entertainment

സജ്‌നയെ കിച്ചന്‍ ടീമില്‍ നിന്നും പുറത്താക്കി നോബി, ഭാഗ്യ ലക്ഷ്മിയുമായി അടി

ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്ന് ഓരോ ദിവസവും സംഭവ ബഹുലമായിട്ടാണ് മുന്നേറുന്നത്. അടിയും വഴക്കും നിത്യ സംഭവമായി മാറിയിരിക്കുകയാണ്. വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായിട്ടാണ് ഫിറോസും ഭാര്യ സജ്‌ന ഫിറോസും ഹൗസില്‍ എത്തിയത്. വീടിനുള്ള പ്രശ്‌നങ്ങള്‍ സൃഷ്ടിച്ച് എല്ലാവരും ചേര്‍ന്ന് തങ്ങളെ ആക്രമിക്കുകയാണെന്ന് വരുത്തി തീര്‍ക്കാന്‍ ഇരുവര്‍ക്കുമായിരുന്നു.

കിച്ചന്‍ ഡ്യൂട്ടിയുടെ പേരില്‍ ഭാഗ്യലക്ഷ്മിയും സജ്‌നയും തമ്മില്‍ കൊമ്പുകോര്‍ത്തിരിക്കുകയാണ്. അതിരാവിലെ എഴുന്നേറ്റ് ചോറും സാമ്പാറുമൊക്കെ ഉണ്ടാക്കി കിച്ചന്‍ ടീമിന്റെ ജോലി ഒറ്റക്ക് പൂര്‍ത്തിയാക്കിയതിന് എതിരെയാണ് സജ്‌ന രംഗത്തെത്തിയത്. രാവിലെ തന്നെ വഴക്കുണ്ടാക്കാന്‍ വയ്യെന്ന് പറഞ്ഞ് ഭാഗ്യ ലക്ഷ്മി നോബിയെയും കിടിലന്‍ ഫിറോസിനെയും വിളിച്ചേല്‍പ്പിക്കുകയായിരുന്നു.

ഇരുവരും വന്ന് കാര്യം അന്വേഷിച്ചപ്പോള്‍ കിച്ചന്‍ ടീമിലുള്ളവരോട് അഭിപ്രായം ചോദിക്കാതെ ഭാഗ്യലക്ഷ്മി സ്വന്തം ഇഷ്ടത്തിന് ഭക്ഷണം ഉണ്ടാക്കുകയാണെന്നും ചപ്പാത്തിയ്ക്ക് പകരം പുട്ട് ഉണ്ടാക്കിയത് കാരണം മാവ് തീര്‍ന്നതായും സജ്‌ന ആരോപിച്ചു. രാത്രിയില്‍ കഞ്ഞി ഉണ്ടാക്കിയതും ഭാഗ്യലക്ഷ്മിയുടെ താല്‍പര്യത്തിനാണെന്നും തങ്ങളോട് അഭിപ്രായം ചോദിച്ചില്ലെന്നും സജ്‌ന വീണ്ടും ആരോപിച്ചു. ഇതോടെ ഇന്നലെ ഗ്രൂപ്പ് മീറ്റിങ്ങില്‍ കഞ്ഞി ഉണ്ടാക്കാന്‍ തീരുമാനിച്ചതാണെന്ന് നോബി വ്യക്തമാക്കി.

ഇങ്ങനെയെങ്കില്‍ കിച്ചന്‍ ഡ്യൂട്ടി വേണ്ട എന്ന് പറഞ്ഞ് ഭാഗ്യലക്ഷ്മി ദേഷ്യപ്പെട്ട് ഇറങ്ങി പോയി. എന്നാല്‍ ക്യാപ്റ്റനായ നോബി എടുത്തത് സജ്‌ന ഇനി കിച്ചന്‍ ടീമില്‍ തുടരേണ്ടെന്ന നിലപാട് ആയിരുന്നു. ഇതോടെ തനിക്ക് ജോലി ചെയ്യാന്‍ അവസരം തരാതെ ഒറ്റപ്പെടുത്തുകയാണെന്നും ഇവിടുത്തെ ഗ്രൂപ്പീസം അവസാനിപ്പിക്കണമെന്നും സജ്‌ന പറഞ്ഞു. നോബിയുമായി സജ്‌ന വാക്ക് തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: ദീപുവിന്റെ കൊലപാതകത്തിൽ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി. തിരുവനന്തപുരം…

15 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

23 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

37 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

51 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

2 hours ago