entertainment

ഡിവോഴ്‌സ്ഡ് ആണ്, വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം; സാധിക

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മോഡലുമാണ് സാധിക വേണുഗോപാൽ. സിനിമയിലൂടെ ആയിരുന്നു നടി കരിയറിന് തുടക്കം കുറിച്ചത്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് നടി. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിൽ യാതൊരു മടിയും കാണിക്കാറില്ല. അതിനാൽ തന്നെ ഏറെ വിമർശനങ്ങൾ നേരിടേണ്ടി വരികയും ചെയ്തിട്ടുണ്ട്.

അതിനിടെ സാധികയുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം. എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയിരുന്നില്ല. സാധിക പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നതിന് മുൻപായിരുന്നു വിവാഹം. അതുകൊണ്ട് തന്നെ പലർക്കും വിവാഹത്തെ കുറിച്ച്‌ അറിവില്ല. അഭിമുഖത്തിൽ വിവാഹം കഴിഞ്ഞതാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് വിവാഹമോചനത്തിനെ കുറിച്ച്‌ നടി സംസാരിച്ചത്.

വിവാഹം കഴിഞ്ഞതാണ്. ഇപ്പോൾ ഹാപ്പിലി ഡിവോഴ്‌സ്ഡ്. ചെറിയ പ്രായത്തിൽ ഒന്നുമായിരുന്നില്ല. വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം. പക്ഷേ അതെന്തോ ശരിയായില്ല. ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാകില്ല. എന്റേതും ശരിയായില്ല. ഞാൻ വിവാഹം കഴിച്ചതാണെന്ന് അറിയാത്ത ആളുകൾ എന്നെ കുറിച്ച്‌ തിരയാത്ത ആളുകളായിരിക്കും. ഓൺലൈനിൽ എവിടെയും ഞാൻ അത് തിരുത്തിയിട്ടില്ല. ചിത്രങ്ങളൊന്നും മാറ്റിയിട്ടില്ല. അതുകൊണ്ട് ഗൂഗിൾ തിരഞ്ഞാലും കിട്ടും.

പ്രണയ വിവാഹമായിരുന്നില്ല. സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ഒരു വർഷക്കാലം സംസാരിച്ച ശേഷമൊക്കെയാണ് വിവാഹം കഴിച്ചത്. എന്നാൽ അത് ശരിയായില്ല. ഡിവോഴ്സ് ആവാൻ അങ്ങനെ പ്രത്യേകിച്ച്‌ കാരണമൊന്നും ഉണ്ടായിട്ടില്ല. അതങ്ങനെ സംഭവിച്ചു. എന്റെ പ്രശ്നങ്ങൾ ഒക്കെ കൊണ്ട് തന്നെയാകും. ചെറിയ ചെറിയ പ്രശ്നങ്ങൾ വച്ച്‌ വച്ച്‌ പോകുമ്ബോൾ കാലക്രമേണ അതൊരു വലിയ പ്രശ്‌നമായി മാറാം. അങ്ങനെയൊക്കെ തന്നെയാണ് സംഭവിച്ചത്

Karma News Network

Recent Posts

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

3 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

9 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

18 mins ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

47 mins ago

റെയ്സിയുടെ മരണത്തിനു പിന്നിൽ മൊസാദിന്റെ രഹസ്യകരങ്ങളോ, അതോ ഇറാനിലെ ശത്രുക്കളോ

ആരാണ് ഇബ്രാഹിം റെയ്സിയുടെ മരണത്തിനു പിന്നിൽ. മസ്ജഹം കാലാവസ്ഥയിൽ ഹെലികോപ്റ്ററിൽ യാത്ര നടത്താൻ തീരുമാനമെടുത്തതിന് പിന്നിൽ ആരാണ്. ഇറാൻ പ്രസിഡന്റ്…

1 hour ago

അപൂവ്വങ്ങളിൽ അപൂർവ്വം, നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും, ഇളവ് നല്കുന്നത് തെറ്റെന്ന് ഹൈക്കോടതി

കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ നിർണായകമായത് സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും.അപൂര്‍വങ്ങളില്‍ അത്യപൂര്‍വമെന്ന് പ്രതി അമീറുൾ ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി…

2 hours ago