entertainment

സ്റ്റാര്‍ മാജിക്കിലെ ചാട്ടയടി അഭിനയമല്ല, പരിപാടിയില്‍ പങ്കെടുക്കാത്തത് എന്തുകൊണ്ട്, സാധിക പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയും അവതാരകയും മോഡലുമാണ് സാധിക വേണുഗോപാല്‍. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുകയാണ് നടി. പലപ്പോഴും തന്റേതായ നിലപാടുകളും അഭിപ്രായങ്ങളും വെട്ടിത്തുറന്ന് പറയാന്‍ യാതൊരു മടിയും സാധിക കാണിക്കാറില്ല. മോശം കമന്റുകള്‍ക്കും മറ്റും താരം മറുപടി നല്‍കാറുമുണ്ട്. ഇപ്പോഴിതാ ഫ്‌ളവേഴ്‌സ് ടിവിയിലെ സ്റ്റാര്‍ മാജിക് എന്ന പരിപാടിയെ കുറിച്ചും എന്തുകൊണ്ട് ആ പരിപാടിയില്‍ പങ്കെടുക്കുന്നില്ലെന്നും പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് സാധിക.

സാധികയുടെ വാക്കുകള്‍ ഇങ്ങനെ, പാപ്പന്‍, ആറാട്ട് എന്നീ ചിത്രങ്ങളുടെ തിരക്കിലേക്ക് കടന്നതോടെയാണ് സ്റ്റാര്‍ മാജിക്കിലേക്ക് എത്താന്‍ പറ്റാതിരുന്നത്. പിന്നെ ഇപ്പോള്‍ ഷോ റീസ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ ഷോയില്‍ നിന്ന് വിളിച്ചില്ല. അവിടെം ഒരു കുടുംബം പോലെയാണ്. വ്യക്തിപരമായി അവിടെയുള്ള എല്ലാവരുടെയും ശൈലി വേറെയാണ്. എല്ലാവരും കുട്ടികളാണ്. എന്റെ ഒരു പാറ്റേണ്‍ അല്ല ആ വേദി. ഞാന്‍ അതുമായി ഒത്തു പോവുകയാണ്. ഗെയിം കളിക്കും എന്നേ ഉള്ളു. പക്ഷേ അത്ര താല്‍പര്യമില്ല.

സ്റ്റാര്‍ മാജിക്കിലെ ചില തമാശകള്‍ ആരോചകമാണെന്ന് തോന്നുമ്പോള്‍ താന്‍ അതിനെതിരെ പ്രതികരിക്കാറുണ്ട്. അല്ലാത്തപ്പോള്‍ മിണ്ടാതെയിരിക്കുന്നതാണ്. സ്റ്റാര്‍ മാജിക്കിന്റെ ആ ഫ്‌ളോര്‍ എനിക്ക് ഇഷ്ടമാണ്. ആ കമ്പനിയും ഫാമിലിയും ഒക്കെ ഇഷ്ടമാണ്. പക്ഷേ ഞാന്‍ മാത്രം സീനിയര്‍ ആയിട്ടുള്ളു എന്ന തോന്നലാണ്.

അവിടെയുള്ള നോബി ചേട്ടന്‍, സുധിചേട്ടന്‍, അസീസിക്ക, തങ്കു എല്ലാവരോടും വലിയ സ്‌നേഹമാണ്. ആ കൂട്ടുകെട്ട് ഇഷ്ടമാണ്. എന്റെ പ്രായത്തേക്കാളും കൂടുതല്‍ പക്വത എനിക്കുള്ളതായി തോന്നാറുണ്ട്. അതാണ് തന്റെ പ്രധാന പ്രശ്‌നം. പല കാര്യങ്ങളും എനിക്ക് സ്വീകരിക്കാന്‍ പറ്റാതെ വരില്ല. ഷോയില്‍ കാണുന്ന ചാട്ടയടി അഭിനയം അല്ല. ഒരിക്കല്‍ തങ്കുവിന്റെ കയ്യില്‍ നിന്ന് നല്ലപോലെ കിട്ടിയിട്ടുണ്ട്. അന്ന് അടി കിട്ടിയത് കാലിന്റെ ലിഗ്മെന്റിനായിരുന്നു. അടി കിട്ടിയ സ്ഥലത്ത് ചുവപ്പം നീലയും നിറത്തിലേ കാണൂ. ഒരു ദിവസത്തേക്ക് നമ്മള്‍ അവര്‍ പറയുന്നത് പോലെ ചെയ്യണം. അതിനാണ് കാശ് വരുന്നതെന്നും താരം പറയുന്നു.

Karma News Network

Recent Posts

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

36 mins ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

1 hour ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

1 hour ago

യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് കൊല്ലാൻ ശ്രമം, സംഭവം കായംകുളത്ത്

ആലപ്പുഴ : യുവാവിനെ തട്ടിക്കൊണ്ടുപോയി കൊല്ലാൻ ശ്രമം. യുവാവിനെ തട്ടിക്കൊണ്ടുപോയി റെയിൽവേ ട്രാക്കിലിട്ട് വെട്ടിക്കൊല്ലാനാണ് ശ്രമിച്ചത്. സംഭവത്തിൽ മൂന്ന് ​ഗുണ്ടകൾ…

2 hours ago

അമീറുല്‍ ഇസ്ളാം രക്ഷപ്പെടും, യഥാർഥ പ്രതി അമീറുല്‍ അല്ല, അഡ്വ. ബി.എ ആളൂർ പറയുന്നു

കേരളത്തേ പിടിച്ചുകുലുക്കിയ ജിഷ വധകേസിലേ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ അംഗീകരിക്കണോ ലഘൂകരിക്കണോ എന്ന് നാളെ തിങ്കളാഴ്ച്ച ഹൈക്കോടതി വിധി…

2 hours ago

സ്വന്തം പാർട്ടിക്കാരേ കൊന്നോ ? സി.പി.എം കരിയും സഹാറാ മരുഭൂമിപോലെ പാണ്ഢ്യാല ഷാജി

കണ്ണൂർ പാനൂരിൽ ബോംബ് നിര്‍മ്മാണത്തിനിടെ കൊല്ലപ്പെട്ട ഷൈജു, സുബീഷ് എന്നിവരുടെ പേരിൽ സി പി എം രക്തസാക്ഷി മന്ദിരം പണിതതിനെതിരേ…

3 hours ago