topnews

വൃക്ക മാറ്റി വയ്ക്കാന്‍ പണം തേടിയെത്തി, ഒരു പരിചയവുമില്ലാത്തയാള്‍ക്ക് വൃക്ക തന്നെ നല്‍കി ഷൈജു, ഇതൊരു മധുര നന്മ

തൃശൂര്‍: ഒരു പരിചയവുമില്ലാത്തവര്‍ക്ക് രക്തം പോലും നല്‍കാന്‍ കൂട്ടാക്കാത്ത പലരും നമുക്ക് ചുറ്റിനുമുണ്ട്. എന്തിന് തന്റെ രക്തമോ മറ്റ് സഹായങ്ങളോ പരിചയമില്ലാത്തവര്‍ക്ക് നല്‍കണം എന്ന ചോദ്യം പലരും ഉന്നയിക്കാറുമുണ്ട്. എന്നാല്‍ ഇതൊക്കെ മനസാക്ഷിക്ക് നിരക്കാത്തത് തന്നെയാണ്. ഈ കാലത്താണ് ഏവര്‍ക്കും മാതൃകയാക്കേണ്ട് കണ്ട് പഠിക്കേണ്ട ഒരു കാര്യം തൃശൂര്‍ നിന്നും പുറത്തെത്തുന്നത്.

തൃശൂരിലെ പുള്ള് എന്ന സ്ഥലത്തെ ഒരു ബേക്കറയിലേക്ക് കണ്ണീരോടെയാണ് ഒരു സ്ത്രീ കയറി വന്നത്. ‘എന്റെ സഹോദരിയുടെ മകനു വൃക്ക മാറ്റിവയ്ക്കണം. പണമില്ല. സഹായിക്കാമോ”? എന്നായിരുന്നു ആ സ്ത്രീയുടെ ചോദ്യം. അല്‍പം ആലോചിച്ച ശേഷം ബേക്കറി ഉടമ ഷൈജു സായ് റാം ഒരു മറുപടി പറഞ്ഞു.’ പണം തരില്ല ചേരുമെങ്കില്‍ എന്റെ വൃക്ക തരാം’. ഇത് കേട്ടപ്പോള്‍ തമാശയെന്നാണ് ആ സ്ത്രീ കരുതിയത്. എന്നാല്‍ ഷൈജുവിന്റെ വാക്ക് അത് കാര്യമായിട്ട് തന്നെയായിരുന്നു. അന്തിക്കാട് പച്ചാമ്പുള്ളി സുമേഷിന്റെ ശരീരത്തില്‍ അടുത്തയാഴ്ച ഷൈജുവിന്റെ വൃക്ക് വച്ചുപിടിപ്പിക്കും.

വൃക്കകള്‍ തകരാറിലായ 39കാരനായ സുമേഷ് ആഴ്ചയില്‍ മൂന്ന് ഡയാലിസിസിന് വിധേയനാകണം. ഈ ദുരിത കഥ അറിഞ്ഞതോടെ പുള്ള് സെന്ററിലെ സായ് റാം ബേക്കറി ഉടമയും കോണ്‍ഗ്രസ് ചാഴൂര്‍ മണ്ഡലം കമ്മിറ്റി സെക്രട്ടറിയുമായ ഷൈജു സായ് റാം (43) വൃക്ക് നല്‍കാന്‍ സന്നദ്ധനാവുകയായിരുന്നു. ഇതിനായുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായി. ശസ്ത്രക്രിയയ്ക്കായി ഷൈദജുവിനെ ഇന്ന് എറണാകുളം ലിസി ആശുപത്രിയില്‍ പ്രവേശിപ്പിക്കും. ഇവിടെ ചികിത്സയിലാണ് സുമേഷ്.

നേരത്തെ സുമേഷിന്റെ ഭാര്യയും ബന്ധുക്കളും വൃക്ക നല്‍കാന്‍ തയ്യാറായെങ്കിലും ചേരില്ലായിരുന്നു. ഇതേ തുടര്‍ന്ന് ചികിത്സയ്ക്കായി കുടുംബം സഹായം തേടുകയായിരുന്നു. ഇത്തരത്തില്‍ സഹായമഭ്യര്‍ത്ഥിച്ചാണ് ഷൈജുവിന്റെ കടയിലുമെത്തിയത്. പണം നല്‍കി സഹായിക്കുന്നതിനേക്കാള്‍ നല്ലതു വൃക്ക നല്‍കുന്നതാണെന്ന തീരുമാനമെടുത്ത ഷൈജുവിന് എല്ലാ പിന്തുണയും നല്‍കി ഭാര്യ സനിതയും മക്കളായ നന്ദനയും സായ് കൃഷ്ണയും ഒപ്പമുണ്ട്.

തൃശൂരില്‍ ബാര്‍ബറായിരുന്ന സുമേഷ് പിന്നീട് ഗള്‍ഫില്‍ പോയി. വൃക്കരോഗം കലശലായതോടെ 4 വര്‍ഷം മുന്‍പ് തിരിച്ചുപോന്നു. ശസ്ത്രക്രിയാ ചെലവുകള്‍ക്ക് ചുരുങ്ങിയത് 12 ലക്ഷം രൂപ വേണം. ചികിത്സാ സഹായ സമിതിയുടെ പക്കല്‍ ഉള്ളത് 7.5 ലക്ഷമാണ്. ഇതില്‍ 4.45 ലക്ഷം ശസ്ത്രക്രിയയ്ക്കായി കെട്ടിവയ്ക്കണം.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

2 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

3 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

4 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

4 hours ago