entertainment

വിവാഹം കഴിഞ്ഞിട്ട് 21 വർഷമായിട്ടും കുട്ടികളില്ല, വിഷമം പങ്കിട്ട് പാഷാണം ഷാജി

പാഷാണം ഷാജി എന്ന മിമിക്രി കഥാപാത്രത്തിലൂടെയാണ് സാജു നവോദയ എന്ന കലാകാരൻ ശ്രദ്ധിക്കപ്പെട്ടത്. പാഷാണം ഷാജിയുടെ യഥാർത്ഥ പേര് സാജു എന്നാണെന്ന് ഇപ്പോഴും പലർക്കുമറിയില്ല. ഷാജി എന്ന് വിളിക്കുന്നതാണ് സാജുവിനും ഇപ്പോൾ ഇഷ്ടം. മിമിക്രി ഷോയിലൂടെ വന്ന് വെള്ളിമൂങ്ങ എന്ന ചിത്രത്തിലൂടെ ബിഗ് സ്‌ക്രീനിലെത്തിയ പാഷാണം ഷാജി ഇതിനോടകം സൂപ്പർതാരങ്ങൾക്കൊപ്പവും യുവതാരങ്ങൾക്കൊപ്പവും അഭിനയിച്ചു കഴിഞ്ഞു.

ഇപ്പോളിതാ സീ കേരളത്തിലെ പുതിയ റിയാലിറ്റി ഷോയിലൂടെ ഒരുമിച്ചെത്തുകയാണ് ഷാജിയും ഭാര്യയും, തങ്ങളുടെ ജീവിതത്തിലെ വിഷമത്തെക്കുറിച്ചാണ് ഇരുവരും സംസാരിക്കുന്നത്, 21 വര്‍ഷമായിട്ട് ഞങ്ങള്‍ക്ക് കുട്ടികളില്ലെന്ന് സാജു പറയുമ്പോള്‍ പൊട്ടിക്കരയുകയായിരുന്നു രശ്മി. സാരി കൊണ്ട് മുഖം തുടച്ച് ഇടറുന്ന വാക്കുകളോടെയായിരുന്നു രശ്മി സംസാരിച്ചത്. ഭഗവാനോട് പ്രാര്‍ത്ഥിച്ച് അങ്ങനെയാണെങ്കിലും ഒരു കുഞ്ഞിനെ എനിക്ക് കിട്ടിയാല്‍ മതിയെന്നും രശ്മി പറയുന്നുണ്ട്. കുഞ്ഞുങ്ങളില്ലാത്ത സങ്കടത്തെക്കുറിച്ച് ഇതാദ്യമായാണ് രശ്മി സംസാരിക്കുന്നത്.

ഒരു പ്രാവശ്യം ഭാര്യ ഗര്‍ഭിണിയായിരുന്നു. അത് ഡോക്ടര്‍ പറഞ്ഞിട്ട് നമുക്കത് അബോര്‍ട്ട് ചെയ്യേണ്ടി വന്നു. കളിയാക്കലുകള്‍ നമ്മളൊരുപാട് കേട്ടിട്ടുണ്ടെന്നും രശ്മി പറഞ്ഞിരുന്നു. സങ്കടം പറഞ്ഞ് പൊട്ടിക്കരയുന്നതിനിടെ സാജു സ്‌നേഹത്തോടെ വിളിച്ചപ്പോള്‍ കണ്ണുതുടച്ച് ചിരിക്കുന്ന രശ്മിയേയും വീഡിയോയില്‍ കാണാം. ശനിയും ഞായറുമായി സംപ്രേഷണം ചെയ്യാനിരിക്കുന്ന ഞാനും എന്റാളും ഷോയുടെ പ്രമോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

7 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

35 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

35 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

1 hour ago

സഹോദരന്റെ വിവാഹത്തലേന്ന് ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം

തൃശ്ശൂരിൽ വിവാഹ തലേന്ന് നവവരൻ്റെ സഹോദരൻ ബൈക്ക് അപകടത്തിൽ മരിച്ചു. സമ്പാളൂർ പുതുശ്ശേരി വീട്ടിൽ ഡെൽബിൻ ബാബു(31) വാണ് മരിച്ചത്.…

1 hour ago