entertainment

‘സിനിമയില്‍ താരങ്ങള്‍ എല്ലാ കാലത്തും സംഭവിച്ചുകൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന’; സൈജു കുറുപ്പ് പറയുന്നു

മലയാളത്തില്‍ സഹനടനായുളള വേഷങ്ങളില്‍ തിളങ്ങിയ താരമാണ് സൈജു കുറുപ്പ്. ഡ്രൈവിംഗ് ലൈസന്‍സ്, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍ തുടങ്ങിയ സിനിമകളിലെ പ്രകടനത്തിന് മികച്ച ഹാസ്യനടനുളള പുരസ്‌കാരവും നടന് ലഭിച്ചിരുന്നു. താരാധിപത്യത്തെക്കുറിച്ചുള്ള ചോദ്യത്തിന് താരങ്ങള്‍ ഉണ്ടെങ്കിലേ സിനിമയുള്ളൂ എന്നായിരുന്നു സൈജുവിന്റെ മറുപടി. സിനിമയില്‍ താരങ്ങള്‍ എല്ലാ കാലത്തും സംഭവിച്ചുകൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന എന്നും ഒരു അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞിരുന്നു.

സൈജുവിന്റെ വാക്കുകള്‍: ‘താരങ്ങള്‍ ഉണ്ടെങ്കിലെ സിനിമാ മേഖല വളരൂ. ഒരു താരമായി നിലനില്‍ക്കുക എന്നത് തലയിലെഴുത്താണ്, ഞാന്‍ എല്ലാ താരങ്ങളുടെ വളര്‍ച്ചയിലും സന്തോഷിക്കുന്ന വ്യക്തിയാണ്. കാരണം അവര്‍ ഉണ്ടെങ്കിലെ സിനിമകള്‍ കൂടുതലായി സംഭവിച്ച് ഞങ്ങളെ പോലെയുളളവര്‍ക്ക് കൂടുതല്‍ അവസരം കിട്ടുകയുളളൂ. താരങ്ങള്‍ ഇല്ലാതെ നടന്മാര്‍ മാത്രമായാല്‍ സിനിമ കുറയും. അപ്പോള്‍ ഈ നടന്മാര്‍ക്ക് തന്നെ അവസരങ്ങള്‍ ഇല്ലാതെയാകും. അതുകൊണ്ട് സിനിമയില്‍ താരങ്ങള്‍ എല്ലാ കാലത്തും സംഭവിച്ചുകൊണ്ടിരിക്കട്ടെ എന്നാണ് പ്രാര്‍ത്ഥന’. അഭിമുഖത്തില്‍ സൈജു കുറുപ്പ് പറഞ്ഞു.

‘നായക കഥാപാത്രം അല്ലെങ്കില്‍ കേന്ദ്രകഥാപാത്രം എന്നു പറയുന്നത് വളരെ ഉത്തരവാദിത്വമുള്ള കാര്യമാണ്. സപ്പോര്‍ട്ടിംഗ് റോളുകള്‍ ആണ് എനിക്ക് കുറച്ചു കൂടി സൗകര്യം. കരിയറില്‍ ഇങ്ങനെ എത്തണം, ഇതു പോലെയൊക്കെ ചെയ്യണം എന്നൊന്നും പ്ലാന്‍ ചെയ്യാത്ത വ്യക്തിയാണ് ഞാന്‍. വരുന്നതു പോലെ വരട്ടെ എന്ന് കരുതുന്ന ആളാണ്. വീഴ്ചകള്‍ പറ്റിയാല്‍ അതെന്റെ കുഴപ്പമാണ്, എന്നെ തന്നെയാണ് ഞാന്‍ കുറ്റപ്പെടുത്തുക. അതുകൊണ്ട് ഒന്നും പ്ലാന്‍ ചെയ്യാറില്ല. വരുന്നത് നന്നായി ചെയ്യുക എന്നതാണ് പോളിസി. പിന്നെ എനിക്ക് നായകനാവാന്‍ പൊതുവെ ഒരു ഉള്‍വലിവുണ്ട്.

സഹനടനാവുമ്പോള്‍ വേറിട്ട നിരവധി കഥാപാത്രങ്ങളെ ലഭിക്കും. ഞാനത് ആസ്വദിക്കുന്നുണ്ട്. എന്റെ അടുത്ത് കഥ പറയാന്‍ വരുന്നവരോട് ഞാന്‍ പറയാറുണ്ട്, ഒരു നല്ല സ്‌ക്രിപ്റ്റില്‍ ഞാന്‍ നായകനായിട്ട് കാര്യമില്ല. താരമൂല്യമുള്ള ഒരു നായകന്‍ വന്നിട്ടേ കാര്യമുള്ളൂ. നല്ലതിനും അപ്പുറത്തുള്ള ഒരു അത്യുഗ്രന്‍ സ്‌ക്രിപ്റ്റില്‍ ഞാന്‍ നായകനായാല്‍ മാത്രമേ കാര്യമുള്ളൂ, അപ്പോഴെ ആളുകള്‍ തിയേറ്ററില്‍ വരൂ.’ സൈജു കുറുപ്പ് പറയുന്നു.

Karma News Editorial

Recent Posts

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണുയാളെ അത്ഭുതകരമായി രക്ഷപ്പെടുത്തി

മാഹിപാലത്തിന് മുകളിൽ നിന്നും അബദ്ധത്തിൽ പുഴയിലേക്ക് വീണയാളെ മത്സ്യത്തൊഴിലാളികളും മാഹി പോലീസും,ഫയർഫോഴ്സും ചേർന്ന് അത്ഭുതകരമായി രക്ഷപ്പെടുത്തി. കൂത്തുപറമ്പ് പാതിരിയാട് സ്വദേശിയായ…

12 mins ago

പൊലീസ് സ്റ്റേഷൻ ഉപരോധം, ചാണ്ടി ഉമ്മൻ ഉൾപ്പെടെയുള്ള എംഎൽഎമാർക്കെതിരെ കേസ്

തിരുവനന്തപുരം: ശ്രീകാര്യം പോലീസ് സ്‌റ്റേഷനിൽ യൂത്ത് കോൺ​ഗ്രസ്-കെ.എസ്.യു പ്രവർത്തകർ ഉപരോധിച്ചു. കല്ലേറിൽ പൊലീസുകാരന് പരിക്ക്. കോവളം എം.എല്‍.എ. എം. വിന്‍സന്റിനും…

34 mins ago

കൈക്കൂലി വാങ്ങുന്നതിനിടെ പിടിവീണു, 6000 രൂപയുമായി അസി. എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍ പിടിയില്‍

തൃശ്ശൂര്‍ : കൈക്കൂലി വാങ്ങുന്നതിനിടെ കൊടകര ബ്ലോക്ക് പഞ്ചായത്ത് അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ ആന്റണി എം. വട്ടോളിയെ വിജിലന്‍സ് പിടികൂടി.…

46 mins ago

സൈനികർക്കായി പരിസ്ഥിതി സൗഹൃദ ഇലക്ട്രിക് ബസുകൾ

ന്യൂഡൽഹി : 113 ഇലക്ട്രിക് ബസുകൾ സൈനികരുടെ യാത്രകൾക്ക് വാങ്ങി കരസേന. കേന്ദ്ര സർക്കാരിന്റെ ഹരിത സംരംഭങ്ങൾക്ക് കൂടുതൽ ഊർജ്ജം…

1 hour ago

ഗവര്‍ണറെ അധിക്ഷേപിക്കാൻ സ്വരാജ് നടത്തിയ നീക്കം പാളി, ഒറ്റവാക്കിൽ കണ്ടം വഴിയൊട്ടിച്ചു

സ്വരാജോ ,ഏതു സ്വരാജ് എനിക്ക് ഒന്നും അറിയില്ല ഈ സ്വരാജിനേയും മറ്റും,ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ചെറുവിരൽ അനക്കിയ സ്വരാജിനെ…

2 hours ago

മാന്നാർ കൊലക്കേസ്, മൂന്ന് പ്രതികള്‍ അറസ്റ്റില്‍, ഒന്നാംപ്രതി അനില്‍കുമാറാർ

ആലപ്പുഴ: മാന്നാറില്‍ 15 വര്‍ഷം മുന്‍പ് കല എന്ന യുവതിയെ കൊലപ്പെടുത്തി മൃതദേഹം മറവുചെയ്ത കേസില്‍ മൂന്ന് പ്രതികളുടെ അറസ്റ്റ്…

2 hours ago