entertainment

ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമല്ല, യഥാർത്ഥ റേപ്പ് കാണിക്കണം- സാബു മോൻ

ഇന്ത്യൻ സിനിമകളിൽ റേപ്പ് രംഗങ്ങളെ ചിത്രീകരിക്കുന്ന രീതിയെ വിമർശിച്ച് നടനും അവതാരകനുമായ സാബുമോൻ. റേപ്പ് കഴിഞ്ഞാൽ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവുമാണ് സിനിമയിൽ കാണിക്കാറുള്ളതെന്നും യഥാർത്ഥ റേപ്പ് ക്രൂരമാണെന്നും അത് കാണുന്നവർക്ക് അനുകരിക്കാൻ തോന്നില്ലെന്നും അറയ്ക്കുമെന്നും സാബുമോൻ പറഞ്ഞു. സൈന സൗത്ത് പ്ലസിന് നൽകിയ അഭിമുഖത്തിലായിരുന്നു സാബുമോന്റെ പ്രതികരണം.

ഇന്ത്യൻ സിനിമകളിൽ റേപ്പ് കാണിക്കുന്നത് കണ്ടിട്ടുണ്ടോ? സെൻസർഷിപ്പ് ലോ പ്രകാരം സ്ത്രീകളുടെ ചില ഭാഗങ്ങൾ കാണിക്കാൻ പാടില്ല എന്ന് നിയമമുണ്ട്. എന്നാൽ ബിഗ് ബജറ്റ് സിനിമകളിൽ അത് കാണിക്കുകയും ചെയ്യും. ഈ നിയമം ഉള്ളതുകൊണ്ട് സിമ്പോളിക്കായി റേപ്പ് കാണിക്കാൻ തുടങ്ങി. റേപ്പ് സീനിന് ശേഷം കാണിക്കുന്നത് തേഞ്ഞുപോയ കുങ്കുമക്കുറിയും ചളുങ്ങിപ്പോയ കുറച്ച് പൂക്കളുമൊക്കെയാണ്.

ഒറിജിൽ റേപ്പിന്റെ ചിത്രങ്ങൾ ഇന്റർനെറ്റിൽ പോയി നോക്കണം. റേപ്പിന് ശേഷം മിക്കവാറും ശരീരം വികൃതമായിട്ടായിരിക്കും അതിജീവിതകളെ കിട്ടുന്നത്. കാരണം റേപ്പിനിടക്ക് സ്ത്രീകൾ പ്രതികരിച്ചുകൊണ്ടിരിക്കും. ഞാൻ ഇതിന്റെ കേസ് സ്റ്റഡീസ് കുറേ പഠിച്ചിട്ടുണ്ട്. തലയുടെ വലതുഭാഗമോ ഇടതുഭാഗമോ ഇടിച്ച് ബോധം കെടുത്തി കളയും. അല്ലാതെ റേപ്പ് നടക്കില്ല. തലക്ക് ഇടിച്ച് ബ്രെയ്ൻ ഡാമേജ് വരെ ഉണ്ടാക്കും. അതാണ് സത്യത്തിൽ റേപ്പ്. അത്രയും ഡാമേജിങ് ആയിട്ടുള്ള സാധനത്തെ സിനിമയിൽ ഇങ്ങനെ കാണിക്കരുത്. ഇത് ചെയ്യാൻ പോകുന്നവൻ ആകെക്കൂടി ഇച്ചിരി പൂ ചതയും, കുങ്കുമം തേയും എന്നേ വിചാരിക്കൂ.

മോണിക്ക ബലൂചിയെ ഒരു സബ്‌വേയിൽ വെച്ച് റേപ്പ് ചെയ്യുന്ന സീനുണ്ട് ഒരു സിനിമയിൽ (ഇറിവേഴ്‌സിബിൾ). അങ്ങനെ കുറച്ച് സിനിമയിൽ ശരിക്കും റേപ്പ് എങ്ങനെയാണ് എന്ന് കാണിച്ചിട്ടുണ്ട്. റേപ്പ് എന്നാൽ പെനട്രേഷനല്ല. റേപ്പ് വയലൻസാണ്. അങ്ങനെ വയലന്റായ, മനുഷ്യത്വമില്ലാത്ത പ്രവൃത്തിയെ കാണിക്കരുത് എന്നാണ് പറയുന്നത്. കാണിച്ചാൽ ആളുകൾ അനുകരിക്കുമെന്നാണ് പറയുന്നത്. ശരിക്കും പൂവ് കാണിച്ചാലാണ് അനുകരിക്കുന്നത്. ശരിക്കുമുള്ളത് കാണിച്ചാൽ അനുകരിക്കില്ല. കാണുന്ന മനുഷ്യരുടെ നെഞ്ച് പിടിച്ചുപോവും. ഒരു മനുഷ്യജീവിയോട് ഇങ്ങനെ ചെയ്യാമോ എന്ന് തോന്നും.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ കാണിക്കാൻ പാടുണ്ടോ എന്നാണ് നിങ്ങൾ ചോദിച്ചത് (അവതാരകയോട്). സ്ത്രീകൾക്കെതിരായ സാധനങ്ങൾ കാണിച്ച് പറഞ്ഞുകൊടുക്കണം, ഇത് എന്താണെന്ന്. അവരെ എജ്യുക്കേറ്റ് ചെയ്യണം. ഇത് ഞാൻ ചെയ്യരുതെന്ന് കാണുന്നവർക്ക് തോന്നണം. ആണുങ്ങളോടുള്ള ക്രൂരതയും കാണിക്കണം. സഹജീവിയോട് ഇങ്ങനെ ചെയ്യരുതെന്ന് തോന്നണം. അല്ലാതെ ചതഞ്ഞ പൂവും മാഞ്ഞ കുങ്കുമവും കാണിച്ചുകഴിഞ്ഞാൽ അത് അത്രയേ ഉള്ളുവെന്ന് വിചാരിച്ച് റേപ്പ് ചെയ്യാൻ പോവും. ശരിക്കുമുള്ള സീൻ കണ്ടാൽ റേപ്പ് ചെയ്യാൻ തോന്നില്ല, അറയ്ക്കും.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago