entertainment

നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ, നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ, സാജൻസൂര്യക്കും ഭാര്യക്കും കത്തയച്ച് മകൾ

മലയാളികളുടെ പ്രിയപ്പെട്ട ടിവി താരമാണ് സാജൻ സൂര്യ. നിരവധി സീരിയലുകളിലൂടെ മലയാളികളുടെ മനസിൽ ഇടം നേടിയ താരമാണ് ഇദ്ദേഹം. സീരിയൽ രം​ഗത്തേക്ക് സാജൻ കടന്നുവന്നിട്ട് ഇരുപത്തിഒന്ന് വർഷമാവുന്നു. ഇരുപത്തിയൊന്ന് വർഷങ്ങൾ മുൻപേ സാജൻ എങ്ങനെ അഭിനയ ജീവിതം തുടങ്ങിയോ. ഇന്നും ആമുഖഭാവം തന്നെയാണ് താരത്തിന്. നിരവധി ആരാധകരാണ് താരത്തിനുള്ളത്.

സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ് സാജൻ സൂര്യ. തന്റെ ചെറുതും വലുതുമായ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം നടൻ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. . ഇപ്പോഴിത, തന്റെ മകൾ തനിയ്ക്കും ഭാര്യയ്ക്കും എഴുതിയ കത്ത് സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചിരിക്കുകയാണ് സാജൻ. ‘ഇന്നത്തെ പോസ്റ്റിൽ വന്നതാ, എനിക്ക് കിട്ടിയ ഏറ്റവും സ്‌നേഹം നിറഞ്ഞ കത്ത്. കത്തുകൾക്ക് ഒരു പ്രത്യേക ഫീൽ ആണ്. മോളുടെ നിഷ്‌കളങ്കത്വം നിറഞ്ഞ വാക്കുകൾ മനസ്സ് നിറഞ്ഞ സന്തോഷം നൽകി. പിന്നെ ഒന്നൂടെ വായിച്ചപ്പോൾ സോപ്പിന്റെ മണവും’ എന്ന് കുറിച്ചുകൊണ്ടാണ് കത്തിന്റെ ചിത്രം നടൻ പോസ്റ്റ് ചെയ്തത്.

പ്രിയപ്പെട്ട അമ്മയ്ക്കും അച്ഛനും, ഞാൻ മീനു. നിങ്ങളെ പോലെ ഉള്ള രക്ഷിതാവിനെ കിട്ടിയ ഞാൻ ഭാഗ്യവതിയാണ്. നിങ്ങൾ എപ്പോഴും എന്റെ ആഗ്രഹങ്ങൾ നടത്തി തരുന്നു. ജീവിതത്തിൽ എന്നെ നേരായ വഴിയിലൂടെ നടത്തിയ്ക്കുന്നു. പക്ഷെ എന്നോട് ക്ഷമിക്കണം, എനിക്ക് ഇംഗ്ലീഷിൽ വളരെ കുറഞ്ഞ മാർക്ക് മാത്രമേ നേടാൻ കഴിഞ്ഞുള്ളൂ. അടുത്ത തവണ നല്ല മാർക്ക് നേടാൻ ഞാൻ ഉറപ്പായും ശ്രമിക്കാം.

മറ്റ് ക്ലാസുകളെ അപേക്ഷിച്ച് ഞങ്ങളുടെ ക്ലാസിലെ കുട്ടികൾക്ക് നല്ല മാർക്ക് ലഭിച്ചിട്ടുണ്ട് എന്ന് കണക്ക് ടീച്ചർ ഇന്ന് പറഞ്ഞു. പക്ഷെ അപ്പോഴും ശ്രദ്ധ കുറവ് കൊണ്ട് ഞങ്ങൾ ഒരുപാട് തെറ്റുകൾ വരുത്തി. ടീച്ചർ നിങ്ങളോട് ഇത് പറയരുത് എന്ന് പറഞ്ഞത് കൊണ്ടാണ് ഞാൻ ഈ കത്ത് എഴുതുന്നതെന്ന് കരുതരുത്. നിങ്ങളാണ് ഈ ലോകത്തെ ഏറ്റവും നല്ല രക്ഷിതാക്കൾ. നിങ്ങളാണ് എന്റെ ഉറ്റ സുഹൃത്തുക്കൾ. സ്‌നേഹത്തോടെ മീനു’

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

12 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

39 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

51 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago