entertainment

ഷെയൻ കാരണം നഷ്ടമായത് ലക്ഷങ്ങൾ, അമ്മയുടെ വാക്കും ഞെട്ടിച്ചു- സജി നന്ത്യാട്ട്

സിനിമ സംഘടനകളിൽ നിന്നും വിലക്ക് നേരിടുന്ന ഷെയ്നി‍ നി​ഗത്തിനെതിരെ നിർമാതാവ് സജി നന്ത്യാട്ട്. ‘ഷെയ്ൻ നിഗം എനിക്ക് എട്ടിന്റെ പണി തന്നു. ഈ സംഭവം പറയേണ്ടെന്ന് തീരുമാനിച്ച വിഷയമാണ്. ഒരു കഥയുമായി ലിജിൻ ജോസ് എന്ന സംവിധായകൻ എന്നെ സമീപിക്കുകയാണ്. ഷെയ്ൻ നിഗത്തിന്റെ ഡേറ്റുണ്ടെന്ന് ലിജിൻ പറഞ്ഞു. ലൊക്കേഷൻ കാനഡയാണ്’

‘ലിജിൻ ജോസും ഞാനും ഷെയ്ൻ നിഗത്തെ കാണാൻ പോവുകയാണ്. വെയിൽ എന്ന സിനിമയുടെ ഷൂട്ടിംഗ് സമയമാണ്. തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർത്ഥികളുടെ മെൻസ് ഹോസ്റ്റലിലാണ് ഷൂട്ട് നടക്കുന്നത്. ഷൂട്ട് കഴിഞ്ഞ് സംസാരിക്കാമെന്ന് പറഞ്ഞ് രാത്രിവരെ വാഹനത്തിൽ വെയ്റ്റ് ചെയ്തു. രാത്രി ഷെയ്ൻ താമസിക്കുന്ന ഫ്ലാറ്റിൽ ചെന്നു’

‘അവിടെ വെച്ച്‌ കഥയെല്ലാം എനിക്കറിയാം എന്ന് എന്നോട് പറഞ്ഞു. എന്നോടൊപ്പം ഈ പടം കോ പ്രൊഡ്യൂസ് ചെയ്യാൻ വന്നതാണ് സാന്ദ്ര തോമസ്. അഡ്വാൻസ് തന്നേക്കെന്ന് ഷെയ്ൻ പറഞ്ഞു. സാന്ദ്രയെ വിളിച്ച്‌ ചോദിച്ചപ്പോൾ അഡ്വാൻസ് കൊടുത്തോളൂ എന്ന് പറഞ്ഞു. പത്ത് ലക്ഷം രൂപയുടെ ചെക്ക് കൊടുത്തു. ചെക്കിലെഴുതാൻ ഒഫീഷ്യൽ പേരെന്താണെന്ന് ചോദിച്ചു. അതെഴുതേണ്ട ഞാനെഴുതാം എന്ന് ഷെയ്ൻ പറഞ്ഞു’

‘അവസാനം പ്രൊജക്‌ട് ഓണായി. ഷെയ്ൻ നിഗം അഡ്വാൻസ് വാങ്ങിച്ചു എന്ന ധൈര്യത്തിൽ ഞങ്ങളിതിന്റെ ബാക്കി കാര്യങ്ങൾ നടത്തുകയാണ്. പങ്കജ് ദുബൈ എന്ന ഹിന്ദിയിലെ സ്ക്രിപ്റ്റ് റൈറ്റർക്കും അഡ്വാൻസ് കൊടുത്തു. സംവിധായകൻ ലിജിൻ ജോസിനും മൂന്ന് ലക്ഷത്തിഎഴുപതിനായിരം രൂപ കൊടുത്തു’

‘പിന്നെ ഷെയ്ൻ നിഗം ഡയരക്ടറെ അടുപ്പിക്കുന്നില്ലെന്നാണ് പറയുന്നത്. ഇതിനിടെയാണ് വെയിൽ സിനിമയിൽ മൊട്ടയടിച്ച പ്രശ്നങ്ങളുണ്ടാവുന്നത്. ചാനലിൽ ചർച്ചകൾ നടക്കുന്നു. ഷെയ്ൻ നിഗത്തിന്റെ അമ്മ പറയുകയാണ് സജി നന്ത്യാട്ട് ഞങ്ങൾക്ക് 10 ലക്ഷം രൂപയുടെ വണ്ടിച്ചെക്ക് തന്നെന്ന്. ഞാൻ ഞെട്ടിപ്പോയി. പ്രേക്ഷകരുടെ മുന്നിൽ മോശക്കാരനായി മാറി’

‘എനിക്കത് വലിയ ആഘാതമായിപ്പോയി. ജീവിതത്തിൽ ഇന്നുവരെ ഞാൻ വണ്ടിച്ചെക്ക് കൊടുത്തിട്ടില്ല. ഞാൻ നേരെ യൂണിയൻ ബാങ്കിൽ പോയി. പിറ്റേ ദിവസം ബാങ്കിൽ പോയി മാനേജരെ കണ്ടു. സ്കെച്ച്‌ പെൻ കൊണ്ട് എഴുതിയതിനാൽ പണം മാറാത്തതായിരുന്നു’

‘ഷെയ്ൻ നിഗം പേ ടു എന്ന സ്ഥലത്ത് എഴുതിയത് സ്കെച്ച്‌ പെൻ കൊണ്ടായിരുന്നു. സംഭവിച്ചത് ആ ചെക്ക് മടങ്ങുകയാണ്. ഇതവർക്കും അറിയില്ല. സ്ക്രിപ്റ്റ് റെെറ്റർ കൊടുത്ത പൈസ തിരിച്ചു തന്നില്ല. സംവിധായകൻ കുറച്ച്‌ തന്നു. എത്ര പൈസ ഷെയ്ൻ കാരണം എനിക്ക് നഷ്ടം വന്നു. ഷെയ്ൻ നിഗത്തെ വെച്ച്‌ പടമെടുക്കാത്ത എനിക്ക് നഷ്ടമുണ്ടായി,’ സജി നന്ത്യാട്ട് പറഞ്ഞു.

Karma News Network

Recent Posts

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

11 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

1 hour ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 hour ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

2 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

2 hours ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

2 hours ago