entertainment

വിവാഹത്തില്‍ വീട്ടുകാര്‍ക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല, പ്രണയവും വിവാഹവും പറഞ്ഞ് സജിനും ഷഫ്‌നയും

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ നടനാണ് സജിന്‍. സാന്ത്‌വനം എന്ന പരമ്പരയില്‍ ശിവന്‍ എന്ന കഥാപാത്രമായി തിളങ്ങുകയാണ് അദ്ദേഹം. ഷഫ്‌നയാണ് സജിന്റെ ഭാര്യ. ഏറെ നാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇവരുടെ വിവാഹം. റിയല്‍ ലൈഫില്‍ എത്തിയാല്‍, അവിടെ സജിന് ഗൗരവത്തിന് സ്ഥാനം കുറവാണ്. എന്നാല്‍ റൊമാന്റിക് ആണ്. അതേസമയം അല്‍പം ശിവന്‍രെ ലൈനില്‍ തന്നെയാണ് അദ്ദേഹം എന്ന് ഷഫ്‌ന പറയുന്നു.

നേരത്തെ ഒരു ടിവി പരിപാടിയില്‍ എത്തിയപ്പോള്‍ പ്രണയ കഥ സജിന്‍ തുറന്ന് പറഞ്ഞിരുന്നു. ഇതിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആകുന്നത്. അന്ന് ഷഫ്‌നയുടെ ഭര്‍ത്താവ് എന്ന നിലയിലാണ് സജിന്‍ ഷോയില്‍ എത്തിയത്. സുന്ദരി എന്ന പരമ്പരയുടെ പ്രമോഷനായിട്ടാണ് ഷഫ്‌ന എത്തിയത്. ഈ സമയം അവതാരകയായ റിമി ടോമി സജിനെയും വേദിയിലേക്ക് ക്ഷണിക്കുകയായിരുന്നു. വേദിയില്‍ സജിന്‍ പ്രണയകഥ പറയുകയായിരുന്നു.

സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിക്കുന്ന ഭഗവാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് ആദ്യമായി ഷഫ്നയെ നേരില്‍ കാണുന്നത്. ബാല താര വേഷങ്ങളിലൂടെ ശ്രദ്ധേയായ ഷഫ്ന സിനിമയില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന സമയമായിരുന്നു അത്. പിന്നീട് ഷഫ്ന നായികയായ ചിത്രത്തില്‍ താനും ഒരു വേഷം ചെയ്തു. 2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടാണ് സജിന്‍ എത്തിയത്. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്ന് സജിന്‍ തന്നെ പറയുന്നു.

സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു പ്രണയം തോന്നി തുടങ്ങിയത്. എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വര്‍ഷത്തോളം പ്രണയിച്ചു നടന്നു. വിവാഹത്തില്‍ വീട്ടുകാര്‍ക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറിയെങ്കിലും, അങ്ങനെ പൂര്‍ണമായും മാറി എന്ന് പറയാന്‍ സാധിയ്ക്കില്ല എന്ന് ഷഫ്നയും പറയുന്നു.

Karma News Network

Recent Posts

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

31 mins ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

1 hour ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

2 hours ago

മലബാർ പ്ലസ് വൺ സീറ്റ് വിഷയം, വിദ്യാഭ്യാസ മന്ത്രി വിളിച്ച യോഗത്തിൽ പ്രതിഷേധം; എംഎസ്എഫ് നേതാവ് അറസ്റ്റിൽ

തിരുവനന്തപുരം: സ്കൂൾ തുറക്കലുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വിളിച്ച യോഗത്തിൽ പ്രതിഷേധം. മലബാർ പ്ലസ് വൺ…

3 hours ago

16ാം വിവാഹ വാർഷികം ആഘോഷിച്ച് ഹരീഷ് കണാരൻ, കൂടെ ഒരു കാറും സ്വന്തമാക്കി

പതിനാറാം വിവാഹ വാര്‍ഷികം ആഘോഷിച്ച് ഹരീഷ് കണരാൻ‌. വിവാഹ വാര്‍ഷികത്തില്‍ മറ്റൊരു സന്തോഷ വാര്‍ത്ത കൂടെ നടന്‍ പങ്കുവയ്ക്കുന്നുണ്ട്. 'ഇന്ന്…

3 hours ago