trending

വെള്ളയുടുപ്പിൽ ഉമ്മയെ വാർഡിലേക്ക് കൊണ്ടുവന്നു. ഇമ്മാന്ന് ഉറക്കെ വിളിച്ചോ… ഒന്നും മിണ്ടിയില്ല

മാധ്യമപ്രവർത്തക സഫീറ മടത്തിലകത്ത് സോഷ്യലമ‍ മീഡിയയിലൂടെ പങ്കിട്ട കുറിപ്പ് ശ്രദ്ധേയമാകുന്നു. തണുത്ത കാറ്റ് വീശുന്നത് പോലും പേടിയാണ്. തണുപ്പിന് വല്ലാത്തൊരു വേദനയുണ്ട്. അഞ്ചാം വയസ്സിലാണ് ആദ്യമായി ആ വേദന അറിഞ്ഞത്. മൂന്നാമത്തെ പ്രസവത്തിനായി ഉമ്മയെ തവനൂർ ആശുപത്രിയിൽ അഡ്മിറ്റാക്കിയ സമയമാണ് ആ വേദന ആദ്യമായി അനുഭവിച്ചതെന്ന് പറയുന്നു.

സോഷ്യൽ മീഡിയയിൽ പങ്കിട്ട കുറിപ്പിങ്ങനെ

തണുത്ത കാറ്റ് വീശുന്നത് പോലും പേടിയാണ്. തണുപ്പിന് വല്ലാത്തൊരു വേദനയുണ്ട്. അഞ്ചാം വയസ്സിലാണ് ആദ്യമായി ആ വേദന അറിഞ്ഞത്. മൂന്നാമത്തെ പ്രസവത്തിനായി ഉമ്മയെ തവനൂർ ആശുപത്രിയിൽ അഡ്മിറ്റാക്കിയ സമയം. അനിയത്തി കുഞ്ഞാവയുടെ വരവ്. ആശങ്കകൾ ക്കിടയിലാണ് അവൾ വന്നത്. രണ്ട് മൂന്ന് ദിവസമായി ഉമ്മ ആശുപത്രിയിൽ ആണ്. അക്കരത്തെ വല്യാത്താന്റെ ( ഉമ്മയുടെ മൂത്തമ്മാന്റെ മൂത്ത മകൾ…കുടുംബത്തിലെ മൂത്ത മകൾ) വീട്ടിലാണ് അന്ന് താമസിച്ചിരുന്നത്. വല്ലിമ്മയും ഉമ്മയും ഞാനും അനിയനും. ഉമ്മയും കുഞ്ഞും വരുന്നതും കാത്ത് പകൽ തള്ളിനീക്കും. പക്ഷേ, അന്നത്തെ പകലിൽ അത്ര നല്ല വാർത്തയല്ല വന്നത്. ഞങ്ങളെ കുളിപ്പിക്കുപ്പോൾ വല്യാത്ത .. റബ്ബേ… ഈ മക്കളെ യത്തീമാക്കല്ലേ.. എന്ന് പറഞ്ഞ് കണ്ണ് തുടച്ചത് ഇന്നും ഓർമയിലുണ്ട്. ചോറ് വാരി തന്ന് അനിയനെയും എന്നെയും കൂട്ടി

ആശുപത്രിയിലേക്ക്. എന്ത് ചെയ്യുമെന്ന് അറിയാതെ ആശുപത്രി വരാന്തയിൽ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്ന വല്ലിമ്മ. ഒന്നുമറിയാതെ വികൃതി കാട്ടി അനിയനും. എല്ലാവരുടെയും മുഖത്ത് കാർമേഘം പോലെ ഉരുണ്ടു കൂടിയ മ്ലാനത. സങ്കടഭാരം ഇറക്കിവെക്കാനൊരു ചുമലുമില്ലാതെ മൂകയായി വല്ലിമ്മ. ഓർമകൾ മങ്ങും വരെ ആ ദിവസം മനസ്സിലുണ്ടാകും. തള്ളയോ കുഞ്ഞോ രക്ഷപ്പെടും… എന്താണ് വേണ്ടത്..ഉത്തരമില്ല. പിന്നെ എപ്പഴോ.. രണ്ട് പേരും ചിലപ്പോ നഷ്ടമായേക്കാം.. ആശുപത്രി വരാന്തയിൽ നിന്ന് അടക്കം പറയുമ്പോലെ..

മനസ്സിലായില്ല.. പക്ഷേ, നേരത്തെതിനേക്കാൾ വേദനയിലാണ് എല്ലാവരുമെന്ന് മനസ്സിലായി. മിണ്ടാത്ത മനുഷ്യർ.. വെറുതെ ആശുപത്രി വരാന്തയിൽ നടക്കുന്നു. പിറ്റെ ദിവസം ഉമ്മയും കുഞ്ഞും നന്നായിരിക്കുന്നുവെന്ന വാർത്ത. ഉമ്മയെ കാണാതെ എന്ത്.. അനിയത്തിയോട് വലിയ ഇഷ്ടമൊന്നും തോന്നീല. വെള്ളയുടുപ്പിൽ ഉമ്മയെ വാർഡിലേക്ക് കൊണ്ടുവന്നു. ഇമ്മാന്ന് ഉറക്കെ വിളിച്ചോ… ഒന്നും മിണ്ടിയില്ല. കണ്ണ് നിറഞ്ഞൊഴുകി. ആ കയ്യിൽ പിടിച്ചപ്പോ എന്തൊരു തണുപ്പ്. പെട്ടെന്ന് കൈ വലിച്ചു. തലയിലേക്ക് ഇരച്ചു കയറിയ തണുപ്പിന്റെ വേദന രണ്ട് തവണ കൂടി അനുഭവിച്ചിട്ടുണ്ട്. വല്ലിമ്മ മരിച്ച ദിവസം. രാത്രിയിൽ അടുത്ത് ആരുമില്ലാത്ത നേരത്ത് അവർക്ക് കൂട്ടിരിക്കാമെന്ന് കരുതി ചെന്ന നേരം. ആ കവിളിലൊരുമ്മ കൊടുത്തതെ ഓർമയുള്ളൂ. വല്ലാത്ത തണുപ്പ്.. തലക്കകം പിളർന്നുപോയി.

2020ൽ ഉമ്മയുടെ ഗർഭപാത്രം നീക്കുന്ന സർജറി ദിവസം. ഓപ്പറേഷൻ കഴിഞ്ഞ് കാണാൻ ചെന്നപ്പോ ഞാൻ ആ പഴയ അഞ്ചുവയസ്സുകാരിയായി. ഇമ്മാന്ന് വിളിച്ചപ്പോ… നിറഞ്ഞൊഴുകിയ കണ്ണ്. (ഞങ്ങടെ ഉമ്മ കരയുന്നത് അത്രക്ക് സങ്കടവും വേദനയും വരുമ്പോ മാത്രമാണ്. മക്കളുടെ മുന്നിൽ കരയുന്നത് വളരെ കുറച്ചെ കണ്ടിട്ടുള്ളൂ.) സമാധാനിപ്പിക്കാന്ന് കരുതി പിടിച്ച കൈ പെട്ടെന്ന് വിട്ടു. അറിയാതെ കുടഞ്ഞു പോയി. അത്രക്ക് തണുപ്പായിരുന്നു.. കരഞ്ഞു പോയി തണുപ്പ് തരുന്ന വേദന… അത് കൊടും വേദനയാണ്.. പ്രിയപ്പെട്ടവരുടെ ശരീരം തരുന്ന തണുപ്പിന് തലമരവിപ്പിക്കുന്ന വേദനയും.

Karma News Network

Recent Posts

ഷൊര്‍ണ്ണൂര്‍ റെയില്‍വെ സ്‌റ്റേഷനില്‍ നിന്നും വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവള, പരാതി നല്‍കി യാത്രക്കാരന്‍

ഷൊര്‍ണ്ണൂര്‍ റെയില്‍വെഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്ന് യാത്രക്കാരന്‍ വാങ്ങിയ ഭക്ഷണത്തില്‍ ചത്ത തവളയെ കണ്ടെത്തി. ആലപ്പുഴ സ്വദേശി വാങ്ങിയ വടക്കൊപ്പം…

28 mins ago

ഈ ജില്ലകളിൽ ഇന്ന് അതിതീവ്രമഴയെത്തും; മൂന്നിടത്ത് റെഡ് അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ് അലേർട്ട് പ്രഖ്യാപിച്ചപ്പോൾ ആറ് ജില്ലകളിൽ ഓറഞ്ച്…

54 mins ago

അതിർത്തി തർക്കെത്തുടർന്ന് അയൽവാസിയെ വെട്ടിപ്പരിക്കേൽപ്പിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറി

ഇടുക്കി: അതിർത്തി തർക്കത്തിന്റെ പേരിൽ അടിമാലി ശല്യംപാറയിൽ അയൽവാസിയെ സിപിഎം ബ്രാഞ്ച് സെക്രട്ടറി വെട്ടിപ്പരിക്കേൽപിച്ചു. സിപിഎം ബ്രാഞ്ച് സെക്രട്ടറി കെ…

10 hours ago

ഹമാസ് തലവൻ കാറിൽ, 4കിലോമീറ്റർ മേലേ നിന്ന് ജൂതബോംബ്, തീർന്നു റാദ് സാദ്

ഇസ്രയേൽ-​ഗാസ യുദ്ധം വീക്ഷിക്കുന്ന എല്ലാവർക്കും വളരെ പ്രധാനപ്പെട്ട ഒരു വാർത്ത. ഹമാസിന്റെ ഏറ്റവും ഉയർന്ന കമാൻഡർ റാദ് സാദിനെ വധിച്ചിരിക്കുന്നു…

10 hours ago

രാജ്‌മോഹൻ ഉണ്ണിത്താനെതിരായ യുദ്ധം ഇന്നു മുതൽ, വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ല, ബാലകൃഷ്ണൻ പെരിയ

കണ്ണൂര്‍: പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തിൽ പങ്കെടുത്തതിൽ ജാഗ്രത കുറവില്ലെന്ന് കെപിസിസി മുൻ സെക്രട്ടറി ബാലകൃഷ്ണൻ പെരിയ. അതിന്റെ…

11 hours ago

വർക്കലയിൽ കടലില്‍ കുളിക്കാനിറങ്ങിയ തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു

വര്‍ക്കല: ലൈഫ് ഗാര്‍ഡ് നല്‍കിയ മുന്നറിയിപ്പ് അവഗണിച്ച് കടലിലിറങ്ങി തമിഴ്നാട് സ്വദേശിയായ യുവാവ് തിരയില്‍പ്പെട്ട് മരിച്ചു. മധുര ബൈപ്പാസ് റോഡ്…

12 hours ago