entertainment

സാജൂ എന്നാരെങ്കിലും വിളിച്ചാല്‍ മനസിലാകില്ല, പാഷാണം എന്ന പേര് കാരണം ജീവിതത്തില്‍ സംഭവിച്ചത്

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് പാഷാണം ഷാജി.സ്റ്റേജ് പ്രോഗ്രാമുകളിലൂടെയും ടിലിവിഷന്‍ സ്‌കിറ്റുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി പാഷാണം ഷാജി മാറിക്കഴിഞ്ഞു.നിരവധി സിനിമകളിലും തിളങ്ങിയ പാഷാണം ഷാജിയുടെ യാഥാര്‍ത്ഥ പേര് സാജു എന്നാണ്.തന്റെ യഥാര്‍ത്ഥ് പേര് ഇപ്പോള്‍ മറന്ന് പോയെന്ന് പറയുകയാണ് അദ്ദേഹം.ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു നടന്‍ ഇക്കാര്യം വ്യക്തമാക്കിയത്.അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ;സത്യം പറയാലോ,പാഷാണം എന്ന് വിളിച്ചാലേ ഞാനിപ്പോള്‍ തിരിഞ്ഞു നോക്കുകയുള്ളൂ.സാജു എന്ന പേര് മറന്നേ പോയി.’സാജൂ’…എന്നാരെങ്കിലും വിളിച്ചാല്‍ മനസിലാകില്ല.പലപ്പോഴും ദേ വിളിക്കുന്നു എന്ന് ഭാര്യ പറയുമ്‌ബോഴാണ് കാര്യം പിടികിട്ടുക. പക്ഷേ,’എടേ പാഷാണം’എന്ന് വിളിച്ചാല്‍ അപ്പോത്തന്നെ തിരിഞ്ഞുനോക്കും.സാജൂന്നുള്ള പേര് കളഞ്ഞിട്ട് പാസ്‌പോര്‍ട്ടില്‍ വരെ പാഷണം എന്നാക്കാന്‍ പറ്റുമോയെന്ന ആലോചനയിലാണ്.അമ്മയുടെ മെമ്ബര്‍ഷിപ്പ് വരെ പാഷാണം ഷാജി എന്ന പേരിലാണ്.ചില ആളുകള്‍ക്ക് എന്തോ ഒരു ഷാജിയാണന്നേ അറിയൂ.’ഹലോ ഭാസ്‌കരന്‍ ഷാജി’ എന്ന് വിളിക്കുന്നവരുണ്ട്.ഒരിക്കല്‍ ഞാനും ഭാര്യയും കൂടി ഹോസ്പിറ്റലില്‍ പോയി. തീരെസുഖമില്ലാതെ ഡോക്ടറുടെ മുറിയിലേക്ക് പോയ ഒരു ചേട്ടന്‍ തിരിച്ചുവന്നിട്ട് ചോദിക്കുകയാ ആരായിത് പാതാളം ഷാജിയല്ലേന്ന്.ഏത് പേര് വിളിച്ചാലെന്താ ആളുകള്‍ തിരിച്ചറിയുന്നുണ്ടല്ലോ.എന്റെ ജീവിതത്തില്‍ നല്ലതെന്തെങ്കിലും ഉണ്ടായിട്ടുണ്ടെങ്കില്‍ ഈ പേരുകാരണം സംഭവിച്ചതാണ്.

സിനിമയാണ് ലക്ഷ്യം. ഇനി വേറെ വഴിക്കൊന്നും സഞ്ചരിക്കാന്‍ കഴിയില്ല.ഒരാഴ്ച വീട്ടില്‍ നിന്നാല്‍ സഹായങ്ങള്‍ക്കായി മാത്രം 10000 രൂപ വേണം.പകരം ഞങ്ങളുടെ ചെലവില്‍ കുറയ്ക്കും.ഞാനും ഭാര്യയുമായിട്ടുള്ള ഒരു പ്‌ളാനിംഗാണത്.എന്റെ വീട്ടിലും ഭാര്യയുടെ വീട്ടിലുമുള്ളവരെല്ലാം പാവങ്ങളാണ്.അവരെയൊക്കെ സഹായിക്കണം.പണക്കാരനായിട്ടല്ല.എങ്കിലും ഞാന്‍ ജീവിക്കുന്നതുപോലെ അവരും ജീവിക്കണമെന്നുണ്ട്.ചെറിയ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമായി ഇങ്ങനെ ജീവിച്ചു പോകണമെന്നാണ് ആഗ്രഹം.ഇടയ്ക്ക് ചാനലുകളില്‍ ഷോ ചെയ്തില്ലെങ്കില്‍ വിദേശത്ത് ചെന്നാല്‍ തിരിച്ചറിയില്ല. സിനിമയില്‍ അഭിനയിക്കുന്നവരെക്കാള്‍ വിദേശ മലയാളികള്‍ക്ക് പരിചയം മിമിക്രി ചെയ്യുന്നവരെയാണ്.അവര്‍ ഏത് സമയവും യൂട്യൂബില്‍ തമാശ വീഡിയോകള്‍ കണ്ടുകൊണ്ടിരിക്കും.ലോക് ഡൗണ്‍ വന്നതോടു കൂടി ഞങ്ങളെ പോലുള്ളവര്‍ക്കെല്ലാം അവസരം നഷ്ടമായി.ഓണക്കാലത്ത് വിദേശത്ത് നിറയെ പരിപാടികള്‍ കിട്ടുന്നതായിരുന്നു. സാരമില്ല,ഇതൊക്കെ മാറി നല്ല കാലം വരട്ടെ.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

6 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

13 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

28 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

42 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago