entertainment

ബിക്കിനി ധരിച്ചിട്ടില്ല, അത് എനിക്ക് കംഫർട്ടായി തോന്നുന്നില്ല- സാധിക

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സാധിക വേണുഗോപാൽ. ബിഗ് സ്‌ക്രീനിലും മിനിസ്‌ക്രീനിലും ഒരുപോലെ തിളങ്ങി നിൽക്കുകയാണ് താരം. നടി എന്നത് കൂടാതെ മോഡലും അവതാരകയുമൊക്കെയായി തിളങ്ങി നിൽക്കുകയാണ് നടി. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. പുതിയ ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളും ഒക്കെ പങ്കുവെച്ച് സാധിക രംഗത്ത് എത്താറുണ്ട്. മാത്രമല്ല മോശം കമന്റുകൾക്കും മറ്റും തക്കതായ മറുപടിയും നടി നൽകാറുണ്ട്.

ഇപ്പോഴിതാ മോഡലിങ്ങിനോടുള്ള തന്റെ ഇഷ്ടത്തെ കുറിച്ച് മനസുതുറക്കുകയാണ് സാധിക. ഒരു നല്ല മോഡലായി അറിയപ്പെടാനാണ് താൻ ഇപ്പോഴും ഇഷ്ടപ്പെടുന്നത്. മോഡലിങ്ങിലൂടെയാണ് താൻ സീരിയലിലും സിനിമയിലുമൊക്കെ എത്തിയതെങ്കിലും പലർക്കും അതറിയില്ല. അതുകൊണ്ടാണ് സീരിയലിന് ശേഷം താൻ മോഡലിങ് ചെയ്തപ്പോൾ ഇതൊക്കെ എന്ത് കോലം എന്ന് പലരും ചിന്തിച്ചത്. ഗ്ലാമറസ് ഫോട്ടോഷൂട്ടും മറ്റും ചെയ്യുമ്പോൾ ഞങ്ങളുടെ സാധിക ഇങ്ങനെയല്ല എന്നുവരെ പലരും പറഞ്ഞു. സീരിയലിലെ നടൻ വേഷത്തിൽ നിന്ന് ഗ്ലാമറസ് വേഷത്തിൽ കണ്ടപ്പോൾ പലർക്കും അതൊന്നും സഹിക്കാനായിലല.

ഫോട്ടോഷൂട്ടുകളോട് നേരത്തെ താൽപര്യമില്ലായിരുന്നെങ്കിലും ചെയ്ത് തുടങ്ങിയപ്പോൾ ഇഷ്ടപ്പെടുകയായിരുന്നു. ക്യാമറയ്ക്ക് മുന്നിൽ പോസ് ചെയ്യാൻ എനിക്ക് ഇഷ്ടമാണ്. എനിക്ക് ഏറ്റവും കൂടുതൽ സന്തോഷം തരുന്നത് മോഡലിങ്ങാണ്. ഒരിക്കലും അതിനെ കൈവിടാൻ താൽപര്യമില്ല. സുഹൃത്തുക്കൾ സിനിമയോ സീരിയലോ ചെയ്യുമ്പോൾ എന്നെ വിളിച്ചില്ലെങ്കിൽ പരിഭവമുണ്ടാകാറില്ല. പക്ഷേ, ഫാഷൻ ഷോയ്ക്കോ, ഫോട്ടോഷൂട്ടിനോ വിളിച്ചില്ലെങ്കിൽ സങ്കടമാകും. അവരോടെല്ലാം അവസരം ചോദിച്ച് വാങ്ങിക്കാറുണ്ട്. കോസ്റ്റ്യൂമാണ് മോഡലിങ്ങിലേക്ക് തന്നെ അട്രാക്റ്റ് ചെയ്ത ഘടകം

ഞാൻ ചെയ്യുന്നത് എക്സ്പോസിങ്ങായി ആയി എനിക്ക് തോന്നുന്നില്ല. ഓരോ കോസ്റ്റ്യൂമിനും അതിന്റേതായ ഭംഗിയുണ്ട്. അതിനനുസരിച്ച് തന്നെ വസ്ത്രം ധരിക്കണം. അല്ലാതെ എന്തെങ്കിലും കാണിച്ചിട്ട് കാര്യമില്ല. സാരി ധരിക്കുമ്പോൾ വയറൊക്കെ ചിലപ്പോൾ കാണിക്കേണ്ടി വരും. അല്ലാതെ മൂടിപുതച്ച് വച്ചാൽ സാരിയുടെ ഭംഗി കിട്ടില്ലല്ലോ. ലഹങ്കയാണെങ്കിൽ ചിലപ്പോൾ കുറച്ച് നേവലൊക്കെ കാണിക്കേണ്ടി വരും. അത് അതിന്റെ രീതിയാണ്

കോസ്റ്റ്യൂം ധരിക്കുമ്പോൾ ചുമ്മാ ഇട്ടാൽ പോരല്ലോ. അതിന്റെ ഭംഗിയിൽ തന്നെ ധരിക്കണം. അങ്ങനെ തന്നെ വസ്ത്രം ധരിക്കാനാണ് ഞാൻ ഇഷ്ടപ്പെടുന്നത്. എനിക്ക് കംഫർട്ടബിളായ എല്ലാ വസ്ത്രങ്ങളും ഞാൻ ധരിക്കും. ബിക്കിനി ധരിക്കാൻ ഇതുവരെ ശ്രമിച്ചിട്ടില്ല. കാരണം അത് എനിക്ക് കംഫർട്ടാവില്ല എന്നൊരു തോന്നലുണ്ട്. അവസരം കിട്ടിയിട്ടും ബിക്കിനി ഫോട്ടോഷൂട്ട് ചെയ്തിട്ടില്ല. പക്ഷേ, ബാക്കി എല്ലാം പരമാവധി ട്രൈ ചെയ്തിട്ടുണ്ട്.

Karma News Network

Recent Posts

മലപ്പുറത്തെ പ്ലസ് വണ്‍ പ്രതിസന്ധി: കെ.എസ്.യു മാര്‍ച്ചിനിടെ കല്ലേറ്, കണ്ണീര്‍വാതകം പ്രയോഗിച്ച് പോലീസ്

തിരുവനന്തപുരം : മലപ്പുറത്തെ പ്ലസ് വൺ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് സംസ്ഥാന വ്യാപക പ്രതിഷേധം. കൊല്ലത്തും തിരുവനന്തപുരത്തും നടന്ന കെ.എസ്.യു.…

12 mins ago

കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണി, സൈബർ തട്ടിപ്പിൽ യുവതിയ്ക്ക് നഷ്ടപ്പെട്ടത് 14 ലക്ഷം രൂപ

തിരുവനന്തപുരം∙ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തലസ്ഥാനത്ത് യുവതിയ്ക്ക് സൈബർ ഭീഷണി, നഷ്ടമായത് ലക്ഷങ്ങൾ. ടെക്‌നോപാര്‍ക്ക് ജീവനക്കാരിയാണ്…

15 mins ago

ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു

മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം ഇർഫാൻ പഠാന്റെ മേക്കപ്പ് ആർട്ടിസ്റ്റ് സ്വിമ്മിങ് പൂളിൽ മുങ്ങിമരിച്ചു. പഠാനൊപ്പം ടി20 ലോകകപ്പിനായി വെസ്റ്റ്…

50 mins ago

പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി, സർക്കാരിനോട് ഇടഞ്ഞ് എസ് എഫ് ഐയും

മലപ്പുറം: പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയിൽ വിദ്യാഭ്യാസമന്ത്രിയ്ക്കെതിരെ എസ്എഫ് . മലബാർ മേഖലയിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട…

1 hour ago

ടോയ് ട്രെയിൻ മറിഞ്ഞ് അപകടം, 11-കാരന് ദാരുണാന്ത്യം

ചണ്ഡി​ഗഡ് : മാളിൽ ടോയ് ട്രെയിൻ മറിഞ്ഞുണ്ടായ അപകടത്തിൽ 11-കാരൻ മരിച്ചു. ചണ്ഡിഗഡിലെ എലന്റെ മാളിൽ ശനിയാഴ്ച വൈകിട്ടായിരുന്നു അപകടം.…

1 hour ago

കനത്ത മഴയിൽ കാൽവഴുതി ഓടയിൽ വീണു, യുവാവ് മരിച്ചു

കണ്ണൂർ: കനത്ത മഴയിൽ കാൽവഴുതി ഓവുചാലിൽ വീണ് യുവാവിന് ദാരുണാന്ത്യം. തലശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിലെ സെക്യൂരിറ്റി ജീവനക്കാരനായ രഞ്ജിത്ത് കുമാറാണ്…

1 hour ago