entertainment

തന്റെ ഏറ്റവും വലിയ ആ സ്വപ്‌നത്തെ കുറിച്ച് സായ് പല്ലവി

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് സായ് പല്ലവി. അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത പ്രേമം എന്ന ചിത്രത്തിലൂടെയാണ് നടി അഭിനയ രംഗത്ത് എത്തുന്നത്. ഇപ്പോള്‍ തെനന്നിന്ത്യയില്‍ നിറഞ്ഞ് നില്‍ക്കുകയാണ് നടി. വളരെ പെട്ടെന്ന് തന്നെ തെന്ത്യന്‍ സിനിമ ലോകത്ത് തന്റേതായ സ്ഥാനം കണ്ടെത്താന്‍ നടിക്ക് സാധിച്ചു. സോഷ്യല്‍ മീഡിയകളില്‍ നടി അത്രക്ക് സജീവമല്ല. പൊതുവെ സിനിമ വിശേഷങ്ങള്‍ മാത്രമാണ് താരം പങ്കുവെയ്ക്കാറുള്ളത്. വളരെ വിരളമായിട്ടാണ് സമൂഹ മാധ്യമങ്ങളില്‍ നടി പ്രത്യക്ഷപ്പെടുന്നതെങ്കിലും സായ് പല്ലവിയുടെ പോസ്റ്റുകളെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

ഇപ്പോഴിതാ ഒരു സിനിമാ സ്വപ്നം പങ്കുവെയ്ക്കുകയാണ് സായ് പല്ലവി. ഒരു സ്വകാര്യ ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് താരം തന്റെ സ്വപ്‌നം തുറന്ന് പറഞ്ഞത്. മാധുരി ദീക്ഷിത്, സജ്ഞയ് ലീല ബന്‍സാലി, ഐശ്വരാറായ് എന്നിവര്‍ക്കൊപ്പം വര്‍ക്ക് ചെയ്യാനുള്ള ആഗ്രഹത്തെ കുറിച്ചാണ് നടി വെളിപ്പെടുത്തിയിരിക്കുന്നത്. ആരുടെ കൂടെ അഭിനയിക്കാനാണ് ഏറ്റവും ആഗ്രഹിക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിനായിരുന്നു നടിയുടെ മറുപടി. അവര്‍ക്കൊപ്പം അഭിനയിക്കണമെന്ന് എപ്പോഴൊക്കെയോ ആഗ്രഹിച്ചിട്ടുണ്ട്. സിനിമയില്‍ എത്തി അഞ്ചുവര്‍ഷമായെങ്കിലും താനിപ്പോഴും ഒരു ന്യൂ കമര്‍ ആയിട്ടാണ് സ്വയം വിലയിരുത്തുന്നത്. അതുകൊണ്ടുതന്നെ സിനിമയുടെ സ്‌ക്രിപ്റ്റിനാണ് പ്രാധാന്യം കൊടുക്കുന്നത്-സായ് പല്ലവി പറയുന്നു.

ചുംബന രംഗത്തില്‍ അഭിനയിക്കില്ലെന്ന് നേരത്തെ നടി പറഞ്ഞിരുന്നു. മുന്‍പൊരിക്കല്‍ സംവിധായകന്‍ ചുംബനരംഗത്തില്‍ അഭിനയിക്കാനായി ആവശ്യപ്പെട്ടിരുന്നു. ലിപ് ലോക്ക് സീനായിരുന്നു സംവിധായകന്‍ പ്ലാന്‍ ചെയ്തിരുന്നത്. നായകന്റെ ചുണ്ടില്‍ ചുംബിക്കാനായിരുന്നു അദ്ദേഹം ആവശ്യപ്പെട്ടത്. തുടക്കം തന്നെ നോ പറഞ്ഞിരുന്നു. റൊമാന്റിക് രംഗങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ലിപ് ലോക് രംഗങ്ങള്‍ ചെയ്യാന്‍ താല്‍പര്യമില്ല.

സംവിധായകന്‍ ചുംബന രംഗത്തില്‍ അഭിനയിക്കാനായി നിര്‍ബന്ധിച്ചിരുന്നു. അതിനിടയിലാണ് ചിത്രത്തിലെ സഹനടന്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. നാളെ അവള്‍ മി ടീ എന്ന് പറഞ്ഞ് ഇതേക്കുറിച്ച് പറഞ്ഞാലോയെന്നായിരുന്നു അദ്ദേഹം ചോദിച്ചത്. അങ്ങനെയാണ് ആ രംഗം ചെയ്യുന്നതില്‍ നിന്നും രക്ഷപ്പെട്ടത്. ലിപ് ലോക്ക് രംഗം ചെയ്യുന്നതില്‍ നിന്നും താന്‍ രക്ഷപ്പെടാന്‍ കാരണം മീ ടൂ ആണെന്നും താരം തുറന്നുപറയുന്നു.

ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി നായകനാവുന്ന വിരാടപര്‍വ്വം എന്ന തെലുങ്ക് ചിത്രമാണ് സായിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്.സായിയുടെ പിറന്നാള്‍ ദിനത്തില്‍ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തിരുന്നുയഥാര്‍ത്ഥ സംഭവങ്ങളില്‍ നിന്നും പ്രചോദനം ഉള്‍കൊണ്ട് നിര്‍മ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകന്‍ മുന്‍പു തന്നെ വ്യക്തമാക്കിയി

Karma News Network

Recent Posts

മമത ബാനർജിയുടെ അധിക്ഷേപ പരാമർശം, മാനനഷ്ട കേസ് നൽകി ഗവർണർ ആനന്ദ ബോസ്

മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ​ഗവർണർ കേസ്…

25 mins ago

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

47 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

51 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

1 hour ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

2 hours ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

2 hours ago