entertainment

അവൾ ഇല്ലാതെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണെന്ന് സായി കിരൺ

നിരവധി ആരാധകരുള്ള സീരിയലായിരുന്നു വാനമ്പാടി.അതിലെ കഥാപാത്രങ്ങളെല്ലാം മിനി സ്ക്രീൻ പ്രേക്ഷകരുടെ പ്രീയപ്പെട്ടവരാണ്.ചിത്രത്തിലെ പ്രധാന കഥാപാത്രമായ മോഹൻ കുമാറിനെ അവതരിപ്പിച്ചത് തെലുങ്ക് നടൻ സായ് കിരൺ ആണ്.തെലുങ്ക് സിനിമകളിൽ സജീവ സാനിധ്യമായിരുന്ന സായ്കിരൺ ഇപ്പോൾ മലയാളത്തിലും തമിഴിലും മിനിസ്‌ക്രീനിൽ നിറഞ്ഞുനിൽക്കുകയാണ്. അതേസമയം ഒരുകാലത്ത് മലയാളത്തിൽ നിറഞ്ഞുനിന്ന ഗായിക പി.സുശീലയുടെ കൊച്ചുമോനാണ് സായ് കിരൺ എന്ന് അധികം ആർക്കുമറിയാത്ത കാര്യമാണ്.

സീരിയലിലെ രണ്ട് മക്കളും തനിക്കു സ്വന്തം മക്കളെ പോലെയാണെന്നും അനുമോളെയാണ് കൂടുതൽ ഇഷ്ടമെന്നും സായി കിരൺ നേരത്തെ ചില അഭിമുഖങ്ങളിൽ പറഞ്ഞിരുന്നു. സീരിയലിൽ അനുമോളായി വേഷമിട്ട ഗൗരി സുചിത്രയ്ക്കൊപ്പം നിൽക്കുന്ന ഒരു ഫോട്ടോ പങ്കുവെച്ചത് വൈറലായിരിക്കുകയാണ്. മിസ്സ്‌ യു കുമ്മ എന്ന ക്യാപ്ഷൻ ഇട്ടുകൊണ്ടാണ് ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കുമ്മ എന്നാണ് സുചിത്രയെ ഗൗരി വിളിക്കുന്നത്. നിരവധി കമന്റുകളാണ് ഈ ഫോട്ടോയ്ക് വന്നുകൊണ്ടിരിക്കുന്നത്. ചിത്രത്തിന് ഓ മൈ ബേബി ലവ് എന്നാണ് സായി കിരൺ കമന്റ് ചെയ്തത്. മറുപടിയായി മിസ്സ്‌ യു അങ്കിൾ എന്നാണ് ഗൗരി കമന്റ് ചെയ്തത്. നിങ്ങൾ എത്രത്തോളം ഗൗരിയെ മിസ്സ്‌ ചെയ്യുന്നുണ്ട് എന്ന ഒരു ആരാധകന്റെ ചോദ്യത്തിന് അവൾ ഇല്ലാതെയുള്ള ജീവിതം വളരെ ബുദ്ധിമുട്ടാണ് എന്നാണ് സായി മറുപടി നൽകിയത്. ഉടനെ കാണാം എന്ന് സുചിത്രയും ഗൗരിക് കമന്റ് നൽകിയിട്ടുണ്ട്

തെലുങ്ക് സീരിയലായ കൊയിലമ്മയുടെ റീമേക്കാണ് വാനമ്പാടി.കൊയിലമ്മയിലെ നായകനെയും സായ്കിരൺ തന്നെയാണ് അവതരിപ്പിച്ചത്.ഇതാണ് വാനമ്പാടിയിലും അതേ കഥാപാത്രമായി സായ്കിരൺ എത്താൻ കാരണം.35ഓളം തെലുങ്ക് സിനിമകളിൽ അഭിനയിച്ചിട്ടുള്ള സായ്കിരൺ ഭക്ത സീരിയലുകളിൽ കൃഷ്ണനും വിഷ്ണുവുമായി എല്ലാം തിളങ്ങിയിട്ടുണ്ട്.വിവാഹമോചിതൻ കൂടിയാണ് സായ്കിരൺ.2010ൽ വൈഷ്ണവിയെ വിവാഹം കഴിച്ചെങ്കിലും അധികം വൈകാതെ ബന്ധം വേർപിരിഞ്ഞ് ഇപ്പോൾ സായ്കിരൺ അമ്മയ്ക്കും സഹോദരിക്കും ഒപ്പമാണ് താമസിക്കുന്നത്

Karma News Network

Recent Posts

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

9 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

17 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

18 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

50 mins ago

ഡാം നിറഞ്ഞ് ഒഴുകുന്നത് ആസ്വദിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ടുണ്ടായ അപകടം, 4 പേരുടെ മൃതദേഹം കണ്ടെത്തി

മഹാരാഷ്ട്രയിലെ ലോണാവാലയിലെ ബുഷി അണക്കെട്ടിൽ ഒഴുക്കിൽപ്പെട്ട 4 പേരുടെ മൃതദേഹം കണ്ടെത്തി. ഒരാൾക്കായി തിരച്ചിൽ തുടരുന്നു. ഇന്നലെ ഉച്ചയോടെയായിരുന്നു ഡാം…

55 mins ago

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 hour ago