മലയാള സിനിമ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരനായ താരമാണ് നടന് സായ് കുമാര്‍. നിരവധി സിനിമകളിലൂടെ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ താരത്തിന് സാധിക്കുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സിനിമയിലെ പ്രതിഫലത്തിന്റെ കാര്യത്തില്‍ താന്‍ ഒരു കോംപ്രമൈസും ചെയ്യാറില്ലെന്ന് നടന് സായ് കുമാര്‍.
‘പുതിയ ആളായാലും പടം ഓടത്തില്ലെന്ന് തോന്നുവാണേലും എന്റെ കഥാപാത്രം എന്നെകൊണ്ട് ഭംഗിയാക്കാന്‍ നോക്കുന്ന ആളാണ് ഞാന്‍. കാശിന്റെ കാര്യത്തില്‍ ഒരു കോംപ്രമേസും ചെയ്യില്ല എന്ന് എന്നെ പറ്റി ആള്ക്കാര് പറയാറുണ്ട്. അതുകൊണ്ട് കുറച്ച് നല്ല വേഷങ്ങള്‍ പോയിട്ടുണ്ട്. ദൃശ്യത്തിലെ വേഷം അങ്ങനെ റെമ്യൂണറേഷന്റെ കാര്യം പറഞ്ഞ് പോയതാണ്. ഈ സംവിധായകന്, ഇന്ന പടത്തിന് ഇത്ര രൂപ കിട്ടണം എന്ന് പറയുന്ന ആളല്ല ഞാന്‍. അതിനാല്‍ തന്നെ പലരും തന്നെ അഹങ്കാരിയായി കണക്കാക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ജോലി ചെയ്താല്‍ പൈസ കിട്ടണം. അത് ചോദിച്ചു വാങ്ങിക്കുമ്ബോള്‍ അയാള്‍ക്ക് അഹങ്കാരമാണെന്നും പൈസ കൂടുതല്‍ ചോദിക്കുമെന്നും പറയും. കൂടുതലാണെങ്കില്‍ വിളിക്കണ്ട. ഇത് അഹങ്കാരത്തില്‍ പറയുന്നതല്ല. അല്ലെങ്കില്‍ അങ്ങനൊരു കഥാപാത്രമായിരിക്കണം. എന്നാല്‍ ചില വേഷങ്ങള്‍ക്കായി റെമ്യൂണറേഷനില്‍ വിട്ടുവീഴ്ച ചെയ്തിട്ടുമുണ്ട്,’ സായ് കുമാര്‍ പറഞ്ഞു.
അവസാനമായി പുറത്തിറങ്ങിയ സായ് കുമാറിന്റെ ചിത്രം ആറാട്ടാണ്. ഇപ്പോള്‍ സായ് കുമാര്‍ മമ്മൂട്ടി നായകനായെത്തുന്ന സി.ബി.ഐയില്‍ ആണ് അഭിനയിക്കുന്നത്. സേതുരാമയ്യര്‍ സി.ബി.ഐയില്‍ അവതരിപ്പിച്ച സത്യദാസ് എന്ന കഥാപാത്രമായി തന്നെയാണ് സായ് കുമാര്‍ ചിത്രത്തിലെത്തുന്നത്.
ഇന്ത്യൻ പീനൽ കോഡ് എന്ന നിലവിൽ ഉള്ള നിയമം ഇനി ചവറ്റു കുട്ടയിലേക്ക്. ബ്രിട്ടീഷുകാർ ഏർപ്പെടുത്തിയ ഇന്ത്യൻ പീനൽ കോഡ്…
യൂട്യൂബ് വ്ലോഗേഴ്സ് ആയ ഇ ബുൾ ജെറ്റ് സഹോദരന്മാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് മൂന്നുപേർക്ക് പരിക്ക്. ചെർപ്പുളശ്ശേരി – പെരിന്തൽമണ്ണ…
മമത ബാനർജിയുടെ അധിക്ഷേപ പരാമർശങ്ങൾക്കെതിരെ മാനനഷ്ട കേസ് നൽകി ഗവർണർ സിവി ആനന്ദ ബോസ്. കൊൽക്കത്ത ഹൈക്കോടതിയിലാണ് ഗവർണർ കേസ്…
ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി. ഓഗസ്റ്റ്…
ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…
ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…