വരെ ദിവസവും രാവിലെ നെയ്യഭിഷേകത്തിനു സൗകര്യമുണ്ട്. പുലർച്ചെ 5.30ന് അഭിഷേകം തുടങ്ങും. 10ന് വൈകിട്ട് 5നാണ് മേൽശാന്തി പി.എൻ.മഹേഷ് ക്ഷേത്രനട തുറക്കുന്നത്. വിഷുക്കണി ദർശനം 14ന് പുലർച്ചെ 4 മുതൽ 7 വരെയാണ്.
ഐശ്വര്യ സമൃദ്ധിക്കായി അയ്യപ്പസ്വാമിയുടെ പുണ്യരൂപം കണികണ്ടു സുകൃതാമൃതം നുകരാൻ ഭക്തർക്ക് അവസരം ലഭിക്കും. തന്ത്രിയും മേൽശാന്തിയും ഭക്തർക്ക് വിഷുക്കൈനീട്ടവും നൽകും. 13ന് രാത്രി അത്താഴ പൂജയ്ക്കു ശേഷം ശ്രീകോവിലിൽ വിഷുക്കണി ഒരുക്കിയാണ് നട അടയ്ക്കുക. 14ന് പുലർച്ചെ 4ന് നട തുറന്ന ശേഷം ശ്രീകോവിലിലെ ദീപങ്ങൾ തെളിച്ച് ആദ്യം അയ്യപ്പനെ കണി കാണിക്കും. പിന്നെ ഭക്തർക്ക് കണി കാണാൻ അവസരം ലഭിക്കും. പൂജകൾ പൂർത്തിയാക്കി 18ന് രാത്രി 10ന് നട അടയ്ക്കും.
ഇ.വി.എം ഹാക്ക് ചെയ്യാൻ സാധ്യത ഉണ്ട് എന്ന തരത്തിൽ എക്സ് മേധാവിയുടെ പ്രസ്താവനയും നോർത്ത് വെസ്റ്റ് ലോക്സഭാ സീറ്റിൽ ഇ.വി.എം…
ലോക കേരള സഭയില്‍ പന്തിയിൽ പക്ഷാഭേദം കാണിച്ചെന്ന് ആരോപണം. പണക്കാർക്കും നിർധനർക്കും 2തരം വിഭവങ്ങൾ വിളമ്പി. പ്രതിനിധികള്‍ക്ക് പഞ്ചനക്ഷത്ര ഹോട്ടലില്‍…
നൂതന മാർഗങ്ങളിലൂടെ ഭീകരരെ അടിച്ചമർത്താൻ കേന്ദ്രസർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് ജമ്മു കശ്മീർ സുരക്ഷാ സാഹചര്യത്തെക്കുറിച്ച് ഞായറാഴ്ച ചേർന്ന ഉന്നതതല അവലോകന യോഗത്തിൽ…
ലക്നൗ: കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്കും റിയാസി ഭീകരാക്രമണത്തിൽ പരിക്കേറ്റവർക്കും ധനസഹായം കൈമാറി യോഗി ആദിത്യനാഥ്. അഞ്ച് ലക്ഷം രൂപ…
വെള്ളാപ്പള്ളി നടേശൻ എസ്എൻഡിപി സമൂഹത്തിന് ബാധ്യത എന്ന് . എസ് എൻട്രസ്റ്റിന്റെ സ്വത്തുക്കൾ വിറ്റുതുലച്ച് ആസ്ഥാനമന്ദിരംവരെ ജപ്തിയിലാക്കിയെന്ന് എസ്എൻടിപി സംരക്ഷണസമിതി.…
അമേരിക്കയിലെ ഇന്ത്യൻ ജ്വല്ലറി കൊള്ളയടിച്ച് കിലോ കണക്കിനു സ്വർണ്ണവും ഡയമണ്ടും രത്നങ്ങലും കൊണ്ടുപോയി. ഒറ്റ ഗാർഡ് മാത്രം ഉണ്ടായിരുന്ന ജ്വല്ലറിയിൽ…