entertainment

എന്റെ ഒന്നുമില്ലായ്മയിലും ഇവള്‍ എന്നെ ചേര്‍ത്ത് പിടിച്ചു, അനുജത്തിയെ കുറിച്ച് സായി വിഷ്ണു

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നില്‍ പ്രേക്ഷക പിന്തുണ കൂടുതല്‍ ലഭിച്ച ഒരു മത്സരാര്‍ത്ഥിയായിരുന്നു സായി വിഷ്ണു. ഷോയുടെ തുടക്കത്തില്‍ തന്നെ പുറത്താകുമെന്ന് പലരും കരുതിയ സായ് വിഷ്ണു ഫിനാലെയില്‍ എത്തുകയും രണ്ടാം സ്ഥാനം നേടുകയും ചെയ്തു. ഷോയില്‍ വലിയ മാറ്റം സംഭവിച്ച മത്സരാര്‍ത്ഥികളില്‍ ഒരാളുമാണ് സായി. താരത്തിന്റെ പേരില്‍ പല ഫാന്‍ ഗ്രൂപ്പുകളുമുണ്ടായി.

നടനായി ഓസ്‌കാര്‍ വാങ്ങണമെന്ന വലിയ സ്വപ്‌നവുമായാണ് താരം ബിഗ്‌ബോസില്‍ എത്തുന്നത്. ഷോയില്‍ തന്റെ കുടുംബത്തെ കുറിച്ചും സ്വപ്നത്തെ കുറിച്ചുമൊക്കെ സായ് മനസ് തുറന്നിട്ടുണ്ട്. ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത് തന്റെ അനുജത്തിയെ കുറിച്ച് സായി പങ്കുവെച്ച കുറിപ്പാണ്. ജീവിതത്തിലെ വിഷമ ഘട്ടങ്ങളില്‍ എല്ലാം അനിയത്തി നല്‍കിയ പിന്തുണയെ കുറിച്ച് മനസുതുറന്നാണ് സായി വിഷ്ണു എത്തിയത്. ഒപ്പം അനുജത്തയുടെ കൂടെയുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.

സായി വിഷ്ണുവിന്റെ വാക്കുകളിങ്ങനെ, ഇന്നീ കാണുന്ന സന്തോഷത്തോടെയും അഭിമാനത്തോടെയും, എന്റെ ഒന്നുമില്ലായ്മയിലും എന്നെ ഇവള്‍ ചേര്‍ത്ത് പിടിച്ചിരുന്നു. ചോറ്റാനിക്കരയിലെ ടാറ്റാ ഹോസ്പിറ്റലിന്റെ ലേബര്‍ റൂമിന് മുന്നില്‍ അനിയത്തിയുടെ വരവിനായി അക്ഷമയോടെ കാത്തുനിന്ന അഞ്ചാം ക്ലാസ്സുകാരനായ എന്നില്‍ നിന്നും, ഈ എന്നിലേക്കുള്ള ദൂരത്തില്‍ ഞാന്‍ അനുഭവിച്ച സങ്കടങ്ങളില്‍, നിരാശകളില്‍, മാനസിക സംഘര്‍ഷങ്ങളില്‍, അഭിമുഖീകരിച്ച പ്രശ്‌നങ്ങളില്‍, പരാജയങ്ങളില്‍, ഒറ്റപ്പെടലുകളില്‍…

ഒഴിവാക്കലുകളില്‍, കുറ്റപ്പെടുത്തലുകളില്‍, മുന്‍പോട്ട് പോകാന്‍ പറ്റാതെ നിന്ന സാഹചര്യങ്ങളില്‍ തൊട്ട്, നിസ്സഹായനായി നിന്ന ആശുപത്രി വരാന്തകളില്‍ വരെ എന്റെ അടുത്ത് എല്ലാം കണ്ട് കൊണ്ട്, ഞാന്‍ വീഴാതെ കൈ പിടിക്കാന്‍ ഇവള്‍ ഉണ്ടായിരുന്നു, സായി കുറിച്ചു. എന്ത് പറ്റി ചേട്ടാ എന്ന് ചോദിച്ച്, എന്നെ സാധാരണ നിലയിലാക്കാന്‍ ഇവള്‍ കുറെ ശ്രമിക്കും. ആ ശ്രമത്തിലെ നിഷ്‌കളങ്കമായ സ്‌നേഹം കണ്ട് കൊണ്ട് മാത്രം ഞാന്‍ പലപ്പോഴും തിരിച്ചു വന്നിട്ടുണ്ട്.

എന്റെ സ്വപ്നങ്ങളില്‍ എന്നെ പോലെ വിശ്വസിച്ച ആളാണ് അനിയത്തിയെന്നും സായി പറയുന്നു. എന്നെ കണ്ട് വലിയ സ്വപ്നങ്ങള്‍ കാണുന്ന, അതിന് വേണ്ടി സ്വയം സമര്‍പ്പിച്ച ആളാണ്. ഇന്നിവിടെ എത്തി നില്‍ക്കുമ്പോള്‍ ഇവളുടെ സ്വപ്നങ്ങളില്‍ കൂടുതല്‍ വിശ്വാസം തോന്നാന്‍ എന്റെ ഈ യാത്ര കാരണം ആയതാണ് എന്റെ ഏറ്റവും വലിയ സന്തോഷം.

Karma News Network

Recent Posts

സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർക്കും വിമർശനം, പെരുമാറ്റം ശരിയല്ല

തിരുവനന്തപുരം : സിപിഎം ജില്ലാ സെക്രട്ടേറിയറ്റിൽ മേയർ ആര്യ രാജേന്ദ്രനെതിരെ വിമർശനം. ആര്യയുടെ പെരുമാറ്റ രീതി ജില്ലയിൽ പാർട്ടി വോട്ടുകൾ…

8 mins ago

ഇസ്രായേലിനു മാരക ബോംബുകളുമായി ഡൊണാൾഡ് ട്രംപ്, ബൈഡൻ ചതിയൻ, പലസ്തീൻ ജിഹാദി എന്ന് ട്രംപ്

ഞാൻ പ്രസിഡന്റ് ആയാൽ ഹമാസിനെ ചുട്ട് കരിക്കും. നിലവിലെ പ്രസിഡന്റ് ബൈഡൻ പലസ്തീനു അനുകൂലം. എന്നെ ജയിപ്പിക്കൂ... 2000 പൗണ്ടിന്റെ…

36 mins ago

മയക്കുമരുന്ന് എത്തിക്കുന്നത് ബംഗളുരുവിൽ നിന്ന്, രണ്ടുകോടിയുടെ ലഹരിവേട്ട,​ ​യു​വ​തി​ ​ പിടിയിൽ

കോഴിക്കോട്: ബെംഗളൂരുവിൽ നിന്നും വിൽപ്പനയ്‌ക്കായി കോഴിക്കോട്ടേക്കു കൊണ്ടുവന്ന രണ്ടുകോടിയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ യുവതിയും അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശിയായ…

51 mins ago

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

9 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

10 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

11 hours ago