national

ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: പ്രശസ്ത ബാഡ്മിന്റണ്‍ താരം സൈന നേവാള്‍ ബിജെപിയില്‍ ചേര്‍ന്നു. ഡല്‍ഹിയില്‍ വെച്ചാണ് സൈന ബിജെപിയുടെ അംഗത്വം സ്വീകരിച്ചത്. ബിജെപി സര്‍ക്കാരിനെയും പ്രധാനമന്ത്രി നരേന്ദ്ര മോഡിയേയും പിന്തുണച്ചുകൊണ്ടുള്ള സൈനയുടെ ട്വീറ്റുകള്‍ അടുത്തിടെ ശ്രദ്ധനേടിയിരുന്നു. ഇതിന് പിന്നാലെ സൈന ബിജെപിയിലേക്ക് ചേക്കേറുമെന്ന് വാര്‍ത്തകളും പരന്നിരുന്നു. ഇതെല്ലാം ശരിവെച്ചുകൊണ്ടാണ് സൈന ഇപ്പോള്‍ ബിജെപിയില്‍ അംഗത്വം സ്വീകരിച്ചിരിക്കുന്നത്. ഡല്‍ഹി നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് ബിജെപിയുടെ നീക്കം.

നരേന്ദ്ര മോഡി സര്‍ക്കാരിന്റെ കായികമേഖലയിലുള്ള സംഭാവനയും മോഡിയുടെ കഠിനപ്രയത്‌നവുമാണ് തന്നെ ബിജെപിയില്‍ ചേരാന്‍ പ്രേരിപ്പിച്ചതെന്ന് സൈന പറഞ്ഞു. ഹരിയാന സ്വദേശിയാണ് 29-കാരിയായ സൈന നേവാള്‍. 24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2015-ലും ഒന്നാംസ്ഥാനം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്. ദല്‍ഹി തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് സൈനയ്ക്ക് ഇപ്പോള്‍ ബി.ജെ.പി അംഗത്വം നല്‍കുന്നത്. ദല്‍ഹിയുടെ തൊട്ടടുത്ത സംസ്ഥാനമായ ഹരിയാനയില്‍ നിന്നുള്ള സൈനയുടെ വരവ് കൂടുതല്‍ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് ആകര്‍ഷിക്കുമെന്നാണ് ബി.ജെ.പി കരുതുന്നത്.

ദില്ലിയില്‍ ഇക്കുറി ഭരണം പിടിക്കാന്‍ പഠിച്ച പണി പതിനെട്ടും പയറ്റുകയാണ് ബിജെപി. അരവിന്ദ് കെജ്രിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഭരണത്തുടര്‍ച്ച ലഭിക്കും എന്നാണ് പ്രവചനങ്ങള്‍. ഷഹീന്‍ ബാഗും വികസനവും അടക്കമുളള വിഷയങ്ങള്‍ ഉയര്‍ത്തിയാണ് ദില്ലിയില്‍ ബിജെപിയുടെ പ്രചാരണം. അതിനിടെ ആം ആദ്മി പാര്‍ട്ടിയിലേക്ക് നേതാക്കള്‍ ചോരുന്നത് ബിജെപിക്ക് വന്‍ തിരിച്ചടിയാണ്.മുന്‍ മന്ത്രി ഹര്‍ഷരന്‍ സിംഗാണ് ഏറ്റവും ഒടുവില്‍ ബിജെപി വിട്ട് ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നത്. സൈന നെഹ്വാളിന്റെ വരവ് തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ ബിജെപിക്ക് ആവേശമാകും. ദില്ലിയില്‍ സ്മൃതി ഇറാനി അടക്കമുളളവരാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം വഹിക്കുന്നത്. ആ നിരയിലേക്ക് സൈന കൂടി ചേര്‍ന്നേക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

കഠിനാധ്വാനികളായ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പോലുളളവരെയാണ് തനിക്കിഷ്ടം എന്നാണ് ബിജെപി അംഗത്വം സ്വീകരിച്ച് സൈന പ്രതികരിച്ചത്. രാജ്യത്തിന് വേണ്ടി നിരവധി കാര്യങ്ങള്‍ ചെയ്തിട്ടുളള ഒരു പാര്‍ട്ടിയിലാണ് താന്‍ ചേര്‍ന്നിരിക്കുന്നത്. നിരവധി നല്ല കാര്യങ്ങള്‍ ചെയ്യാനാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം പ്രവര്‍ത്തിക്കാമെന്നത് നേട്ടമായി കാണുന്നുവെന്നും സൈന പറഞ്ഞു.

2019ലെ തിരഞ്ഞെടുപ്പില്‍ ബിജെപി വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ‘ഒരിക്കല്‍ കൂടി മോദി സര്‍ക്കാര്‍’ എന്ന ബിജെപിയുടെ പ്രധാന തിരഞ്ഞെടുപ്പ് മുദ്രാവാക്യം സൈന ട്വീറ്റ് ചെയ്തിരുന്നു. ദില്ലി രാംലീല മൈദാനിയില്‍ പൗരത്വ നിയമത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തെ അഭിനന്ദിച്ച് മുന്നോട്ട് വന്ന താരങ്ങളുടെ കൂട്ടത്തിലും സൈനയുണ്ടായിരുന്നു. പ്രധാനമന്ത്രിയുടെ ചിന്തോദ്ദീപകമായ പ്രസംഗം കേട്ടു എന്നായിരുന്നു ട്വീറ്റ്.

24 അന്താരാഷ്ട്ര ബാഡ്മിന്റണ്‍ കിരീടങ്ങള്‍ സൈന സ്വന്തമാക്കിയിട്ടുണ്ട്. 2015ല്‍ റാങ്കിംഗില്‍ സൈന ഒന്നാം സ്ഥാനത്തേക്കെത്തിയിട്ടുണ്ട്.മുന്‍ ലോക ഒന്നാം നമ്പര്‍ താരമായ സൈന ഒളിമ്പിക്‌സ്, കോമണ്‍വെല്‍ത്ത് മെഡല്‍ ജേതാവാണ്. രാജീവ് ഗാന്ധി ഖേല്‍ രത്‌ന, അര്‍ജുന പുരസ്‌ക്കാരങ്ങളടക്കം നേടിയിട്ടുണ്ട്.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

9 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

36 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago