topnews

സൈജുവിന്റെ ഫോണിൽ പെൺകുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ, മോഡലുകളെ രാത്രിയിൽ പിന്തുടർന്നത് ദുരുദ്ദേശ്യത്തോടെ

മുന്‍ മിസ് കേരളയടക്കം കൊല്ലപ്പെട്ട കേസിലെ രണ്ടാം പ്രതിയായ സൈജു തങ്കച്ചനെക്കുറിച്ചുള്ള നിർണായകയും ഞെട്ടിക്കുന്നതുമായുള്ള വിവരങ്ങൾ പുറത്തു. സൈജു തങ്കച്ചന്റെ മൊബൈല്‍ ഫോണില്‍ നിന്നും ഔഡി കാറിൽ നിന്നുമാണ് പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതു. ഡിജെ,റേവ്പാര്‍ട്ടികൾക്ക് എത്തുന്ന പെൺകുട്ടികൾക്ക് ലഹരി നൽകി സൈജു ദുരുപയോഗം ചെയ്യുന്ന ദൃശ്യങ്ങള്‍ ആണ് പോലീസിന് സൈജുവിന്റെ മൊബൈൽ ഫോണിൽ നിന്നും ലഭിച്ചിരിക്കുന്നത്. തുടർന്ന് സൈജു ഉപയോഗിച്ചിരുന്ന ഔഡി കാർ കസ്റ്റഡിയിലെടുത്ത പൊലീസ് കണ്ടെത്തിയത് ഒരു ഡസനോളം ഗർഭനിരോധന ഉറകൾ, ഉപയോഗിച്ചവയുടെ അത്രത്തോളം കവറുകൾ, ഡി​ക്കി​യി​ൽ മടക്കി സൂക്ഷിക്കാവുന്ന കിടക്ക,പെഗ് മെഷറും ഗ്ളാസുകളും അടക്കം മദ്യപാന സാമഗ്രികൾ, ഡി​.ജെ പാർട്ടി​ക്ക് ഉപയോഗി​ക്കുന്ന മൈക്രോഫോൺ- മറ്റ് ഉപകരണങ്ങൾ ആണ് കാറിൽ കണ്ടെത്തിയത് .

മോഡലുകളെ പിന്തുടരാൻ ഉപയോഗിച്ച കാർ ഇന്നലെ രാവി​ലെയാണ് കാക്കനാട് രാജഗി​രി​ വാലി​യി​ലെ ലാവൻഡർ അപ്പാർട്ട്മെന്റി​ലെ പാർക്കിംഗ് ഏരിയയിൽ നിന്ന് കസ്റ്റഡി​യി​ലെടുത്തത്. ഇന്ന് കോടതി​യി​ൽ ഹാജരാക്കും. സൈജുവിന്റെ ചൂഷണത്തിന് ഇരയായ യുവതികളെ കണ്ടെത്താൻ പൊലീസ് ശ്രമം തുടങ്ങി. ഇയാളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. അന്വേഷണത്തോട് കാര്യമായി​ സഹകരിക്കുന്നില്ല. മയക്കുമരുന്നി​ന് അടി​മയായതിന്റെ ലക്ഷണങ്ങൾ പ്രകടി​പ്പി​ക്കുന്നതായും​ സൂചനയുണ്ട്. ഒറ്റപ്പെട്ട ജീവി​തമാണ് നയി​ച്ചി​രുന്നത്. ഭാര്യ നേരത്തെ ഇയാളി​ൽനി​ന്ന് അകന്നി​രുന്നു. സഹോദരൻ മാവേലി​ക്കരയി​ലാണ് താമസം. ബന്ധുക്കളാരും ഇയാളെത്തേടി​ എത്തി​യി​ട്ടി​ല്ല. 20 ലക്ഷം രൂപയ്ക്ക് തൃശൂർ സ്വദേശിയിൽനിന്നാണ് സൈജു കാർ വാങ്ങിയത്. കാറിന്റെ ഉമസ്ഥാവകാശം കൈമാറിയിട്ടില്ല.

ഫോര്‍ട്ട്‌കൊച്ചി നമ്പര്‍ 18 ഹോട്ടല്‍ ഉള്‍പ്പെടെ വിവിധ സ്ഥലങ്ങളില്‍ നടത്തിയ ഡിജെ, റേവ് പാര്‍ട്ടികളുടെയും ഇതില്‍ പങ്കെടുത്തവരുടെയും ദൃശ്യങ്ങള്‍ അടക്കം പോലീസ് കണ്ടെടുത്തു. ലഹരി നല്‍കി പെണ്‍കുട്ടികളെ ദുരുപയോഗം ചെയ്യുന്നതിന്റെ ദൃശ്യങ്ങളുള്‍പ്പെടെയാണ് പൊലീസിന് ലഭിച്ചത് .ഒട്ടേറെ പെണ്‍കുട്ടികളുടെ ദൃശ്യങ്ങള്‍ സൈജുവിന്റെ ഫോണില്‍ നിന്നും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.. സൈജുവിന്റെ കോള്‍ റെക്കോഡുകള്‍, വാട്‌സാപ് ചാറ്റുകള്‍ എന്നിവയും പരിശോധിക്കുന്നുണ്ട്. ഫോണിലെ ദൃശ്യങ്ങളിലുള്ളവരെ സംബന്ധിച്ചുള്ള വിവരങ്ങളെല്ലാം സൈജു വെളിപ്പെടുത്തിയതായി പൊലീസ് വ്യക്തമാക്കി. പല ഹോട്ടലുകളിലെയും നിശാപാര്‍ട്ടികള്‍ക്കു ശേഷമുള്ള ആഫ്റ്റര്‍ പാര്‍ട്ടികളുടെ മുഖ്യ സംഘാടകനും, ലഹരി എത്തിച്ചു നല്‍കുന്നയാളുമാണ് സൈജുവെന്ന കണ്ടെത്തല്‍ ശരിവയ്ക്കുന്നതാണ് ഫോണിലെ ദൃശ്യങ്ങള്‍.

പൊലീസ് കസ്റ്റഡിയിലുള്ള സൈജു തങ്കച്ചനെ കഴിഞ്ഞ ദിവസം വിശദമായി ചോദ്യം ചെയ്തു. മോഡലുകളെ രാത്രിയില്‍ സൈജു പിന്തുടര്‍ന്നത് ദുരുദ്ദേശ്യത്തോടെയാണെന്ന് ചോദ്യം ചെയ്യലില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഹോട്ടലിലോ തന്റെ വീട്ടിലോ രാത്രി തങ്ങി പിറ്റേന്നു പോയാല്‍ മതിയെന്ന് സൈജു മോഡലുകളെ ഭീഷണിപ്പെടുത്തി ഇരുന്നു . ഇതു ഭയന്നാണു വാഹനം അതിവേഗം ഓടിച്ചു രക്ഷപ്പെടാന്‍ ഇവര്‍ ശ്രമിച്ചതു എന്നും പോലീസ് സ്ഥിരീകരച്ചു .

ഇയാളുടെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചിരുന്നു. ഈ ഫോണില്‍ മറ്റ് ചിലര്‍ ലഹരി ഉപയോഗിക്കുന്ന ദൃശ്യങ്ങളുണ്ട്. പക്ഷേ ഇത് ചിത്രീകരിച്ചത് സൈജു തന്നെയാണ്. സൈജുവിന് ലഹരി ഇടപാടുകളുണ്ട് എന്നതും പോലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്. ലഹരി ഉപയോഗിച്ചവര്‍ ആരൊക്കെയെന്നും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. അവരെയെല്ലാം വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും. മാത്രമല്ല ഈ ഡി.ജെ പാര്‍ട്ടികളില്‍ എത്താറുള്ള പെണ്‍കുട്ടികളെ ലഹരി നല്‍കി ദുരുപയോഗം ചെയ്യുന്നതായിരുന്നു ഇയാളുടെ രീതിയെന്നതാണ് പോലീസിന് മനസ്സിലായിട്ടുള്ളത്. അത്തരം ചില ദൃശ്യങ്ങളും പോലീസിന് പോലീസിന് ലഭിച്ചിട്ടുണ്ട്. ഇതിലെ ചില യുവതികളുടെ മൊഴി പോലീസ് രേഖപ്പെടുത്തും.. ഇയാള്‍ക്കെതിരെ പ്രത്യേക കേസ് രജിസ്റ്റര്‍ ചെയ്യാനുള്ള സാധ്യതയുമുണ്ട്. സംസ്ഥാനത്തിനകത്തും പുറത്തും നടന്ന പല ഡിജെ പാര്‍ട്ടികളിലും ഇയാള്‍ പങ്കെടുത്തിരുന്നു. ഇതിന്റെ വിശദാംശങ്ങളും ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

നിരവധി പെൺകുട്ടികളെ ചൂഷണം ചെയ്യുന്ന ദൃശ്യങ്ങൾ ആണ് ഫോണിൽ നിന്ന് ലഭിച്ചതു.ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയ ശേഷം സൈജു പോയത് ഡിജെ പാർട്ടിയിൽ പങ്കെടുക്കാനാണെന്ന് പൊലീസ് പറയുന്നു. ബംഗളൂരു, ഗോവ എന്നിവിടങ്ങളിലാണ് ഡിജെ പാർട്ടികളിൽ പങ്കെടുത്തത്. നമ്പർ 18 ഹോട്ടലിൽ സൈജു സ്ഥിരമായി പ്രൈവറ്റ് ഡിജെ പാർട്ടി നടത്തിയിരുന്നതായും പൊലീസ് കണ്ടെത്തി. പൊലീസ്, ഹോട്ടൽ ഉടമ റോയിയെയും സൈജുവിനെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്‌തേക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.
സൈജു തങ്കച്ചനെ നിലവിൽ മൂന്ന് ദിവസത്തെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ് എറണാകുളം ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി. നവംബർ ഒന്നിനാണ് എറണാകുളത്ത് നടന്ന വാഹനാപകടത്തിൽ മിസ് കേരള 2019 അൻസി കബീറും റണ്ണറപ്പ് അഞ്ജന ഷാജനും മരിച്ചത്. രാത്രി ഒരു മണിയോടെയായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ രാത്രി എറണാകുളം ബൈപ്പാസ് റോഡിൽ ഹോളിഡേ ഇൻ ഹോട്ടലിനു മുന്നിൽ വച്ച് അപകടത്തിൽ പെടുകയായിരുന്നു.

Karma News Network

Recent Posts

തലസ്ഥാനത്തെ വെള്ളക്കെട്ട്, ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറി മേയർ

തിരുവനന്തപുരം : മഴയൊന്ന് നിന്ന് പെയ്‌താൽ ഉടൻ തലസ്ഥാനം വെള്ളത്തിൽ മുങ്ങുന്ന കാഴ്ചകളാണ് അടുത്തിടെയായി നാം കാണുന്നത്. ഇക്കുറിയും പതിവ്…

21 mins ago

നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ, ജിഷാ കേസിന്റെ വിധിയിൽ ബി.എ. ആളൂര്‍

കൊച്ചി: ഒരു നിരപരാധിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ലല്ലോ എന്ന വേദനയാണ് ഈ സമയത്തുള്ളത്. ഹൈക്കോടതി വിധിയിൽ അഭിഭാഷകനായ ബി.എ. ആളൂര്‍. പെരുമ്പാവൂരില്‍…

28 mins ago

അതിതീവ്ര മഴ തുടരും, സംസ്ഥാനത്ത് നാല് ജില്ലകളിൽ റെഡ് അലെർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് നാല് ജില്ലകളിൽ റെഡ് അലെർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്…

38 mins ago

പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്, പ്രതി കുടക് സ്വദേശി,സ്ഥിരീകരിച്ച് പൊലീസ്

കാസർകോട്∙ പത്തു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിലെ പ്രതി കുടക് സ്വദേശിയെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഇയാളെ പിടികൂടുന്നതിനായി അന്വേഷണസംഘം കുടകിലേക്കു…

59 mins ago

മകൾക്ക് നീതി ലഭിച്ചു, വധശിക്ഷ എത്രയും വേഗം നടപ്പാക്കണം, ജിഷയുടെ അമ്മ

കൊച്ചി : ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷ ശരിവച്ച കോടതി വിധിയില്‍ സന്തോഷമുണ്ടെന്ന് ജിഷയുടെ മാതാവ്. ഇത്…

1 hour ago

തടിയൻ ആയിരുന്നിട്ടും എന്നെ വിവാഹം കഴിച്ചു, രോഗാവസ്ഥയിലും എന്നെ ചേർത്ത് പിടിച്ചു, ഭാര്യക്ക് നന്ദി പറഞ്ഞ് ബേസിൽ തോമസ്

ശരീരഭാരം കൂടിയതിന്റെ പേരില്‍ പലപ്പോഴും പരിഹാസങ്ങള്‍ ഏറ്റുവാങ്ങേണ്ടന്ന് റിയാലിറ്റി ഷോ വിജയിയും അവതാരകനും നടനുമായ ബേസിൽ തോമസ്. എന്റെ ഉള്ളില്‍…

2 hours ago