അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായ് പല്ലവി. ഇന്ന് തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാണ് സായി പല്ലവി. നിലപാടുകളും ആദർശങ്ങളും മുറുകെപ്പിടിക്കുന്ന വ്യക്തി കൂടിയാണ് സായ് പല്ലവി. സൗന്ദര്യ വർദ്ധക വസ്തുക്കളുടെ മോഡലാകാൻ താൽപര്യമില്ലെന്ന് പറഞ്ഞ് രംഗത്തുവന്നത് നിലപാടുകളുടെ ഭാഗമായിരുന്നു. സിനിമ പോലെ തന്നെ നടിയുടെ നിലപാടുകൾക്കും പൂർണ്ണ പിന്തുണയാണ് ലഭിക്കുന്നത്.
സായ് പല്ലവി നായികയാവുന്ന പുതിയ ചിത്രം ‘ലവ് സ്റ്റോറി’യുടെ പ്രീ റിലീസ് ഇവന്റിനായി ഹൈദരാബാദിൽ എത്തിയപ്പോൾ ആമിർ ഖാനെ കണ്ടതിന്റെ സന്തോഷത്തിലാണ് താരം. ചിരഞ്ജീവിയും അതിഥിയായി എത്തിയിരുന്നു. കുട്ടിക്കാലം മുതൽ തന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്ത നടനാണ് ആമിർ ഖാനെന്നാണ് സായ് പല്ലവി വെളിപ്പെടുത്തിയിരിക്കുന്നത്.
വാക്കുകൾ, ആമിർ സാർ, സ്വപ്നം സത്യമായ നിമിഷമാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. കാരണം ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല, ഇത് സാധ്യമാവുമെന്നും കരുതിയിരുന്നില്ല. താങ്കൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ. ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്. താങ്കളെ കുറിച്ച് ഞാൻ നിരവധി കഥകൾ കേട്ടിട്ടുണ്ട്. നിങ്ങളെത്ര മാത്രം അച്ചടക്കമുള്ള വ്യക്തിയാണ്, എങ്ങനെയാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത് എന്നിങ്ങനെ ഒരു പാട് കഥകൾ. താങ്കൾ എന്നെ ഒരുപാട് പ്രചോദിപ്പിച്ച ഒരു വ്യക്തിയാണ്
പാർലമെന്റിൽ സത്യപ്രതിജ്ഞയ്ക്കിടെ ജയ് പലസ്തീൻ മുദ്രാവാക്യം വിളിച്ച എം.പി. അസദുദ്ദീൻ ഒവൈസിയെ ലോക്സഭയിൽ നിന്നും പുറത്താക്കണം എന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി…
തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…
അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല്‍ നെഹ്രുവിന്റെ…
കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്റെ…
തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…
പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…