kerala

സജി ചെറിയാന്റെ നിരീക്ഷണം വസ്തുതാവിരുദ്ധം, തിരുത്തി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എൽസി കഴിഞ്ഞവർക്ക് എഴുതാനും വായിക്കാനും അറിയില്ല എന്ന നിരീക്ഷണം വസ്തുതാവിരുദ്ധമെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. കേരളത്തിലെ സ്കൂൾ വിദ്യാഭ്യാസ മേഖലയിൽ പഠനനിലവാരം കൂടുതൽ മെച്ചപ്പെടുത്തണം എന്നുള്ളത് പൊതുസമൂഹം ഉൾക്കൊള്ളുന്ന ആവശ്യമാണ്. അതിനുള്ള കൂടുതൽ പദ്ധതികൾ പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള എസ് സി ഇ ആർ ടി അടക്കമുള്ള വിദ്യാഭ്യാസ ഏജൻസികൾ നടത്തിക്കൊണ്ടിരിക്കുകയാണ്.

രാജ്യത്ത് ഏറ്റവും മികച്ച രീതിയിൽ പ്രീ പ്രൈമറി,പ്രൈമറി,അപ്പർ പ്രൈമറി, ഹൈസ്കൂൾ,ഹയർ സെക്കൻഡറി വിദ്യാഭ്യാസം നടത്തുന്ന സംസ്ഥാനമാണ് കേരളം. അക്കാദമിക മികവിന്റെ കാര്യത്തിൽ കേരളം ഒരു വിട്ടുവീഴ്ചയും ചെയ്യില്ല. സ്കൂൾ വിദ്യാഭ്യാസത്തിന്റെ അടക്കം കാര്യത്തിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രാലയത്തിന്റെ വികസന സൂചികകളിൽ കേരളം ഇപ്പോഴും പ്രഥമ ശ്രേണിയിലുണ്ട്.

മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസംഗത്തിലെ ചില പരാമർശങ്ങൾ അടർത്തി എടുത്താണ് ഇപ്പോൾ വിവാദം ഉണ്ടാക്കിയിരിക്കുന്നത്. പ്രസംഗം മൊത്തം കേട്ടാൽ പൊതുവിദ്യാഭ്യാസ മേഖലയെ കൂടുതൽ ഉന്നതിയിലേക്ക് നയിക്കുന്നതിനുള്ള അഭിപ്രായ പ്രകടനം ആണ് അദ്ദേഹം നടത്തിയത് എന്ന് വ്യക്തമാണെന്നും മന്ത്രി വി ശിവൻകുട്ടി ചൂണ്ടിക്കാട്ടി.

karma News Network

Recent Posts

വിവാഹം വിത്യസ്തമാക്കാനാണ് തട്ടം ഇട്ട് മൊഞ്ചത്തി പെണ്ണായി എത്തിയത്- ഐശ്വര്യ

സ്റ്റാർ മാജിക്ക് താരം ഐഷുവിന്റെ വിവാഹം വരെ അഞ്ചു ദിവസത്തോളം നീണ്ടുനിന്ന ആഘോഷങ്ങൾ ആയിരുന്നു. ഇപ്പോഴും ചില വീഡിയോ ക്ലിപ്പുകൾ…

14 mins ago

ഫിറ്റ്‌നസ് സെന്ററിലെത്തിയ ഇരുപതുകാരിയെ മുറിയില്‍ പൂട്ടിയിട്ട് പീഡിപ്പിച്ചു, ഉടമ അറസ്റ്റില്‍

കണ്ണൂര്‍: ഫിറ്റ്‌നസ് സെന്ററിലെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉടമ അറസ്റ്റില്‍. പയ്യന്നൂര്‍ പഴയ ബസ് സ്റ്റാന്‍ഡിന് സമീപം പ്രവർത്തിക്കുന്ന ജിമ്മിന്റെ…

23 mins ago

സ്കൂട്ടർ യാത്രികയെ തള്ളിവീഴ്ത്തി ഏഴുപവന്റെ മാല കവർന്നു, രണ്ടം​ഗസംഘത്തിന്റെ ആക്രമണത്തിൽ യുവതിയ്ക്ക് ​ഗുരുതര പരിക്ക്

ആലപ്പുഴ: ബൈക്കിലെത്തിയ സംഘം യുവതിയുടെ മാല കവർന്നു. മണ്ണഞ്ചേരി റോഡുമുക്ക് കൈതക്കാപറമ്പിൽ വി.ജി. ഗിരീഷിന്റെ ഭാര്യ പ്രസീത(39)യുടെ ഏഴുപവന്റെ താലിമാലയാണ്…

44 mins ago

വെൺപാലവട്ടം അപകടം; സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്ത് പൊലീസ്

ദേശീയപാതയിൽ വെൺപാലവട്ടം മേൽപ്പാലത്തിലുണ്ടായ അപകടത്തിൽ സ്‌കൂട്ടർ ഓടിച്ചിരുന്ന യുവതിക്കെതിരെ കേസെടുത്തു. നിയന്ത്രണം വിട്ട സ്‌കൂട്ടർ 23 അടി താഴ്ചയുള്ള സർവീസ്…

57 mins ago

ശ്രീജുവിനെ അപഹസിക്കുന്ന മല്ലു പ്രബുദ്ധത കണ്ടപ്പോൾ സത്യഭാമയൊന്നും ഒന്നുമേ അല്ല എന്ന് തോന്നിപ്പോയി- അഞ്ജു പാർവതി പ്രഭീഷ്

മലയാളികളുടെ പ്രിയപ്പെട്ട താരം മീര നന്ദന്റെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. ഗുരുവായൂർ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ അടുത്ത…

2 hours ago

കേന്ദ്രമന്ത്രി സുരേഷ് ഗോപി അമ്മ സംഘടനയുടെ അഭിമാനമാണ് – ഭീമൻ രഘു.

താരസംഘടനയായ അമ്മ സംഘടനയുടെ അഭിമാനമാണ് കേന്ദ്രമന്ത്രി സുരേഷ് ഗോപി എന്ന് നടൻ ഭീമൻ രഘു. അമ്മയ്‌ക്കിന്ന് രണ്ടു മന്ത്രിമാർ ഉള്ളതിൽ…

2 hours ago