topnews

മിസ് കേരളയുൾപ്പെടെയുള്ളവരുടെ മരണം; ഡിജെ ഹാളിൽ ക്യാമറകൾ കൊണ്ട് കെണിയൊരുക്കി, പിന്തുടർന്നത് ലഹരിപാർട്ടിയിൽ പങ്കെടുക്കാൻ വിസമ്മതിച്ചതോടെ

കൊച്ചിയിൽ മിസ് കേരളയുൾപ്പെടെയുള്ളവർ മരിക്കാനിടയായ വാഹനപകടത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. ഡിജെ പാർട്ടി നടന്ന ഫോർട്ട് കൊച്ചിയിലെ നമ്പർ 18 ഹോട്ടലിലെ പാർട്ടി ഹാളുകളിൽ സജ്ജീകരിച്ചിരുന്ന ക്യാമറകളിലെ ദൃശ്യങ്ങൾ മോഡലുകളെ കാട്ടി ഭീഷണിപ്പെടുത്താനായി ശ്രമിച്ചെന്ന് സൈജു തങ്കച്ചൻ വെളിപ്പെടുത്തി. നമ്പർ 18 ഹോട്ടൽ ഉടമയായ റോയിയും സൈജുവും ചേർന്നാണ് പാർട്ടി ഹാളിൽ ക്യാമറകൾ സ്ഥാപിച്ചത്.

യുവതികൾ ഡിജെ പാർട്ടിയിൽ പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങൾ റോയിയുടെ ഫോണിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്. സമാനമായ രീതിയിൽ മറ്റ് പെൺകുട്ടികളുടെ ദൃശ്യങ്ങളും ഇത്തരത്തിൽ ഇവർ പകർത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. വീട്ടുകാർ അറിയാതെ ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പെൺകുട്ടികളുടെ ദൃശ്യങ്ങൾ പകർത്തി ഇത് കാണിച്ച് അവരെ ഭീഷണിപ്പെടുത്തി ഇരുവരും ചേർന്ന് ലഹരി ഇടപാടുകൾക്ക് ഉപയോഗിച്ചിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.

സൈജുവിന്റെ കാക്കനാടുള്ള ഫ്‌ളാറ്റിലും ഇത്തരത്തിൽ ലഹരിപാർട്ടികൾ നടത്താറുണ്ട്. ഒരിക്കൽ ഇതിൽ പങ്കെടുക്കാൻ മരിച്ച യുവതികളെ സൈജു നിർബന്ധിച്ചു. എന്നാൽ ഇവർ ഇത് നിരസിച്ചതോടെയാണ് സൈജു യുവതികളെ പിന്തുടർന്നത്.

അപകട ദിവസം ഹോട്ടലിൽ റോയിയുടെ സഹായത്തോടെ യുവതികൾക്ക് വേണ്ടി ഡിജെ പാർട്ടി നടത്താൻ സൈജു പദ്ധതിയിട്ടിരുന്നു. ഇതിന് പുറമേ യുവതികൾക്കൊപ്പം എത്തിയ ഡ്രൈവർ അബ്ദുൾ റഹ്മാൻ, സുഹൃത്ത് മുഹമ്മദ് ആഷിഖ് എന്നിവർക്ക് സൈജുവും റോയും ചേർന്ന് ലഹരി കലർത്തിയ മദ്യം അമിതമായി നൽകിയിരുന്നു. എന്നാൽ ഹോട്ടലിലെ ലഹരിപാർട്ടിക്കായുള്ള സൈജുവിന്റെ ക്ഷണവും യുവതികൾ നിരസിച്ചു.

തുടർന്ന് ലഹരിപാർട്ടി കഴിഞ്ഞ മടങ്ങുമ്പോൾ യുവതികളെ കൂട്ടിക്കൊണ്ടുപോകാൻ ആയിരുന്നു സൈജുവിന്റെ പദ്ധതി. ഇതിനായാണ് പിന്തുടർന്നത്. ഇതിനിടെ റോയിയുമായി സൈജു സംസാരിച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.

Karma News Editorial

Recent Posts

ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം 71കാരൻ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി

കുടുംബവഴക്കിനെ തുടർന്ന് 71കാരൻ ഭാര്യയെ വെട്ടിക്കൊന്നു. എറണാകുളം കോലഞ്ചേരിയിലാണ് സംഭവമുണ്ടായത്. കിടാച്ചിറ വേണാട്ട് വീട്ടിൽ ലീലയാണ് കൊല്ലപ്പെട്ടത്. പ്രതിയായ ഭർത്താവ്…

22 mins ago

നാലാം നിലയിൽനിന്ന് വീണിട്ടും രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ മരിച്ച നിലയിൽ

അപ്പാർട്ട്‌മെന്റിന്റെ നാലാം നിലയിൽനിന്ന് വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ മാതാവ് രൂക്ഷമായ സൈബറാക്രമണത്തെ തുടർന്ന് ജീവനൊടുക്കി.…

53 mins ago

അമ്മയാകലും കുട്ടികളെ വളര്‍ത്തലുമല്ല തന്റെ വഴി, അതിഷ്ടപ്പെടുന്ന അങ്ങനെ ജീവിക്കുന്ന ഒരുപാടുപേര്‍ എനിക്ക് ചുറ്റുമുണ്ട്- ലക്ഷ്മി ​ഗോപാലസ്വാമി

മലയാളികളുടെ പ്രിയപ്പെട്ട നടിയും നർത്തകിയുമാണ് ലക്ഷ്മി ഗോപാല സ്വാമി. നിരവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ നടിയാണ് ലക്ഷ്മി.…

1 hour ago

ഇറാൻ പ്രസിഡന്‍റിനായി തെരച്ചിൽ തുടരുന്നു, പ്രാർഥനകളിൽ പ്രതീക്ഷയർപ്പിച്ച്​ രാജ്യം, അദ്ദേഹത്തിന്റെ ക്ഷേമത്തിനായി പ്രാർതഥിക്കുന്നെന്ന് മോദി

ഹെലികോപ്ടർ അപകടത്തിൽപ്പെട്ട ഇറാൻ പ്രസിഡന്‍റ് ഇബ്രാഹീം റെയ്‌സിയെ കണ്ടെത്താനായിട്ടില്ല. റെയ്‌സി സഞ്ചരിച്ച ഹെലികോപ്ടർ അസർബൈജാൻ അതിർത്തിയിൽ ദിസ്മർ വനമേഖലയിൽ തകർന്നുവീഴുകയായിരുന്നു.…

2 hours ago

അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്, ബിജെപിയ്ക്കും കോൺഗ്രസിനും നിർണായകം

ലോക്സഭാ തെരഞ്ഞെടുപ്പ് അഞ്ചാംഘട്ട വോട്ടെടുപ്പ് ഇന്ന്. ആറ് സംസ്ഥാനങ്ങളിലെയും രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും 49 മണ്ഡലങ്ങളിലാണ് ഇന്ന് പോളിങ്…

2 hours ago

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

11 hours ago