entertainment

തല മറച്ചേ പുറത്തിറങ്ങൂ,പർദ്ദയിടും, മേക്കപ്പ് ഇടില്ല- സജിതാ ബേട്ടി

ടെലിവിഷൻ പ്രേക്ഷകർക്കും ബിഗ് സ്‌ക്രീൻ ആരാധകർക്കും ഏറെ പ്രിയപ്പെട്ട താരങ്ങളിൽ ഒരാളാണ് സജിത ബേട്ടി. ബാലതാരമായി ബിഗ് സ്‌ക്രീനിൽ തിളങ്ങി നിന്ന താരമാണ് സജിതാ ബേട്ടി. ഒരുകാലത്തെ മിക്ക ചിത്രങ്ങളിലും ബാലതാരമായി തിളങ്ങിയിട്ടുണ്ടെങ്കിലും ശ്രീ കൃഷ്ണപുരത്തെ നക്ഷത്ര തിളക്കത്തിലൂടെയാണ് സജിത കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്.കുട്ടി ആയിരിക്കുമ്പോൾ മുതൽ തന്നെ മികച്ച അഭിനയ മികവാണ് താരം കാഴ്ച വച്ചത്. കുട്ടിത്തം തുളുമ്പുന്ന മുഖവും,നിഷ്കളങ്കമായ വിടർന്ന കണ്ണുകളും ഉള്ള താരം പിന്നീടിങ്ങോട്ട് സിനിമകളിൽ മാത്രമല്ല സീരിയലുകളിലും തിളങ്ങാൻ തുടങ്ങി.

കുറച്ച് കാലമായി അഭിനയ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ് താരമിപ്പോൾ.വിവാഹ ജീവിതത്തിൽ മകൾക്കൊപ്പമുള്ള നിമിഷങ്ങൾ ആഘോഷിക്കുകയാണ് താരം. സജിത ബേട്ടി ഇപ്പോൾ ആളാകെ മാറിയിരിക്കുകയാണ്. സിനിമയിൽ കാണുന്നതുപോലെയല്ല ഇപ്പോൾ താരം.മേക്കപ്പെല്ലാം ഉപേക്ഷിച്ച് തട്ടമൊക്കെ ഇട്ട് വീട്ടമ്മയായിട്ടാണ് താരം ഇപ്പോൾ ജീവിക്കുന്നത്

താൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ച് ജീവിക്കുന്ന ആളാണെന്നും നിസ്‌കാരം കൃത്യമായി ചെയ്യാറുണ്ടെന്നും തുറന്നുപറയുകയാണ് താരം. ഞാൻ പണ്ടേ വിശ്വാസങ്ങൾക്കനുസരിച്ചു ജീവിക്കുന്ന ആളാണ്. പർദ്ദയിടും. നിസ്‌കാരം കറക്ടായി ഫോളോ ചെയ്യും. തല മറച്ചേ പുറത്തിറങ്ങൂ. മേക്കപ്പ് ഇടില്ല. പക്ഷേ സിനിമയിൽ അതൊന്നുമില്ല. മറ്റൊരു ലോകമാണ്. ജോലി അഭിനയമാണല്ലോ. അവിടെ വ്യകതിപരമായ കാര്യങ്ങൾക്ക് സ്ഥാനമില്ല. എന്നാൽ അഭിനയം തീർന്ന് മടങ്ങി വന്നാൽ ഞാൻ പപ്പയുടെയും മമ്മിയുടേയും മോളാണ്. ഇപ്പോൾ ഷമാസിന്റെ ഭാര്യ എന്ന് അറിയപ്പെടാനാണ് ഇഷ്ടം.സജിതാ ബേട്ടിയുടെ ഭർത്താവായ ഷമാസ് ടൂ കൺട്രീസിൽ ഒരു ചെറിയ വേഷം ചെയ്തിട്ടുണ്ട്. ഒരേ സമയം വില്ലത്തിയായും പാവം കുട്ടിയായും താൻ അഭിനയിച്ചിട്ടുണ്ടെന്നും ഇനിയും വില്ലത്തി വേഷങ്ങളിലേക്ക് വിളിച്ചാൽ തിരിച്ചുവരുമെന്നും സജിതാ ബേട്ടി പറഞ്ഞു.

Karma News Network

Recent Posts

ഹത്രാസ്,ഭോലെ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്,ബാബ ചവിട്ടിയ മണ്ണ്‌ വാരാൻ ജനം ഓടി,സംഘാടകർ വടികൊണ്ട് മർദ്ദിച്ചു

ഹത്രാസിൽ 131 പേരുടെ മരണത്തിനിടയാക്കിയ ആൾ ദൈവം ഭോലേ ബാബയുടെ യഥാർഥ പേർ സുരജ് പാൽ സിങ്ങ്. അപകട കാരണം…

6 mins ago

അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ല, ജീവനോടെയുണ്ടെന്നാണ് കരുതുന്നത്- കലയുടെ മകന്‍

ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്‍. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന്‍ പറഞ്ഞു.…

20 mins ago

കേടായ അരവണ മലയിറക്കി നശിപ്പിക്കാൻ വേണ്ടത് 1.16 കോടി, ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും

പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…

23 mins ago

കടൽച്ചൊറി കണ്ണിൽത്തെറിച്ചു, ചികിത്സയിലായിരുന്ന മത്സ്യ തൊഴിലാളി മരിച്ചു

മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…

59 mins ago

സർക്കാർ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരണം, ജീവനക്കാർക്ക് കാരണം കാണിക്കൽ നോട്ടീസ്

പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…

1 hour ago

സാമ്പാറിൽ ചത്ത തവള, സംഭവം മിൽമ കാന്റീനിൽ

പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…

1 hour ago