entertainment

ഇവരെ എനിക്കറിയില്ല, പക്ഷെ ഇവരില്ലായിരുന്നെങ്കിൽ എന്റെ പലതും നഷ്ടമായേനേ- സാജൻ സൂര്യ

മിനി സ്ക്രീൻ പ്രേമികളുടെ പ്രിയങ്കരനാണ് സീരിയൽ-സിനിമ നടനായ സാജൻ സൂര്യ. പതിനെട്ട് വ‍ർഷമായി സാജൻ മലയാള സീരിയൽ രംഗത്തുണ്ട്. തന്റെ ഫോൺ കളഞ്ഞു പോയതും അതു തനിക്കു വീണ്ടെടുത്തു തന്ന രണ്ടു ചെറുപ്പക്കാരെയും കുറിച്ചും താരം എഴുതിയ കുറിപ്പ് വൈറലാകുന്നു. ഈ രണ്ട് പേരില്ലായിരുന്നെങ്കിൽ തനിക്ക് എന്തെല്ലാമോ നഷ്ടമായേനെ എന്നാണ് സാജൻ പറയുന്നത്.

സുമംഗലി നീ ഓർമിക്കുമോ……. ഈ മൂന്ന് ഫോട്ടോയും തമ്മിൽ ഒരു ബന്ധവും ഇല്ല പക്ഷേ ഈ രണ്ടു പേരില്ലായിരുന്നെങ്കിൽ കേരള സർവ്വകലാശാലക്കു മുന്നിലെ എന്റെ ഫോട്ടോ പോസ്റ്റാൻ ഇന്ന് പറ്റില്ലായിരുന്നു. ഫോട്ടോ എന്നല്ല എന്റെ വിലപ്പെട്ട എന്തല്ലാമോ നഷ്ടമായേനേ എന്നെന്നേക്കുമായി. തുടക്കം മുതൽ പറയാം. ഇന്ന് രാവിലെ 7 മണിക്ക് സൈക്കിളുമായി ഇറങ്ങി യൂണിവേഴ്സിറ്റിക്കു മുന്നിലെത്തിയപ്പോൾ ശബരിയെ വിളിച്ചു പങ്കാളി എവിടെ എത്തി എന്നറിയാൻ. (ടിയാൻ ഉറക്കത്തിലല്ല എന്ന് 6.30 ന് ഉറപ്പുവരുത്തിയിരുന്നു വിളിച്ചുണർത്തി കൊണ്ടുപോണപാട് പിന്നെ പറയാം ഒരു കഥയ്ക്കുണ്ടത്) വായ പൊത്തിക്കൊണ്ട് പറയണ പോലെ (മാസ്ക് വച്ചത് ടൈറ്റായോണ്ടാകും) 2 മിനിറ്റ് അവിടെ തന്നെ നിൽക്കാൻ പറഞ്ഞു. ലൈബ്രറിയുടെ മുന്നിൽ നിന്നപ്പോ ഞാവൽപ്പഴം കുലകളായി കാച്ച് നിൽക്കുന്നതും റോഡ് മുഴുവൻ വൈലറ്റ് നിറത്തിൽ ഞാവൽപ്പഴം ചിതറി ചതഞ്ഞു കിടക്കുന്നതും കണ്ടാൽ ആർക്കായാലും വായിൽ ക്രൂയിസ് ഓടും. കൂടെ നൊസ്റ്റാൾജിയ  തോന്നാൻ സെനറ്റ് ഹോൾ ഇളം വെയിലിൽ കുളിച്ച് തലയെടുപ്പോടെ ഒരു നിൽപ്പും.

ശബരി എത്തിയപ്പോ ഒരു ഫോട്ടോ എടുത്തുതാടാന്ന് പറഞ്ഞ് ട്രാക്ക് പാൻസിന്റെ zib ഇട്ട പേക്കറ്റീന്ന് iphone എടുത്ത് കൊടുത്തു. ഫോട്ടോക്ക് പോസ്സു ചെയ്തപ്പോൾ “സുമംഗലീ നീ ഓർമിക്കുമോ… എന്ന് പാടിയോന്നൊരു സന്ദേഹം  ഏതായാലും ഫോട്ടോ ഇഷ്ടായി ,ശബരിക്കും ഒരു ഫോട്ടോ എടുത്തു കൊടുത്തു.(അവനും നൊസ്റ്റാൾജിയ അസ്ക്കിതം ഉണ്ടങ്കിലോ). ചവിട്ടാരംഭിച്ചു ഹൈവേ ഇന്ന് വേണ്ട ഈസ്റ്റ് ഫോർട്ട് അട്ടക്കുളങ്ങര കിള്ളിപ്പാലം വഴി പുജപുര പോകാന്നവൻ പറഞ്ഞപ്പോ വേണോ എന്നു മാത്രം ചോദിച്ചു. കാരണം ഞാൻ സിറ്റിയിൽ സൈക്കിൾ ചവിട്ട്, നടത്തം ഇടയ്ക്ക് ഉള്ളതാ. കാറിൽ പോകുമ്പോ ചവറിന്റെ ചീഞ്ഞ നാറ്റം ,മലിനീകരണം,ചെറിയ കുണ്ടും കുഴിയും,വെള്ളക്കെട്ട് ,ചെറുതും വലുതുമായ കയറ്റം ഇവയൊന്നും അറിയാറില്ലല്ലോ. അട്ടക്കുളങ്ങരയായപ്പോ ശബരിക്ക് അപകടം മനസ്സിലായി. (പ്രത്യേകിച്ച് സൈക്കിൾ ചവിട്ടി കുറച്ചുകഴിയുമ്പോൾ പ്രാണവായു കിട്ടാനായി മൂക്കിന്റെ ആവശ്യം തേടാൻ വായ സമ്മതിക്കില്ല). കള്ളിപ്പാലം കരമന പൂജപ്പുര വരെ കയറ്റത്തോട് കയറ്റം അണ്ടംകീറി മൈതാനത്തിനടുത്ത് 5 മിനിറ്റ് നിർത്തി നിന്നപ്പോ ആണ് ചന്തിയും കാലും കൈയ്യുംമൊക്കെയുണ്ടന്ന് ബോധ്യമായത്.

പോക്കറ്റ് തപ്പിയപ്പോ Mobile ഇല്ല,വിരണ്ടു ചത്തു. ശബരി എന്റെ നമ്പരിലേക്ക് വിളിച്ചപ്പോ ഒരാൾ എടുത്തു -ആശ്വാസം.Holy Angels സ്ക്കൂളിനു മുന്നിലുണ്ട് വരൂ എന്ന് പറഞ്ഞപ്പോ പോലും സമാധാനമായില്ല. പിന്നവിടുന്ന് ഒരു പോക്കാ കയറ്റങ്ങളും ഇറക്കങ്ങളും ചവിട്ടി വഴുതക്കാട് എത്തിയപ്പോൾ ശബരി പറഞ്ഞൊപ്പിച്ചു എ….. ടാ ഉപകാാാാാരം ചെയ്യാൻ…. കാത്തുനിൽ…ക്കാാാൻ പറയണത് ശരിയ….ല്ലാാാ നമുക്ക് ഓട്ടോയിൽ പോകാം. ഈ ബുദ്ധി എന്താടാനേരത്തേ തോന്നാത്തത് എന്ന് ദയനീയമായി നോക്കി സൈക്കിൾ പൂട്ടി ഓട്ടോയിൽ കയറി. ഓട്ടോ എത്തി Mobile വാങ്ങി, രണ്ട് ചെറുപ്പക്കാർ ആംഗലേയ ഭാഷയിൽ നന്ദി പറഞ്ഞു. മാസ്ക് വച്ചിരുന്നതു കൊണ്ട് അവരുടെ ചിരി കണ്ണുകളിൽ കണ്ടു. ഫോൺ വീഴുന്നതു കണ്ട് അവർ അപ്പോ തന്നെ വിളിച്ചൂന്ന് . ആര് കേൾക്കാൻ മനസ്സിൽ സുമംഗലീ…എന്ന പാട്ടും ശബരി അനുഭവിക്കാൻ പോകുന്നതും ഓർത്ത് ചിരിയും. അവരുടെ പേര് ചോദിച്ചു, അഭിലാഷ്, അഭിജിത്ത് അതിൽ അഭിലാഷിന്റെ ഭാര്യയെ തൊട്ടടുത്ത ഗോവിന്ദൻസ് ഹോസ്പിറ്റലിൽ  പ്രസവത്തിനായി പ്രവേശിപ്പിച്ചിരിക്കുകയാണന്നും പറഞ്ഞു. പിന്നെ എന്തൊക്കെയോ വികാരങ്ങൾ നന്ദിയിൽ കൂടുതൽ ഒന്നും പുറത്തു വരുന്നില്ല.

പുറത്തു വന്നതാകട്ടെ എന്റെ വൃത്തികെട്ട മനസ്സും ഇത്രയും നേരം കാത്തു നിന്ന അവരോട് ” ഞാൻ വല്ലതും ചെയ്യേണ്ടതുണ്ടോ” എന്നോ മറ്റോ.അയ്യേ….വേണ്ട എന്നവരു പറഞ്ഞപ്പോ ചമ്മി പിന്നവിടെ നിൽക്കാൻ തോന്നീല്ല. ഓട്ടേയിൽ വച്ച് ശബരി പറഞ്ഞു അവരോടാപ്പം ഫോട്ടോ എടുത്ത് നമുക്കിത് FB യിൽ ഇടണം എന്ന്. ചമ്മലിൽ പിന്നെ പോകാൻ തോന്നീല്ല. തിരിച്ച് പോയി സൈക്കിളും എടുത്ത് വീട്ടിൽ എത്തീട്ട് സമാധാനം കിട്ടിയില്ല അഭിനന്ദനം പോര എന്ന് മനസ്സു പറഞ്ഞു. അവരിന്ന് എന്റെ ഫോൺ ശ്രദ്ധിക്കാതെ വലിച്ചെറിഞ്ഞങ്കിൽ , നല്ല മനസ്സുള്ളവരല്ലങ്കിൽ എന്റെ വിലപ്പെട്ട രേഖകൾ വർഷങ്ങളായുള്ള ഫോട്ടോ വീഡിയോ കനത്ത സാമ്പത്തിക നഷ്ടം എന്നിവ എനിക്ക് ഇപ്പോൾ താങ്ങാൻ കഴിയില്ലായിരുന്നു. ഉടനെ bike-ഉം എടുത്ത് ഗോവിന്ദൻസ് ഹോസ്പ്പിറ്റലിൽ പോയി കണ്ട് ഒരു ഫോട്ടോ എടുത്തോട്ടേന്ന് ചോദിച്ച് ആഗ്രഹം സാധിച്ചു.

സ്വമനസ്സുകളായ വലിയതുറ സ്വദേശി അഭിലാഷിനും സുഹൃത്തിനും ജനിക്കാൻ പോകുന്ന കുഞ്ഞിനും അമ്മയ്ക്കും സൗഖ്യം നേർന്ന് ഇറങ്ങിയപ്പോൾ ‘നിങ്ങളാണ് ഹീറോ’ എന്നു മാത്രം പറയാൻ തോന്നി. മാസ്ക്ക് മാറ്റി ഫോട്ടോ എടുത്തതുകൊണ്ട് നേരത്തേ കണ്ണിൽ കണ്ട ചിരി മുഖമാകെ പടരുന്നത് കാണാൻ പറ്റി. ഫോൺ എടുത്തു വയ്ക്കാൻ തോന്നിയതിന് മെനക്കെട്ടു കാത്തു നിന്നതിന് ഒരായിരം നന്ദി സുഹൃത്തുക്കളെ. എല്ലാവർക്കും പ്രചോദനമാകാൻ ഈ സംഭവം ഇവിടെ കുറിക്കേണ്ടതുണ്ടെന്നു തോന്നി. ഈ കുറിപ്പ് കാണുമ്പോഴാകും ശബരി ബാക്കി കഥ അറിയുന്നത്. ശബരി പറഞ്ഞപ്പഴേ ഫോട്ടോ എടുത്തിരുന്നേൽ അവൻകൂടി ഇതിൽ വരേണ്ടതായിരുന്നു Sorry dear. നമുക്ക് നൊസ്റ്റാൾജിയയും സുമംഗലി നീ ഓർമിക്കുമോയും ചേർത്ത് വേറൊരു പോസ്റ്റിടാം ആ ഫോട്ടോ കളയണ്ട.

Karma News Network

Recent Posts

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

6 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

7 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

8 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

8 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

8 hours ago

പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ചു, വാഹനത്തിനിടിയിൽപ്പെട്ടു യുവാവിന് ദാരുണാന്ത്യം

കൊച്ചി: പാര്‍ക്ക് ചെയ്ത ശേഷം മുന്നോട്ടു നീങ്ങിയ ട്രാവലര്‍ നിര്‍ത്താന്‍ ശ്രമിച്ച യുവാവ് വാഹനത്തിനടിയില്‍ പെട്ട് മരിച്ചു. മൂവാറ്റുപുഴ വാളകം…

9 hours ago