topnews

ശബരിമലയിലെ ഇന്നത്തെ ചടങ്ങുകൾ

പുലർച്ചെ 2.30 ന് പള്ളി ഉണർത്തൽ. 3 ന് തിരുനട തുറക്കൽ. നിർമ്മാല്യം 3.05 ന്. പതിവ് അഭിഷേകം 3.30 ന്. ഗണപതി ഹോമം 3.30 മുതൽ 7 മണി വരെയും 8 മണി മുതൽ 11.30 മണി വരെയും  നെയ്യഭിഷേകം 7.30 ന് ഉഷപൂജ. 12 ന് 25 കലശാഭിഷേകം തുടർന്ന് കളഭാഭിഷേകം.

12.30 ന് ഉച്ചപൂജ. 1 മണിക്ക് നട അടയ്ക്കും. 3 മണിക്ക് നട തുറക്കും. 6.30 ന് ദീപാരാധന. 9.30 ന് അത്താഴ പൂജ 10.50ന് ഹരിവരാസനം സങ്കീർത്തനം പാടി 11 മണിക്ക് ശ്രീകോവിൽ നട അടയ്ക്കും. അതേസമയം, അയ്യന്റെ പുഷ്പാഭിഷേക ദർശനത്തിൽ നിർവൃതിയടഞ്ഞ് ഭക്തർ. ശരണമന്ത്രങ്ങളാലും നറുനെയ്യിന്റെ വാസനയാലും നിറഞ്ഞ് നിൽക്കുന്ന ശബരീശ സന്നിധി. ഭസ്മാഭിഷേകവും കലശാഭിഷേകവും കളഭാഭിഷേകവും കഴിഞ്ഞു നിൽക്കുന്ന അഭിഷേകപ്രിയനായ അയ്യന് പൂക്കളാൽ ഒരുക്കുന്ന അർച്ചനയാണ് പുഷ്പാഭിഷേകം.

ശബരിമല പുങ്കാവനമെന്ന് വിശേഷിപ്പിക്കുന്നതുപോലും അയ്യന് പൂക്കളോടുള്ള പ്രിയം കൊണ്ടാണെന്ന് സാരം. അതുകൊണ്ടാണ് ശബരിമലയിലെ മറ്റൊരുപ്രധാന വഴിപാടായി പുഷ്പാഭിഷേകവും മാറിയത്. നെയ്യഭിഷേകത്താൽ തപിക്കുന്ന തങ്കവിഗ്രഹത്തെ കളഭാഭിഷേകത്താൽ കുളിരണിയിക്കുന്നതുപോലെ ഭക്തമനസ്സും അഭിഷേക ദർശനത്താൽ നിർവൃതി അണയുന്നു. ഉദ്ദിഷ്ടകാര്യ സിദ്ധിക്കായി അയ്യപ്പസ്വാമിക്ക് നിത്യവും സമർപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട വഴിപാടുകളിൽ ഒന്നാണിത്.

നിരവധി പേരാണ് അയ്യന് പുഷ്പാഭിഷേക വഴിപാടുമായി ശബരീശസന്നിധിയിൽ എത്തുന്നത്. വൈകീട്ട്/ ദീപാരാധനക്കുശേഷം തുടങ്ങി അത്താഴപൂജയ്ക്ക് തൊട്ടു മുൻപുവരെയാണ് തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ പുഷ്പാഭിഷേകം നടക്കുക. താമര, പനിനീർപൂ, മുല്ല, അരളി, ജമന്തി, തുളസി, കൂവളം, തെറ്റി തുടങ്ങിയ എട്ടുതരം പുഷ്പങ്ങൾ മാത്രമാണ് അഭിഷേകത്തിനുപയോഗിക്കുക. അതിനോടൊപ്പം ഏലക്കാ മാല, രാമച്ചമാല, കിരീടം എന്നിവയും ഭക്തർക്ക് സമർപ്പിക്കാവുന്നതാണ് വഴിപാട് നടത്തുന്ന ഭക്തർക്കായി എട്ട് കൂട പൂവും ഒരു ഹാരവും ലഭിക്കും.

ഇതുമായി അഞ്ച് പേർക്ക് ശ്രീകോവിലിനു മുന്നിലെത്തി തിരക്കുകൂടാതെ അഭിഷേക ദർശനവും വിശേഷ പൂജകളും ലഭിക്കുന്നു. ഭക്തർ നൽകുന്ന ഏലക്ക മാലയും കിരീടവും അയ്യപ്പ വിഗ്രഹത്തിൽ ചാർത്തിയ ശേഷം വഴിപാടുകാർക്കു തന്നെ തിരികെ നൽകും. പരിപാവനമായ ഈ അഭിഷേക പ്രസാദം ഭക്തർക്ക് നൽകുന്ന ആത്മനിർവൃതി ചെറുതൊന്നുമല്ല.

12,500 രൂപയാണ് ഒരു പുഷ്പാഭിഷേകത്തിനു ദേവസ്വത്തിൽ അടയ്ക്കേണ്ടത്.വഴിപാട് ഓൺലൈനായും നേരിട്ടും ബുക്ക് ചെയ്യാം. പണം അടച്ചാൽ ആവശ്യമായ പൂക്കൾ ശ്രീകോവിലിനു സമീപത്തു നിന്നു ലഭിക്കും. അതിനാൽ തന്നെ വഴിപാട് നടത്തുന്നവർ പൂക്കൾ കൊണ്ടുവരേണ്ടതില്ല. ശരാശരി ഒരു ദിവസം മുപ്പത്തോളം പുഷ്പാഭിഷേകം നടക്കുന്നുണ്ടെന്ന് ദേവസ്വം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഒ ജി ബിജു പറഞ്ഞു. പുഷ്പാഭിഷേകത്തിനും ബുക്കിങ് പരിധിയില്ലെന്നതാണ് ശബരിമലയിലെ പ്രത്യേകത.

karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

30 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

59 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago