entertainment

ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍ അതിലേ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു, സാജന്‍ സൂര്യ പറയുന്നു

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടനാണ് സാജന്‍ സൂര്യ. ചില സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. സോഷ്യല്‍ മീഡിയകളിലും സജീവമായ നടന്‍ പങ്കുവെയ്ക്കുന്ന പോസ്റ്റുകള്‍ വളരെ പെട്ടെന്ന് തന്നെ വൈറല്‍ ആയി മാറാറുണ്ട്. സീരിയല്‍ രംഗത്തെ സുഹൃത്തുക്കള്‍ക്കൊപ്പം ഭാര്യ അറിയാതെ നടത്തിയ ഒരു യാത്രയെ കുറിച്ചും പിന്നീട് ഈ യാത്ര ഭാര്യ അറിഞ്ഞതിനെ കുറിച്ചും ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുകയാണ് സാജന്‍.

സാജന്റെ കുറിപ്പിങ്ങനെ, Trip to Pantha വര്‍ഷങ്ങള്‍ക്കു മുന്നേ ‘നിര്‍മ്മാല്യം’ എന്ന സീരിയല്‍ ചെയ്യുന്ന കാലം. ഡയറക്ടര്‍ GR കൃഷ്ണനും ക്യാമറമാന്‍ മനോജും ഞാനും ശബരിയും ബാലാജിയും പിന്നെ കുറേ സുഹൃത്തുക്കളും അമ്പൂരിയില്‍ ഒരു ആദിവാസി കുടിയില്‍ ഒരു ദിവസം കൂടി. വെണ്ണ പോലത്തെ കപ്പയും ഉണക്കമീനും കാന്താരി മുളക് ചമ്മന്തിയും ഇന്നും നാവിലുണ്ട്. വീട്ടില്‍ ഭാര്യമാരോട് മനോജിന് പെണ്ണുകാണാന്‍ പോകുന്നു എന്ന് കള്ളം പറഞ്ഞാണ് പോയത്. യാത്രാ ചിലവ് Share ചെയ്യാന്‍ ശബരി Mobileല്‍ കണക്ക് സൂക്ഷിച്ചു. Heading ‘Trip to Pantha’ ‘ ( മനോജിന്റെ വീട്ടിരിക്കുന്ന സ്ഥലമാണ് പന്ത).

ഒരു ദിവസം നീണ്ടു നില്‍ക്കുന്ന പെണ്ണുകാണല്‍ അതിലേ ഭാര്യമാര്‍ക്ക് സംശയം തോന്നിയിരുന്നു. അടുത്ത ദിവസം തിരിച്ചെത്തി പെണ്ണുകണ്ട കഥകള്‍ വീട്ടില്‍ രസകരമായി വിളമ്പി. മനോജും പെണ്ണും മാറിനിന്ന് സംസാരിച്ചപ്പോ ഞങ്ങള്‍ ഒളിഞ്ഞു നിന്ന് കേട്ട് കളിയാക്കിയതും കപ്പയും നാടന്‍ കോഴിക്കറിയുടെ രുചിയും എന്നു വേണ്ട ഏതൊക്കെയോ സിനിമയിലെ സീനുകള്‍ വച്ചലക്കി. രാത്രി മൊത്തം കണക്കും നോക്കി ഓരോരുത്തര്‍ക്കായ തുക ,ബാക്കി കൊടുക്കാനുള്ള പൈസ എന്നിവ Type ചെയ്ത് ശബരി message ആയി എല്ലാവര്‍ക്കും അയച്ചു. ഫോട്ടോസ് കാണിക്കാന്‍ ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്ത് ഞാന്‍ കുളിക്കാന്‍ കേറി . ഫോട്ടോസ് കാണുന്നതിനിടയില്‍ Trip to Pantha message Pop up ആയി മുകളില്‍ തെളിഞ്ഞു. ഭാര്യമാര് തമ്മില്‍ കമ്പനിയായതു കൊണ്ട് ശബരിടെയും GRന്റെയും വീട്ടിലെ കള്ളിയും പൊളിഞ്ഞു.

പാഠം 1 ഭാര്യയുടെ കൈയ്യില്‍ ഫോണ്‍ കൊടുത്താല്‍ കൂടെ ഇരിക്കുക. പാഠം 2 ഭാര്യമാരെ തമ്മില്‍ കമ്പനിയാക്കരുത് , ഫോണ്‍ നമ്പര്‍ കൈമാറാന്‍ ഇടയുണ്ടാക്കരുത്. പാഠം 3 Pop up off ആയി ഇടുക. സ്വയരക്ഷ സിന്ദാബാദ്

Karma News Network

Recent Posts

ബസിൽ കുട്ടികളോട് മോശമായി പെരുമാറി, വനം വകുപ്പ് ഉദ്യോ​ഗസ്ഥൻ അറസ്റ്റിൽ

ബസിൽ നിന്ന്‌ വിദ്യാർഥിനികളോട് മോശമായരീതിയിൽ പെരുമാറിയെന്ന പരാതിയിൽ വനം വകുപ്പ് ഉദ്യോഗസ്ഥനെ പോലീസ് അറസ്റ്റുചെയ്തു. കാളികാവ് വനം റേഞ്ചിന് കീഴിലെ…

12 mins ago

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

45 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

1 hour ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

2 hours ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

11 hours ago