entertainment

ബോളിവുഡ് സിനിമയില്‍ അഭിനയിക്കാം പക്ഷേ ഒരു നിബന്ധനയുണ്ട്, സായ് പല്ലവി പറയുന്നു

മലയാളത്തിലൂടെ തുടക്കം കുറിച്ച് തെന്നിന്ത്യയുടെ പ്രിയ നായികയായിരിക്കുകയാണ് സായ് പല്ലവി. തന്റെ നിലപാടുകള്‍ ധൈര്യത്തോടെ പറയാന്‍ യാതൊരു മടിയും താരം കാണിക്കാറില്ല. വ്യക്തമായ തീരുമാനങ്ങളും കാഴ്ചപാടുമുള്ള വ്യക്തിയാണ് നടി. പലപ്പോഴും നടിയുടെ തീരുമാനങ്ങളും തുറന്നു പറച്ചിലുകളും ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ ഹിന്ദി സിനിമയില്‍ അവസരം ലഭിച്ചാല്‍ അഭിനയിക്കുമോ എന്ന ചോദ്യത്തിന് സായ് പല്ലവി നല്‍കിയ മറുപടിയാണ് ശ്രദ്ധേയമായി മാറിക്കൊണ്ടിരിക്കുന്നത്.

ബോളിവുഡ് സിനിമ എന്ന് പറഞ്ഞത് കൊണ്ട്, വെറുതേ ഒരു ബോളിവുഡ് സിനിമയില്‍ അഭിനയിക്കണം എന്ന് എനിക്ക് താത്പര്യമില്ല. എല്ലാവരെയും പോലെ ബോളിവുഡ് സിനിമ എന്ന് പറഞ്ഞാല്‍ ഹാ ചെയ്യാം എന്ന ആഗ്രഹിക്കുന്നില്ല. എന്നെ സംബന്ധിച്ച് തിരക്കഥയാണ് പ്രധാനം. തിരക്കഥ വായിക്കുമ്പോള്‍ നടി എന്ന നിലയിലല്ല, ഒരു പ്രേക്ഷക എന്ന നിലയിലാണ് ഞാന്‍ വായിക്കുന്നത്. അത് എന്നെ സംതൃപ്തിപ്പെടുത്തുകയാണെങ്കില്‍ ചെയ്യും. ബോളിവുഡില്‍ തന്നെ ആകണം എന്നില്ല. ഇവിടെ എന്റെ തായ് മൊഴിയിലില്‍ ആയാലും മറ്റേത് ഭാഷയില്‍ ആണെങ്കിലും തിരക്കഥ എന്നെ തൃപ്തിപ്പെടുത്തിയാല്‍ മാത്രമേ ചെയ്യൂ.

ബോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നത് സന്തോഷമുള്ള കാര്യം തന്നൊണ്. മികച്ച കഥയും ടീമും വന്നാല്‍ ചെയ്യും. അതില്‍ എതിര്‍ അഭിപ്രായമില്ല. പക്ഷെ എന്റെ നിബന്ധനകള്‍ ഒന്നും മാറ്റാന്‍ തയ്യാറല്ല.

കുടുംബത്തിനൊപ്പം തനിയ്ക്ക് പോയിരുന്ന കാണാന്‍ പറ്റുന്ന സിനിമകള്‍ മാത്രമേ ചെയ്യൂ എന്ന് നേരത്തെ തന്നെ സായ് പല്ലവി പറഞ്ഞിട്ടുണ്ട്. വസ്ത്രങ്ങള്‍ ധരിയ്ക്കുമ്പോള്‍ അത് എന്റെ കംഫര്‍ട്ട് ലെവലില്‍ ആയിരിക്കണം എന്നതും നടിയുടെ നിബന്ധനയാണ്. തിരക്കഥ ഇഷ്ടപ്പെടാത്ത സിനിമകള്‍, അത് എത്ര വലിയ സംവിധായകന്റെ ആയാലും സായി പല്ലവി നോ പറഞ്ഞതും ശ്രദ്ധേയമായിരുന്നു.

Karma News Network

Recent Posts

അമ്പിളി ദീപുവിന്റെ അടുത്ത സുഹൃത്ത്, കൃത്യം നടത്തിയത് ഒറ്റയ്‌ക്കെന്ന് പ്രതി, മൊഴിയിൽ ആശയക്കുഴപ്പത്തിലായി അന്വേഷണ സംഘം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ക്വാറി ഉടമയുടെ കൊലപാതകത്തിനുശേഷം മുങ്ങിയ പ്രതി അമ്പിളിയെ തമിഴ്‌നാട് പൊലീസ് അറസ്റ്റ് ചെയ്തു. എന്നാൽ കൃത്യം നടത്തിയത്…

57 mins ago

ആര്‍മി ക്യാമ്പിലെ നെഹ്റുവിന്റെ സന്ദർശനം, മലയാളിക്ക് സമ്മാനിച്ചത് തിലകനെന്ന മഹാനടനെ

അന്തരിച്ച മഹാ നടൻ തിലകന്റെ കാലുകളും നെഹ്രുവുമായി ഒരു ബന്ധം ഉണ്ട്. ഒരു പക്ഷെ കൃത്യമായ ആ ഇടപെടല് നെഹ്രുവിന്റെ…

1 hour ago

പന്തീരാങ്കാവ് ഗാർഹിക പീഡനം, കേസ് റദ്ദാക്കരുതെന്ന് പോലീസ് ഹൈക്കോടതിയിൽ

കൊച്ചി: വിവാദമായ പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ് റദ്ദാക്കരുതെന്ന് പൊലീസ് ഹൈക്കോടതിയിൽ അറിയിച്ചു. പരാതിക്കാരിയായ യുവതി മൊഴി മാറ്റിയത് പ്രതി രാഹുലിന്‍റെ…

2 hours ago

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

2 hours ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

2 hours ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

2 hours ago