entertainment

സീരിയലിലേക്ക് വന്നത് അച്ഛനോട് പറഞ്ഞിട്ടല്ല. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു, സായ് കുമാറിന്റെ മകൾ

മലയാളികളുടെ പ്രിയനടൻ സായ് കുമാറിന്റെ മകൾ വൈഷ്ണവി അടുത്തിടെയാണ് അഭിനയ ജീവിതത്തിന് ആരംഭം കുറിച്ചത്. എന്നാൽ ബിഗ്‌സ്‌ക്രീനിലൂടെ ആയിരുന്നില്ല വൈഷ്ണവിയുടെ അരങ്ങേറ്റം. മിനിസ്‌ക്രീനിലെ ഒരു പരമ്പരയിലൂടെയാണ് താരപുത്രി അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. കയ്യെത്തും ദൂരത്ത് എന്ന സീരിയലിൽ നെഗറ്റീവ് ഷെയ്ഡുള്ള കഥാപാത്രത്തെയാണ് വൈഷ്ണവി അവതരിപ്പിക്കുന്ന. കനക ദുർഗ എന്നാണ് വൈഷ്ണവിയുടെ കഥാപാത്രത്തിന്റെ പേര്. മലയാളത്തിലെ പ്രമുഖ മിനിസ്‌ക്രീൻ താരങ്ങളുടെ ഒരു നിര തന്നെ സീരിയലിൽ ഉണ്ട്. പ്രശസ്ത നടി ലാവണ്യ നായർ കൃഷ്ണ പ്രിയ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. സജീഷ് നമ്പ്യാർ, കൃഷ്ണ പ്രിയ എന്നിവരാണ് സീരിയലിലെ പ്രണയജോഡികളുടെ വേഷം ചെയ്യുന്നത്.

തുടക്കത്തിൽ നായിക വേഷമമാണെങ്കിലും തൊട്ടടുത്ത ദിവസം മുതൽ നെഗറ്റീവ് ഷേഡുള്ള കഥാപത്രമായി മാറി. ഇതോടെ പ്രേക്ഷകർക്ക് ഇഷ്ടപെട്ട താരമായി മാറി കഴിഞ്ഞു വൈഷ്ണവി. കിട്ടിയ വേഷം മികച്ചതാക്കാൻ വൈഷ്ണവിയ്ക്ക് സാധിച്ചിട്ടുണ്ടെന്നാണ് പൊതുവേയുള്ള അഭിപ്രായം. അച്ഛന്റെ അനുവാദം വാങ്ങാതെയാണ് താൻ സീരിയലിൽ അഭിനയിക്കാനെത്തിയതെന്ന് തുറന്നു പറയുകയാണ് വൈഷ്‌ണവി.

വൈഷ്ണവിയുടെ വാക്കുകൾ

‘സീരിയലിലേക്ക് വന്നത് അച്ഛനോട് പറഞ്ഞിട്ടല്ല. അച്ഛന്റെ സഹോദരിമാരോട് പറഞ്ഞിരുന്നു. അച്ഛമ്മ മരിക്കുന്നതിനു മുമ്പാണ് ഇതിലേക്കുള്ള എൻട്രി വരുന്നതൊക്കെ. ആ സമയത്ത് അച്ഛമ്മയുടെ അനു​ഗ്രഹവും വാങ്ങിയിരുന്നു. സീരിയലിൽ അഭിനയിക്കുന്നത് അച്ഛൻ അറിയുന്നുണ്ടാവണം. അതെനിക്ക് വ്യക്തമല്ല. കഴിഞ്ഞുപോയ കാര്യങ്ങൾ ഓർത്തെടുക്കാനും താൽപര്യമില്ല. സായ്കുമാറിന്റെ മകളെന്ന വിലാസം ഒരുപാട് തരത്തിൽ എനിക്ക് ​ഗുണം ചെയ്തിട്ടുണ്ട്. സീരിയൽ കണ്ടിട്ട് പലരും മെസേജ് ചെയ്യാറുണ്ട്, കണ്ണ് കണ്ടപ്പോൾ ഞങ്ങൾക്ക് പരിചയം തോന്നി എന്നൊക്കെ. അച്ഛന്റെ മകൾ എന്നു പറയുന്നതിൽ എനിക്കെന്നും അഭിമാനമേയുള്ളൂ’ സായികുമാറിന്റെയും മുൻ ഭാര്യ പ്രസന്നകുമാരിയുടെയും മകളാണ് വൈഷ്ണവി. 2007 ൽ പ്രസന്ന കുമാരിയുമായി വിവാഹമോചിതനായ നടൻ നടി ബിന്ദു പണിക്കരെ വിവാഹം ചെയ്തു. സുജിത്ത് കുമാറാണ് വൈഷ്ണവിയുടെ ഭർത്താവ്. 2018 ജൂണിലായിരുന്നു ഇവരുടെ വിവാഹം.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

2 hours ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

3 hours ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

4 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

4 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

5 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

5 hours ago