entertainment

വാനമ്പാടിയിലെ മോഹൻ കുമാറിന്റെ പ്രധാന ഹോബി പാമ്പുപിടിത്തം, വിശേഷങ്ങൾ ഇങ്ങനെ

നിരവധി ആരാധകരുള്ള സീരിയലാണ് വാനമ്പാടി. അതിലെ കഥാപാത്രങ്ങളെല്ലാം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാണ്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോഹൻ കുമാറിനെ അവതരിപ്പിക്കുന്നത് തെലുങ്ക് നടൻ സായ് കിരൺ ആണ്. തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി. സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്. അതേസമയം മറ്റ് നടൻമാർക്കൊന്നുമില്ലാത്ത ഞെട്ടിക്കുന്ന ഒരു ഹോബി കൂടി സായ് കിരണിന് ഉണ്ട്.

അഭിനയത്തിനൊപ്പം നെഞ്ചോട് ചേർക്കുന്ന മറ്റൊരു ഹോബി കൂടി സായ്കിരണിന്റെ ജീവിതത്തിലുണ്ട്. പാമ്പുപിടുത്തമാണ് അത്. പാമ്പുകളെ ഏറെ ഇഷ്ടമായ താരം പലയിടത്തും പാമ്പ് പിടിക്കാൻ പോകാറുണ്ട്. പാമ്പുകളെ സഹായിക്കലും രക്ഷിക്കലും താരത്തിന് ഏറ്റവും സന്തോഷമുള്ള കാര്യമാണ്. ശിവഭക്തനായ സായി കിരണിന് മൃഗങ്ങളോാടും പക്ഷികളോടും ചെറുപ്പം മുതലേ വലിയ സ്നേഹമുണ്ടായിരുന്നു. കോളേജിൽ എത്തിയപ്പോൾ ഫ്രണ്ട്സ് ഓഫ് സ്നേക്ക് സൊസൈറ്റിയിൽ ചേർന്ന് സ്നേയ്ക്ക് റെസ്‌ക്യൂ പഠിച്ചു. രണ്ട് വർഷം കൊണ്ടു പലതരം പാമ്പുകളെയും അവയെ സംരക്ഷിക്കേണ്ട രീതിയെക്കുറിച്ചും പഠിച്ചു. തെലുങ്കിലെ സൂപ്പർതാര നാഗാർജ്ജുനയുടെ വീട്ടിലും പോയി പാമ്പിനെ പിടിച്ചിട്ടുണ്ട് താരം. എന്തായാലും വാനമ്പാടിയിലൂടെ ഈ തെലുങ്ക് നടൻ മലയാളി മനസ് കീഴടക്കിക്കഴിഞ്ഞു.

സംഗീതകുടുംബത്തിൽ നിന്നുമാണ് അഭിനയ രംഗത്തേക്ക് സായ്കിരൺ എത്തിയത്. ഗായിക പി സുശീലയുടെ കൊച്ചുമകനായ സായ്കിരണിന്റെ അച്ഛനും പ്രമുഖ പാട്ടുകാരനാണ്. പി. സുശീലയുടെ സഹോദരിയുടെ മകനാണ് സായ്കിരണിന്റെ അച്ഛൻ രാമകൃഷ്ണ വിസ്സംരാജു. ഇദ്ദേഹവും ഭാര്യയും ഉൾപെടെ കുടുംബത്തിലെ എല്ലാവരും ഗായകർ ആണെങ്കിലും സായ്കിരണിന് അഭിനയത്തോടായിരുന്നു കൂടുതൽ ഇഷ്ടം. അതിനാൽ തന്നെയാണ് വാനമ്പാടിയിലെ പാട്ടുകാരൻ കൂടിയായ മോഹൻകുമാറിനെ അനായാസേന അവതരിപ്പിക്കാനും സായ്കിരണിന് കഴിഞ്ഞത്.

തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി. കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്. ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം. 35ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്. വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ. 2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

13 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

14 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

30 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

38 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

39 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago