entertainment

അച്ഛനില്ലാതെ എങ്ങനെയാണ് ജീവിക്കേണ്ടതെന്ന് എനിക്കറിയില്ല, പിതാവിന്റെ വിയോഗത്തില്‍ നിന്നും കരകയറാനാവാതെ സബിറ്റ

മിനിസ്‌ക്രീനില്‍ ശ്രദ്ധേയമായ ഹാസ്യ പരമ്പരയാണ് ചക്കപ്പഴം. പല പുതുമുഖ താരങ്ങളെയും പരിചയപ്പെടുത്തിയ പരമ്പരയായിരുന്നു ഇത്. പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് സബിറ്റ ജോര്‍ജ്. പരമ്പരയില്‍ ലളിത എന്ന കഥാപാത്രത്തെയാണ് സബിറ്റ അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. നിരവധി ആരാധകരും താരത്തിനുണ്ട്.

കുറച്ച് ദിവസം മുമ്പാണ് സബിറ്റയുടെ അച്ഛന്‍ അന്തരിച്ചത്. അസുഖം ബാധിച്ച് അച്ഛന്‍ ആശുപത്രിയിലായതെല്ലാം സബീറ്റ ആരാധകരുമായി പങ്കുവെച്ചിരുന്നു. കടനാട് കുഴിക്കാട്ടുചാലില്‍ അഗസ്റ്റ്യന്‍ ആയിരുന്നു സബീറ്റയുടെ പിതാവ്. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് 78-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ മരണം. ഇന്‍സ്റ്റഗ്രാമിലൂടെയാണ് സബീറ്റ തന്നെയാണ് പിതാവിന്റെ വേര്‍പാട് ആരാധകരെ അറിയിച്ചത്.

ചികിത്സയില്‍ ഇരിക്കുമ്പോഴും അച്ഛന്‍ തിരികെ ജീവിതത്തിലേക്ക് വരും എന്ന പ്രതീക്ഷയിലായിരുന്നു സബീറ്റയും കുടുംബവും. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സമയത്ത് താരം അച്ഛനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരുന്നു. ‘ഒരു കാലത്ത് അവര്‍ നമ്മള്‍ക്കുവേണ്ടി ഉറക്കമിളച്ചു… കൈകള്‍ മുറുകെപ്പിടിച്ചു. ഇപ്പോള്‍ നമ്മള്‍ അത് അവര്‍ക്ക് വേണ്ടി ചെയ്യുന്നു. പ്രാര്‍ത്ഥനകള്‍ തുടരണേ.. ഞങ്ങളുടെ കുടുംബം മോശം സമയത്തിലൂടെയാണ് കടന്നുപോകുന്നത്. എന്റെ അച്ഛന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്’ എന്നാണ് അച്ഛന്റ ആശുപത്രി കിടക്കയില്‍ നിന്നുള്ള ചിത്രം പങ്കുവെച്ച് സബീറ്റ കുറിച്ചത്.

ഇപ്പോള്‍ പിതാവ് മരിച്ച് രണ്ട് ദിവസം പിന്നിടുമ്പോള്‍ പിതാവിന്റെ ഓര്‍മകളില്‍ നിന്ന് കരകയറാനാകാതെ വിഷമിക്കുകയാണെന്ന് പറയുകയാണ് സബീറ്റ ജോര്‍ജ്. അച്ഛന്റെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് ഒരു ഹൃദ?യസ്പര്‍ശിയായ കുറിപ്പും സബീറ്റ പങ്കുവെച്ചു. ‘അച്ഛന്‍ എന്ന തണല്‍ മരം ഇല്ലാണ്ട് ജീവിക്കാന്‍ ഡാഡ്ഡിയുടെ ഈ മകള്‍ക്ക് അറിഞ്ഞുകൂടാ’ എന്ന് പറഞ്ഞുകൊണ്ടാണ് സബീറ്റയുടെ കുറിപ്പ് ആരംഭിക്കുന്നത്.

‘ഞാന്‍ അങ്ങയെ ഭയങ്കരമായി മിസ്സ് ചെയ്യുന്നു.. ഡാഡി. എന്റെ ജോലിയുടെ ഇടവേളകള്‍ക്കായി നിങ്ങള്‍ വീട്ടിലിരിക്കുന്നതായി എനിക്ക് ഇപ്പോഴും തോന്നുന്നു… ജോലി കഴിഞ്ഞ് ഞാന്‍ അവിടെ എത്തുമ്‌ബോള്‍ നിങ്ങള്‍ എനിക്ക് നല്‍കുന്ന ഏറ്റവും ദൈര്‍ഘ്യമേറിയ ആലിംഗനങ്ങളും നെറ്റിയില്‍ നല്‍കുന്ന ഏറ്റവും തീവ്രമായ ചുംബനങ്ങളും ഞാന്‍ മിസ് ചെയ്യുന്നു. അങ്ങയുടെ സംരക്ഷണം ഇല്ലാതെ വളരെ ബുദ്ധിമുട്ടാണെങ്കിലും പ്രതീക്ഷയുള്ള ജീവിതം നയിച്ച് അങ്ങേക്ക് അഭിമാനിക്കാന്‍ സാധിക്കുന്ന ജീവിതം നയിക്കാനാണ് ആഗ്രഹം. അങ്ങായിരിക്കുന്നിടത്ത് ഞാന്‍ വരുന്നത് വരെ അങ്ങയുടെ സംരക്ഷണം ഈ മകള്‍ക്ക് എപ്പോഴും നല്‍കണമേ…’ എന്നാണ് അച്ഛന്റെ ഓര്‍മകളില്‍ സബീറ്റ കുറിച്ചത്.

Karma News Network

Recent Posts

‘മുറുക്കിപ്പിടിക്കും ഇനി അങ്ങോട്ട്’ ഭർത്താവിനെ ചേർത്ത് പിടിച്ച് വായടപ്പിക്കുന്ന മറുപടി നൽകി മീര നന്ദൻ

കഴിഞ്ഞ ദിവസമായിരുന്നു നടി മീര നന്ദന്റെ വിവാഹം. ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ചായിരുന്നു താലികെട്ട്. ലണ്ടനിൽ അക്കൗണ്ടന്റായ ശ്രീജു ആണ് വരൻ.…

13 mins ago

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

37 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. സാമ്പത്തിക തട്ടിപ്പ് കേസിൽ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി കാപ്പന്റെ…

37 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

1 hour ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

1 hour ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

2 hours ago