entertainment

മകന്റെ ചിതാഭസ്മം നിധിപോലെ കാത്ത് സൂക്ഷിക്കുന്നു, നഷ്ടപ്പെട്ട മകന്റെ ഓര്‍മകളില്‍ സബീറ്റ

ചക്കപ്പഴം എന്ന പരമ്പരയിലൂടെ മലയാളികള്‍ക്ക് സുപരിചിതയാണ് സബീറ്റ ജോര്‍ജ്. കോട്ടയം കടനാട് ആണ് സബിറ്റയുടെ സ്വദേശം. ചെന്നൈ എയര്‍പോര്‍ട്ടില്‍ ജോലി ചെയ്യുന്നതിനിടെ താരം വിവാഹിതയാവുകയും അമേരിക്കയിലേക്ക് കുടുംബ സമേതം ചേക്കേറുകയുമായിരുന്നു. പത്ത് വര്‍ഷം മുമ്പ് വിവാഹ മോചിതയായി. സോഷ്യല്‍ മീഡിയയിലും ഏറെ സജീവമായ സബീറ്റയ്ക്ക് ഒരു മകനും മകളുമാണുള്ളത്. പക്ഷെ ഭിന്നശേഷിക്കാരനായ മകന്‍ മാര്‍ക്‌സ് അഞ്ച് വര്‍ഷം മുമ്ബ് ഈ ലോകത്ത് നിന്നും പോയി. മകനെ നഷ്ടപ്പെട്ടെങ്കിലും ഇന്നും അവന്റെ ഓര്‍മകള്‍ക്കൊപ്പമാണ് സബീറ്റയുടെ ജീവിതം. മകന്റെ ചിതാഭസ്മം ഇപ്പോഴും നിധിപോലെ സൂക്ഷിക്കുന്നുണ്ടെന്ന് പറയുകയാണ് സബീറ്റ.

താന്‍ താണ്ടിയ കനല്‍വലഴികളെ കുറിച്ചും തന്നേപ്പോലുള്ള അമ്മമാരും മാര്‍ക്‌സിനെപ്പോലുള്ള കുഞ്ഞുങ്ങളും നേരിടുന്ന പ്രതിസന്ധികളെ കുറിച്ച് സബീറ്റ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ വൈറലാകുന്നത്.

സബീറ്റയുടെ വാക്കുകള്‍, ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ മുന്‍ജന്മ പാപമാണെന്നോ ശാപമാണെന്നോ കരുതുന്ന ചിന്താഗതി മാറ്റണം. അമ്മമാര്‍ക്ക് ആദ്യം പിന്തുണ ലഭിക്കേണ്ടത് സ്വന്തം കുടുംബത്തില്‍ നിന്ന് തന്നെയാണ്. ഭിന്നശേഷിക്കാരനായ കുഞ്ഞ് ആരോഗ്യവാനായ ഒരു കുഞ്ഞിനെപ്പോലെ തന്നെയാണെന്ന് ചിന്തിക്കാനുളള മനസ്ഥിതി ആര്‍ക്കുമില്ല. കുഞ്ഞുങ്ങള്‍ ശാപമാണ് അല്ലെങ്കില്‍ മുന്‍ജന്മത്തില്‍ ചെയ്ത പാപങ്ങളുടെ ഫലമാണ് എന്നൊക്കെ ചിന്തിക്കുന്നവരില്‍ വിദ്യാസമ്പന്നരുമുണ്ട്.

ഭിന്നശേഷിക്കാരനായ ഒരു കുട്ടിയുമായുള്ള രക്ഷിതാക്കളുടെ ജീവിതം ഒട്ടും എളുപ്പമല്ല. ഈ കുഞ്ഞുങ്ങളെ ഒരിക്കലും ഒരു ശാപമായി കാണരുത്. നമ്മുടെ മനോഭാവത്തില്‍ ചിന്താഗതിയില്‍ തന്നെ മാറ്റമുണ്ടായാല്‍ ഭിന്നശേഷിക്കാരായ കുട്ടികളെ നോക്കുന്ന അമ്മമാരോട് നമുക്ക് ബഹുമാനവും കരുതലും എല്ലാം സ്വാഭാവികമായും തോന്നും. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ ശരിയായ രീതിയില്‍ ആശയവിനിമയം ചെയ്യാത്തതുകൊണ്ട് കുഞ്ഞിന്റെ ചെറുചലനം പോലും കൂട്ടിയും കിഴിച്ചും ഊഹിച്ചുമെല്ലാമാണ് അമ്മമാര്‍ കാര്യങ്ങള്‍ മനസിലാക്കുന്നത്.

കുഞ്ഞ് നെറ്റിചുളിക്കുന്നുണ്ടല്ലോ അവന് പല്ലുവേദനയായിരിക്കുമോ വയറുവേദനയായിരിക്കുമോ അതോ തലവേദനയായിരിക്കുമോ അങ്ങനെയെല്ലാം ചിന്തിക്കാന്‍ ഒരമ്മയ്ക്ക് മാത്രമെ സാധിക്കൂ. അങ്ങനെ ഉളള ഒരു പിടിത്തമുളളതുകൊണ്ട് അമ്മമാര്‍ സ്വന്തം സാമൂഹിക ജീവിതം സ്വയം ഉപേക്ഷിക്കും. അത് ചെയ്യരുത്. പല അമ്മമാരും സാഹചര്യമുണ്ടായാല്‍ പോലും പുറത്തിറങ്ങാന്‍ തയ്യാറാകാത്തവരാണ്. ഇട്ടിട്ടുപോയാല്‍ അത്രയും സമയം കുഞ്ഞ് എങ്ങനെ അതിജീവിക്കും എന്നായിരിക്കും അവരുടെ ആശങ്ക.

മറ്റ് കുടുംബാംഗങ്ങള്‍ കൂടി ശ്രമിച്ചാല്‍ മാത്രമെ ആ അമ്മയ്ക്ക് സാമൂഹിക ജീവിതത്തിന്റെ ഭാഗമാകാന്‍ സാധിക്കൂ. കുഞ്ഞിനെന്ന പോലെ കുഞ്ഞിനെ നോക്കുന്ന അമ്മയ്ക്കും കരുതല്‍ ആവശ്യമാണ്. ഭര്‍ത്താവ് മുന്‍കൈയെടുത്ത് അത് ചെയ്ത് കൊടുക്കണം. കേരളത്തില്‍ മാത്രമല്ല ഇന്ത്യയില്‍ തന്നെ ഭിന്നശേഷിക്കാരായ അമ്മമാര്‍ക്ക് ലഭിക്കുന്ന സഹായം വളരെ കുറവാണ്. ഇവര്‍ക്കായി ഒരു സ്പെഷ്യലൈസ്ഡ് വാഹനം പോലും ഇല്ല. അമ്മമാര്‍ മാത്രമുള്ള ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ വളരെ ഏറെ ബുദ്ധിമുട്ട് അനുഭവിക്കാറുണ്ട്.

മുഴുവന്‍ സമൂഹത്തിന്റെ തന്നെ ചിന്താഗതിയില്‍ മാറ്റം വരേണ്ടതുണ്ട്. പാശ്ചാത്യരാജ്യങ്ങളില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങള്‍ക്കാണ് പ്രഥമ പരിഗണന. ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ അമ്മമാര്‍ക്ക് ഒരുമിച്ച് കൂടാനും പ്രശ്നങ്ങള്‍ ഷെയര്‍ ചെയ്യാനും കൗണ്‍സിലര്‍മാരുടെ സേവനം അമേരിക്കയില്‍ രാപ്പകല്‍ വ്യത്യാസമില്ലാതെ ലഭിക്കും. കുഞ്ഞിനെ നോക്കി നോക്കി മാനസികമായി തളര്‍ച്ച നേരിടുന്ന സമയങ്ങളില്‍ അതേത് പാതിരാത്രിയാണെങ്കിലും അവരെ വിളിച്ച് സംസാരിക്കാം. അത്തരം സൗകര്യങ്ങള്‍ നമ്മുടെ രാജ്യത്തും ആവശ്യമാണ്.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

12 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

36 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

36 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 hours ago