മലയാള സിനിമയിലൂടെ എത്തി തെന്നിന്ത്യയുടെ മുഴുവന്‍ ഇഷ്ടം പിടിച്ചു പറ്റിയ നടിയാണ് സായ് പല്ലവി. പ്രേമത്തിലൂടെ അഭിനയ രംഗത്തെത്തിയ നടി ഇപ്പോള്‍ തെന്നിന്ത്യന്‍ സിനിമകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. മികച്ച ഒരു നര്‍ത്തകി കൂടിയാണ് താരം. ലോക്ക്ഡൗണ്‍ സമയം താരങ്ങള്‍ എല്ലാവരും സോഷ്യല്‍ മീഡിയയില്‍ സജീവമാകുമ്പോള്‍ സായ് പല്ലവി നേരെ തിരിച്ചാണ്. താരം അത്ര സജീവമല്ല, ഇടയ്ക്ക് എത്തി വിശേഷങ്ങള്‍ പങ്കുവെയ്ക്കുകയാണ് പതിവ്.
ഇപ്പോള്‍ സായ് പല്ലവി സോഷ്യല്‍ മീഡിയകളില്‍ പങ്കുവെച്ച ചിത്രമാണ് ശ്രദ്ധേയമാകുന്നത്. തന്റെ താത്തയുടെ എണ്‍പത്തിയഞ്ചാം പിറന്നാള്‍ ആഘോഷത്തില്‍ നിന്നുള്ള ചിത്രങ്ങളാണ് സായ് പല്ലവി ഷെയര്‍ ചെയ്തത്. മുത്തശ്ശന്, മുത്തശ്ശി, അനിയത്തി എന്നിവരെയും ചിത്രങ്ങളില്‍ കാണാം.
സിനിമയില്‍ എത്തുന്നതിന് മുമ്പ് ഒരു തമിഴ് ചാനലില്‍ റിയാലിറ്റി ഷോയില്‍ സായ് പങ്കെടുത്തിട്ടുണ്ട്. എന്നാല്‍ സെമിയില്‍ താരം പുറത്താവുകയായിരുന്നു. പതിനൊന്നാം ക്ലാസില്‍ പഠിക്കവെയാണ് സായ് ഈ റിയാലിറ്റി ഷോയില്‍ പങ്കെടുത്തത്. ആ തോല്‍വി പക്ഷേ സായ് പല്ലവിയുടെ വിജയങ്ങളിലേക്കുള്ള ചവിട്ടുപടിയായിരുന്നെന്നു. സായ് എന്ന ആ പെണ്‍കുട്ടിയെ പിന്നീട് സൗത്ത് ഇന്ത്യ കണ്ടത് ‘പ്രേമം’ എന്ന ചിത്രത്തിലെ നായികയായാണ്. വന്‍ ഹിറ്റാവുകയും ചെയ്തു സായിയുടെ കഥാപാത്രം.
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…
ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞുവെച്ച് ശ്രീലങ്കൻ…
കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…