entertainment

കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്, പക്ഷേ അത് ദിലീപല്ല, സജി നന്ത്യാട്ട് പറയുന്നു

നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപ് കുറ്റക്കാരനല്ലെന്ന് താന്‍ പൂര്‍ണമായും വിശ്വസിക്കുന്നുവെന്ന് നിര്‍മ്മാതാവായ സജി നന്ത്യാട്ട്. ദിലീപിനെ പ്രതിയാക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയിട്ടുണ്ട്. അത് ആദ്യം മുതല്‍ താന്‍ പറയുന്ന കാര്യമാണ്. അതിനെ ശരിവയ്ക്കുന്ന കാര്യങ്ങളാണ് ഇതുവരെ കണ്ടതെന്നും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സജി നന്ത്യാട്ട് പറഞ്ഞു.

‘കാവ്യാ മാധവന്‍ എങ്ങനെയാണ് പ്രതിയാകുന്നതെന്ന് ഈ കേസിന്റെ നാള്‍വഴികള്‍ നോക്കുന്നവര്‍ക്കറിയാം. കാവ്യയ്ക്ക് വെച്ച പണി തിരിച്ചുകൊടുത്തതാണ്. പക്ഷേ അത് ദിലീപല്ല. നമ്മള്‍ക്ക് ഇഷ്ടമുള്ള രീതിയില്‍ അതിനെ വ്യാഖ്യാനിക്കുമ്പോള്‍ ഇഷ്ടമുള്ള രീതിയില്‍ മാറ്റുകയാണ്.’

‘മറ്റുചില ആളുകളുടെ കളി ഇവിടെ നടന്നിട്ടുണ്ട്. നന്നായി വിലയിരുത്തിയാല്‍ അത് മനസിലാവും. ദിലീപ് പ്രതിയാണെന്ന് ഒരു ശബ്ദസന്ദേശമോ മറ്റോ നമുക്കാര്‍ക്കും കാണാന്‍ പറ്റിയിട്ടില്ല. കാവ്യയെ പ്രതിയാക്കിയാല്‍ ഈ കേസ് മുഴുവന്‍ പോയി. കഴിഞ്ഞ 2017 മുതല്‍ ദിലീപാണ് പ്രതി എന്നുപറഞ്ഞിട്ട് അവസാനം കാവ്യ പ്രതിയായാല്‍ കേസിന്റെ മൊത്തത്തിലുള്ള മെറിറ്റ് നഷ്ടപ്പടില്ലേ’ അദ്ദേഹം ചോദിച്ചു.

ഒരു കേസിനെ അതിന്റെ അക്കാദമിക് സെന്‍സിലെടുക്കണമെന്നും പള്‍സര്‍ സുനിയും ദിലീപും തമ്മില്‍ ബന്ധമുണ്ടെന്ന് തെളിയിക്കാന്‍ പറ്റുന്നില്ലെങ്കില്‍ ഈ കേസ് ഒന്നും ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Karma News Network

Recent Posts

ദേശീയപാതയിൽ മണ്ണിടിച്ചിൽ, അപകടം ഒഴിവായത് തലനാരിഴയ്ക്ക്, നാട്ടുകാർ ആശങ്കയിൽ

വടകര : ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ. ദേശീയപാതയില്‍ വടകരയ്ക്കും മാഹിക്കും ഇടയില്‍ മുക്കാളിക്ക് സമീപം ആണ് സംഭവം. ദേശീയപാത ആറുവരിയാക്കി…

1 min ago

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ

പ്രഭാസിന്റെ കൽക്കി 2898 എഡി 4ദിവസം കൊണ്ട് 302കോടി കളക്ഷൻ സ്വന്തമാക്കി.സൂപ്പർതാരങ്ങളായ അമിതാഭ് ബച്ചൻ, ദീപിക പദുക്കോൺ, പ്രഭാസ് എന്നിവരെ…

29 mins ago

സേനയിലെ ആത്മഹത്യ, സഭയിലുന്നയിച്ച് പ്രതിപക്ഷം, 8 മണിക്കൂർ ജോലി ഉടൻ നടപ്പാക്കാനാകില്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പൊലീസ് സേനയിലെ ആത്മഹത്യയും ജോലിഭാരവും നിയമസഭയില്‍ അടിയന്തര പ്രമേയമായി അവതരിപ്പിച്ച് പ്രതിപക്ഷം. പി സി വിഷ്ണുനാഥ് എംഎല്‍എയാണ് അടിയന്തര…

34 mins ago

വീട് പരിശോധനയ്ക്കെത്തിയ അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർക്കും സംഘത്തിനും നേരേ ആക്രമണം, പ്രതി പിടിയിൽ

അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടറെയും സംഘത്തെയും അക്രമിച്ചയാളെ എക്സൈസ് പിടികൂടി പൊലീസിന് കൈമാറി. വീട് പരിശോധനയ്ക്കെത്തിയ സംഘത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആദിച്ചനല്ലൂർ…

36 mins ago

കളിച്ചുകൊണ്ടിരിക്കെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം

ഡൽഹി: വീടിൻറെ ടെറസ് തകർന്ന് ആറുവയസ്സുകാരന് ദാരുണാന്ത്യം. ഡൽഹി ഹർഷ് വിഹാറിൽ ഞായറാഴ്ച വൈകിട്ടാണ് അപകടം സംഭവിച്ചത്. വീടിന്റെ ടെറസിൽ…

1 hour ago

റീച്ച് കിട്ടുന്നതിന് കൂറ്റൻ ടവറിൽ കയറി, യുവാവിന് പണി കിട്ടി, സംഭവം ഇങ്ങനെ

ലഖ്‌നൗ : യൂട്യൂബിൽ റീച്ച് കിട്ടുന്നതിന് വീഡിയോ ചിത്രീകരിക്കാനായി മൊബൈൽ ടവറിന് മുകളിൽ കയറിയ യുവാവിനെ രക്ഷപ്പെടുത്തി. പൊലീസും സന്നദ്ധപ്രവർത്തകരും…

1 hour ago