trending

ശബരിമലയെ കുറിച്ച് അറിയേണ്ടതെല്ലാം, ശബരിമല വിജ്ഞാനകോശം

അയ്യപ്പസങ്കൽപ്പത്തിന്റെയും ശബരിമലയുടേയും ചരിത്രവും ഭൂമിശാസ്ത്രവുമുൾപ്പടെ അക്ഷരമാലാക്രമത്തിൽ വിവരിക്കുന്ന കെ.എസ്. വിജയനാഥ് രചിച്ച പുസ്തകമാണ് ശബരിമല വിജ്ഞാനകോശം. ഗവർണർ ആരിഫ് മുഹമ്മദ് ഖാനാണ് പുസ്തകം അടുത്തിടെ പ്രകാശനം ചെയ്തത്. ത്രേതായുഗത്തിൽ സീതാന്വേഷണത്തിനിടയിൽ പമ്പാനദീതീരത്ത് എത്തിയ ശ്രീരാമൻ ശബരിയെ കണ്ട ചരിത്രം മുതൽ ശബരിമല ക്ഷേത്രത്തിൽ പ്രസാദം നൽകാൻ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേകത വരെ ഈ ഗ്രന്ഥത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രേഖപ്പെടുത്തിയതും അല്ലാത്തതുമായ ഐതീഹ്യങ്ങളും ശബരിമവവിജ്ഞാനകോശത്തിൽ പ്രതിപാദിക്കുന്നുണ്ട്.

നൂറ്റാണ്ടുകളുടെ പഴമയുള്ള അയ്യപ്പസങ്കല്പത്തിൻ്റെയും ശബരിമലയുടെയും ചരിത്രവും ഭൂമിശാസ്ത്രവും ഇഴപിരിച്ച് പതിര് മാറ്റി അക്ഷരമാലാക്രമത്തിൽ ക്രോഡീകരിക്കുക എന്ന മഹത്തായ സംരംഭമാണ് ഈ ഗ്രന്ഥം ശ്രീരാമൻ ശബരിയെ കണ്ട ചരിത്രം മുതൽ ശബരിമല ക്ഷേത്രത്തിൽ പ്രസാദം നൽകാൻ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേകത വരെ പ്രതിപാദിക്കുന്നതാണ് ഈ വിജ്ഞാനകോശം

ശബരിമലയെക്കുറിച്ച് ആധികാരികവും സമഗ്രവും ആയ ഒരു ഗ്രന്ഥമാണ്.ശബരിമല വിശ്വാസ ഐതിഹ്യങ്ങളെ കുറിച്ചുള്ള പുസ്തകങ്ങൾ പൊതുവെ കഥകളും പുരാണങ്ങളും മാത്രം അടിസ്ഥാനപ്പെടുത്തിയുള്ളതാണ്. എന്നാൽ ഈ ഗ്രന്ഥം ശബരിമലയെക്കുറിച്ചുള്ള ഒരു വിജ്ഞാനകോശമാണ്.

ഗഹനമായ ഗവേഷണവും ചരിത്ര ഐതിഹ്യതലങ്ങൾക്ക് ഒരേ പോലെ പ്രാധാന്യം കൊടുത്തിരിക്കുന്ന ആഴമേറിയ അയ്യപ്പദർശന സൗരഭ്യം ഉള്ള ഈ മികച്ച ഗ്രന്ഥം ശബരിമല ഭക്തർക്കും സനാതന ധർമ്മ അന്വേഷികൾക്കും ഭൂതകാലത്തിലേയ്ക്ക് തീർത്ഥയാത്ര നടത്താൻ ആഗ്രഹിക്കുന്ന എല്ലാ ചിന്തിക്കുന്ന ജനതയ്ക്കും ഈ ഗ്രന്ഥം ഉപകാരമാകും. ത്രേതായുഗത്തിൽ സീതാന്വേഷണത്തിനിടയിൽ പമ്പാനദീതീരത്ത് എത്തിയ ശ്രീരാമൻ ശബരിയെ കണ്ട ചരിത്രം മുതൽ ശബരിമല ക്ഷേത്രത്തിൽ പ്രസാദം നൽകാൻ ഉപയോഗിക്കുന്ന ഇലയുടെ പ്രത്യേക ത വരെ വിവരിക്കുന്ന ഒരു വിജ്ഞാനകോശമാണ്.

ശബരിമല ക്ഷേത്രോൽപ്പത്തി, പടിപൂജയില്ലാത്ത സമയങ്ങളിലെ വിളിച്ചു ചൊല്ലി ശരണം വിളി, അയ്യപ്പൻ അധിപനായ പതിനെട്ടു മലകളെക്കുറിച്ചുള്ള വിശ്വാസവും വൈവിധ്യവും തുടങ്ങി മുഴുവൻ ആചാരങ്ങളെക്കുറിച്ചും ശബരിമല പാതകളിലെ വിശ്വാസ കേന്ദ്രങ്ങളെക്കുറിച്ചും ഈ കുതിയിൽ വിശദമായി പ്രതിപാദിക്കുന്നു.അതു കൊണ്ട് ശബരിമലയെക്കുറിച്ച് അറിയാൻ ആഗ്രഹിക്കുന്നവർക്കും ഗവേഷകർക്കും മാധ്യമ പ്രവർത്തകർക്കും പ്രയോജനം ചെയ്യുന്ന ഒരു റഫറൻസ് ഗ്രന്ഥം കൂടിയാണ്. നമ്മൾ നടന്നുവന്ന വഴികൾ ആണ് നമ്മളെ നി ർ വ ചിക്കുന്നത്. നമ്മുടെ നാടിൻ്റെ പ്രൗഢഗംഭീരമായ ഏടുകളിലെ നാൾവഴികൾ ഈ ഗ്രന്ഥത്തിലൂടെ ലേഖകൻ വരച്ചുകാട്ടുന്നു. ഓരോ ഭക്തൻ്റെയും ഭവനങ്ങളിൽ സൂക്ഷിക്കേണ്ട ഒരമൂല്യ ഗ്രന്ഥം കൂടിയാണ് ഈ വിജ്ഞാനകോശം.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

27 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

53 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago