topnews

പിണറായി പത്തനംതിട്ടയിൽ, ശബരിമലയിലേയ്ക്കുള്ള യാത്ര റദ്ദാക്കി 30000 അയ്യപ്പന്മാർ

പത്തനംതിട്ട : പിണറായി പത്തനംതിട്ടയിൽ എത്തിയ ദിനത്തിൽ 30000 അയ്യപ്പന്മാർ ശബരിമലയിലേക്കുള്ള യാത്ര ഒഴിവാക്കി.അവിചാരിതമായ കാര്യം എങ്കിലും ഇതൊരു ചർച്ചയായി മാറി.ഇക്കുറി ഇത്രയും കുറച്ച്‌ തീർത്ഥാടകർ വന്നത് ഇത് ആദ്യമാണ്. ശബരിമലയിൽ തീര്‍ത്ഥാടകരുടെ എണ്ണത്തിൽ വൻ കുറവാണ് ഉണ്ടായിരിക്കുന്നത്.

പത്തനംതിട്ടയിൽ നവകേരള സദസ് തടയും എന്ന് യുവ മോർച്ചയുടെ പരസ്യ പ്രഖ്യാപനം.ഉണ്ടായിരുന്നു കേരളം ഇതുവരെ കാണാത്ത സമരവും പ്രതിഷേധവും ഉണ്ടാകും. ശബരിമല അയ്യപ്പന്റെ മണ്ണിലൂടെ നവകേരളാ യാത്ര സുഗമം ആകില്ല എന്നും പറഞ്ഞിരുന്നു.ഇത് കൂടി കണക്കിലെടുത്ത് സംഘർഷ സാധ്യത ഭക്തർന്മാർ ഭയപ്പെട്ടിട്ടുണ്ടാകാം.കാരണം 2018ലെ ശബരിമല വിഷയങ്ങളുടെ ആശങ്കയും ഭീതിയും ഇപ്പോഴും അയ്യപ്പന്മാർക്ക് ആശങ്ക ഉണ്ടാക്കുന്നു.

മണ്ഡല ഉത്സവകാലത്തെ ഏറ്റവും കുറവ് തിരക്കാണ് ഇന്നുള്ളത്. എഴുപതിനായിരം പേർ വെർച്ചൽ ക്യൂ വഴി ബുക്ക് ചെയ്തെങ്കിലും ഇന്നലെ രാത്രി 12 മുതൽ ഇന്ന് ഉച്ചക്ക് 12 മണി വരെ ശബരിമലയിലേക്ക് എത്തിയത് 40,000 പേർ മാത്രമാണ്. 9 വരികളിലുള്ള വലിയ നടപ്പന്തലിൽ ക്യൂ ഉള്ളത് ഒരു വരിയിൽ മാത്രമാണ്.സന്നിധാനത്തും പമ്പയിലും പെയ്യുന്ന ചാറ്റൽ മഴ തീർഥാടക പ്രവാഹം കുറയാൻ കാരണമെന്നാണ് കരുതുന്നത്. സന്നിധാനത്തും പമ്പയിലും ചെറിയ ചാറ്റൽ മഴ പെയ്യുന്നുണ്ട്.

എരുമേലിയിൽ നിന്നുള്ള പാതയിലും ചെറിയ തോതിൽ മഴ പെയ്യുന്നു. കാലാവസ്ഥ അനുകൂലമല്ലാത്തതിനാലായിരിക്കാം തീർഥാടകരുടെ എണ്ണത്തിൽ കുറവുണ്ടായതെന്നാണ് വിലയിരുത്തൽ. മണ്ഡലപൂജ അടുക്കുന്ന തോടുകൂടി തിരക്ക് വർദ്ധിക്കാൻ സാധ്യതയുണ്ടെന്നാണ് ദേവസ്വം ബോർഡിന്റെ നിഗമനം.ശബരിമലയിലെ തീര്‍ത്ഥാടകരുടെ എണ്ണത്തിലും വരുമാനത്തിലും വലിയ ഇടിവ് സംഭവിച്ചതായി ദിവസം ബോർഡ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.

ശബരിമല വിഷയവുമായി ബന്ധപെട്ടു മുഖ്യമന്ത്രിക്കെതിരെ ഇപ്പോൾ വൻ ജനരോക്ഷമാണ് ഉയരുന്നത്,ഇതിൽ പ്രതിഷേധിച്ചു കൊണ്ട് പന്തളം രാജ കൊട്ടാരത്തിലെ അംഗങ്ങളും ഹൈന്ദവ സംഘടനകളുമെല്ലാം മുഖ്യന്റെ നവകേരള യാത്ര വഴി തടയുക മാത്രമല്ല നവകേരള സദസ് പോലും തടയും എന്നാണ് യുവ മോർച്ച അടക്കം പറയുന്നത്. അതായതു കേരളം ഇന്നുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള ഒരു വഴിതടയൽ ആണ് നവകേരള ബസ് കേരളത്തിൽ എത്തുമ്പോൾ സംഭവിക്കാൻ പോകുന്നത്. ശബരിമല മണ്ണിൽ നവകേരള സദസിനെതിരെ വൻ പ്രക്ഷോഭങ്ങൾ ആയിരിക്കും നടക്കുക.

നവകേരളയാത്ര ശബരിമലയുടെ മണ്ണിൽ മുന്നോട്ട് പോകില്ല, ഭക്തർ ശബരിമലയിൽ പിടഞ്ഞ് വീഴുന്നതിൽ വൻ ജനരോക്ഷണം ആണ് ഭക്തർക്കിടയിൽ ഉണ്ടായിരിക്കുന്നത്. 28 ദിവസത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഈ വര്‍ഷം ഒന്നര ലക്ഷം തീര്‍ത്ഥാടകർ കുറവാണ്. ഈ വർഷം ആകെ വരുമാനം 134.44 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 154.77 കോടിയായിരുന്നു.അരവണ വരുമാനത്തിലും കുറവുണ്ട്. ഈ വര്‍ഷം അരവണയിലൂടെ ലഭിച്ചത് 61.91 കോടിയാണെങ്കില്‍ 2022 ല്‍ ഇത് 73.75 കോടിയാണ്. 11 കോടിയുടെ കുറവാണുള്ളത്.അപ്പം വില്‍പനയിലൂടെ 8.99 കോടിയാണ് 28 ദിവസത്തില്‍ ലഭിച്ചതെങ്കില്‍ 2022ല്‍ ഇത് 9.43കോടി രൂപയായിരുന്നു.

44 ലക്ഷത്തിന്റെ കുറവാണുള്ളത്. ഈ വര്‍ഷത്തെ കാണിക്ക വരുമാനം 41.8 കോടി രൂപയാണെങ്കില്‍ 2022ല്‍ കാണിക്ക വരുമാനം 46.45 കോടി രൂപയാണ്. 4.65 കോടി രൂപയുടെ കുറവുണ്ടായി. തിരക്കു കൂടിയതോടെ സന്നിധാനത്ത് ശുചീകരണം താളം തെറ്റുന്നു. വിശുദ്ധി സേനാംഗങ്ങൾ വീപ്പകളിൽ സംഭരിക്കുന്ന മാലിന്യം മാത്രമാണ് കൃത്യമായി നീക്കി ഇൻസിനറേറ്ററിൽ എത്തിക്കുന്നത്.താഴെ തിരുമുറ്റത്തെ വാവരുനട, വടക്കേനട, മാളികപ്പുറം തുടങ്ങിയ ഭാഗങ്ങളിൽ നിലത്താണ് തീർഥാടകർ വിരിവച്ചു വിശ്രമിക്കുന്നത്. ഒരു സംഘം എഴുന്നേൽക്കുമ്പോൾ അടുത്തവർ അവിടെ ഇരിക്കും.

അതിനാൽ വിശുദ്ധി സേനാംഗങ്ങൾക്ക് മാലിന്യം തൂത്തുവാരി നീക്കം ചെയ്യാൻ കഴിയുന്നില്ല. വലിയ ചപ്പു ചവറു മാത്രമാണ് നീക്കം ചെയ്യാൻ കഴിയുന്നത്. ശരിയായ രീതിയിൽ തൂത്തുവാരാത്തതിനാൽ മാലിന്യം പൂർണമായും നീക്കാൻ കഴിയുന്നില്ല.

karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

7 mins ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

36 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

40 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

42 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago