entertainment

പി സുശീലയ്ക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചെറുമകൻ സായ് കിരൺ

സായ് കിരണിനെ അറിയാത്ത മലയാള സീരിയൽ പ്രേമികൾ ഉണ്ടാകില്ല.വാനമ്പാടി എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരമാണ് സായ് കിരൺ. സംഗീത പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് സായ് ക്യാമറയുടെ മുന്നിൽ എത്തുന്നത്. എന്നാൽ സായ് കിരൺ അനു​ഗ്രഹീത ​ഗായിക പി. സുശീലയുടെ ചെറുമകനാണെന്ന് എത്രപേർക്കറിയാം. പ്രശസ്ത ഗായിക പി സുശീലയുടെ ചെറുമകൻ സ്ഥാനമാണ് സായ്ക്കുള്ളത്. മാത്രമല്ല സായുടെ അച്ഛനും സിനിമ പിന്നണി ഗായകൻ ആയിരുന്നു.

നവംബർ 13 ന് ആയിരുന്നു പി സുശീലയുടെ പിറന്നാൾ. ഇപ്പോഴിത പി സുശീലയ്ക്ക് പിറന്നാൾ ആശംസയുമായി എത്തിയിരിക്കുകയാണ് സായ് കിരൺ . പ്രിയ ഗായികയ്ക്ക് ഒപ്പമുള്ള ചിത്രം പങ്കുവെച്ച് കെണ്ടാണ് പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്.നിങ്ങളുടെ ചെറുമകൻ ആയതിൽ അഭിമാനിക്കുന്നു എന്നും സായ് ഇൻസ്റ്റ​ഗ്രാമിൽ രേഖപ്പെടുത്തി.

അഭിനയത്തോടുള്ള അടക്കാനാവാത്ത സായ് കിരണിന്റെ അഭിനിവേശമാണ് താരത്തെ ഈ മേഖലയിലേയ്ക്ക് എത്തിച്ചത്. അഭിനയത്തിൽ മാത്രമല്ല പാട്ടിലും താരം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.പരമ്പരയിലേതു പോലെ സായുടെ യാത്ഥാർഥ കുടുംബം സംഗീതപാരമ്പര്യം ഉള്ളതാണ്. 1935 നവംബർ 13ന് ആന്ധ്രപ്രദേശിലെ വിജയനഗരം ജില്ലയിലാണ് പുലപക സുശീല എന്ന പി. സുശീല ജനിച്ചത്. തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി, സംസ്കൃതം, സിംഹള, ബംഗാളി, പഞ്ചാബി, തുളു, ബദുഗ, ഒറിയ തുടങ്ങിയ ഭാഷകളിലായി നാൽപതിനായിരത്തിലധികം ഗാനങ്ങളാലപിച്ചിട്ടുണ്ട്.

Karma News Network

Recent Posts

കട്ടിങ്ങ് സൗത്ത് ജോസി ജോസഫിന്റെ അമേരിക്കൻ യാത്ര ദുരൂഹം, നിരീക്ഷണത്തിൽ

കട്ടിങ്ങ് സൗത്തിനു ചുക്കാൻ പിടിച്ച കോണ്‍ഫ്‌ലുവന്‍സ് മീഡിയ ചെയര്‍മാനും അഴിമുഖം പോര്‍ട്ടല്‍ ഉടമയുമായ ജോസി ജോസഫ് അമേരിക്കൻ യാത്രയിൽ. ജോസി…

16 mins ago

നായികയെ പഞ്ചാരയടിക്കാനാണ് കോടികൾ മുടക്കി ചില നിർമാതാക്കൾ സിനിമ എടുക്കുന്നത്- സന്തോഷ് പണ്ഡിറ്റ്

സിനിമയിൽ അഭിനേതാവായോ, സംവിധായകൻ ആയോ ജോലി ചെയ്യുവാൻ ആഗ്രഹിക്കുന്ന 99 ശതമാനം ആളുകളും അവരുടെ വിലപിടിച്ച സമയം, പണം, മാനം…

17 mins ago

പീഡനക്കേസ് പ്രതിയായ സി.പി.എം നേതാവിനെ രണ്ടുമാസം ഒളിപ്പിച്ചത് പാർട്ടി ഓഫിസിൽ, ഇരയുടെ സഹോദരന്റെ വെളിപ്പെടുത്തൽ

തിരുവല്ല: പീഡനക്കേസിൽ പ്രതിയായ സി.പി.എം നേതാവ് സി.സി. സജിമോൻ രണ്ടുമാസക്കാലം ഒളിവിൽ കഴിഞ്ഞത് പാർട്ടി ഓഫിസിൽ. രൂക്ഷ വിമർശനവുമായി പീഡനത്തിന്…

33 mins ago

പുതിയ ക്രിമിനൽ നിയമം, ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് അമിത് ഷാ

ഇന്ന് പ്രാബല്യത്തിൽ വന്ന മൂന്ന് പുതിയ ക്രിമിനൽ നിയമങ്ങളിൽ ശിക്ഷയ്ക്ക് പകരം നീതി നടപ്പാക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

41 mins ago

ജീവനക്കാരില്ല, കരിപ്പൂരില്‍ നിന്നുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ രണ്ട് വിമാനങ്ങള്‍ റദ്ദാക്കി

കോഴിക്കോട് കരിപ്പൂരിൽ നിന്നും ഇന്ന് പുറപ്പെടേണ്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളുടെ സർവ്വീസ് റദ്ദാക്കി. ഇന്ന് പുറപ്പെടേണ്ടിയിരുന്ന രണ്ട് വിമാനങ്ങളാണ്…

42 mins ago

ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു, മൂന്ന് മരണം

പാരിസ് : ചെറുവിമാനം വൈദ്യുതി ലൈനിൽ തട്ടി തകർന്നുവീണു. അപകടത്തിൽ മൂന്ന് പേര്‍ മരിച്ചു. വിനോദ സഞ്ചാരത്തിനായി ഉപയോഗിക്കുന്ന വിമാനമാണ്…

1 hour ago