entertainment

ഒളിച്ചോടി വിവാഹം കഴിച്ചു, ഇപ്പോള്‍ 20-ാമത് വിവാഹവാര്‍ഷികം ആഘോഷിച്ച് സാജു നവോദയയും പ്രിയതമയും

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് സാജു നവോദയ. മിമിക്രി വേദിയില്‍ നിന്നുമാണ് അദ്ദേഹം ബിഗ്‌സ്‌ക്രീനില്‍ എത്തുന്നത്. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ മത്സരാര്‍ത്ഥിയായിരുന്നു അദ്ദേഹം. ഷോയിലാണ് ഭാര്യ രശ്മിയെ കുറിച്ചും മറ്റു കുടുംബ വിശേഷങ്ങളും സാജു തുറന്ന് പറയുന്നത്. പ്രണയത്തിനൊടുവില്‍ ഒളിച്ചോടി വിവാഹിതരായവരാണ് ഇരുവരും. ഇപ്പോള്‍ തങ്ങളുടെ 20-ാം വിവാഹ വാര്‍ഷികം ആഘോഷിക്കുകയാണ് സാജുവും രശ്മിയും. പ്രിയതമയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ ആശംസ അറിയിച്ചിരിക്കുകയാണ് താരം.

ഞങ്ങളുടെ കൊച്ചു ജീവിതം തുടങ്ങിയിട്ട് ഇന്നേക്ക് ഇരുപത് വര്‍ഷം എന്നാണ് പാഷാണം ഷാജി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ചിത്രത്തിന് ക്യാപ്ഷനായി നല്‍കിയിരിക്കുന്നത്. ഭാര്യ രശ്മിയെ ചേര്‍ത്ത് പിടിച്ചിട്ടുള്ള ഫോട്ടോയും പങ്കുവെച്ചിരുന്നു. ഇതിന് താഴെ താരദമ്പതിമാര്‍ക്ക് ആശംസകള്‍ അറിയിച്ച് നിരവധി പേരാണ് എത്തിയിരിക്കുന്നത്. എലീന പടിക്കല്‍, വീണ നായര്‍, തുടങ്ങി കൂടുതലായും ബിഗ് ബോസ് രണ്ടാം സീസണില്‍ ഷാജിയ്ക്കൊപ്പം ഉണ്ടായിരുന്ന സഹമത്സരാര്‍ഥികളാണ് ആശംസ അറിയിച്ചിരിക്കുന്നത്. ഞാനിത് വരെ കണ്ടതില്‍ ഏറ്റവും മികച്ച ആളുകള്‍ നിങ്ങളാണ്. അതിരുകളില്ലാതെ എന്നും നിങ്ങള്‍ പരസ്പരം സ്നേഹത്തോടെ നിലനില്‍ക്കട്ടേ. എന്നും അനുഗ്രഹങ്ങള്‍ മാത്രം. ഹാപ്പി ആനിവേഴ്‌സറി അച്ചായി ആന്‍ഡ് എച്ചുച്ചേച്ചി എന്നുമാണ് എലീന പടിക്കലിന്റെ കമന്റ്. പിന്നാലെ വീണ നായരും ആനിവേഴ്സറി വിഷസ് അറിയിച്ച് എത്തിയിരുന്നു.

സാജുവും രശ്മിയും പ്രണയിച്ച് വിവാഹിതരായവരാണ്. വീട്ടുകാരുടെ സമ്മതമില്ലാതിരുന്നതിനാല്‍ വിവാഹത്തിന് എടുക്കേണ്ടി വന്ന സാഹസങ്ങളും രശ്മിയെ ഓട്ടോയില്‍ കടത്തിക്കൊണ്ട് പോയതിനെ കുറിച്ചുമൊക്കെ വിവരിച്ചിരിക്കുകയാണ് സാജു. പ്രണയത്തിലായിരുന്നപ്പോള്‍ തന്നെ വിവാഹം എന്ന ചിന്തയായിരുന്നു ഉണ്ടായിരുന്നതെന്നും രശ്മിയുടെ വീട്ടുകാര്‍ക്ക് സമ്മതമല്ലാതിരുന്നതിനാല്‍ ഒളിച്ചോടി പോകേണ്ടി വരികയായിരുന്നു.-സാജു നേരത്തെ പറഞ്ഞിരുന്നു.

‘വിവാഹം എന്ന് ചിന്തിച്ചപ്പോള്‍ തന്നെ ആദ്യം രശ്മിയുടെ വീട്ടില്‍ പോയി കാര്യങ്ങള്‍ പറഞ്ഞു. അമ്മയോടാണ് പറഞ്ഞത്. കേള്‍ക്കേണ്ട താമസം അമ്മ ചൂലെടുത്തു. നിനക്കൊന്നും എന്റെ മോളെ കെട്ടിച്ച് തരില്ലെന്ന് പറഞ്ഞു. അപ്പുറത്ത് അച്ഛന്‍ നില്‍ക്കുന്നുണ്ടായിരുന്നുവെങ്കിലും ചോദിക്കാന്‍ പോയില്ല. കാരണം അദ്ദേഹത്തിന്റെ കൈയ്യില്‍ ചുറ്റികയുണ്ടായിരുന്നു. പിന്നീട് ഞങ്ങള്‍ തന്നെ ഒളിച്ചോടാന്‍ തീരുമാനിച്ചു. ഓട്ടോറിക്ഷയില്‍ കയറിയാണ് ഒളിച്ചോടിയത്. ഒളിച്ചോട്ടമാണെന്ന് മനസിലായ ഡ്രൈവര്‍ കാശ് പോലും വാങ്ങാതെ കൃത്യ സ്ഥലത്ത് എത്തിച്ചു. കൂട്ടുകാരന്റെ വീട്ടില്‍ തങ്ങിയാണ് രജിസ്റ്റര്‍ വിവാഹം നടന്നത്. വിവാഹശേഷം സംഭവമറിഞ്ഞ വീട്ടുകാര്‍ പരസ്പരം സംസാരിച്ച് പ്രശ്നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. തിയ്യതി നിശ്ചയിച്ച് വിവാഹം നടത്താമെന്ന് പറഞ്ഞു. രശ്മിയെ കൂട്ടാന്‍ അവളുടെ വീട്ടില്‍ നിന്ന് ഒരുപാട് ആളുകള്‍ വന്നിരുന്നു. ഒളിച്ചോടിപ്പോയ എന്ന കൂട്ടാന്‍ ആരും വന്നില്ല. ഞാന്‍ തന്നെ ബസ് കയറി വീട്ടിലേക്ക് പോവുകയായിരുന്നു. ഇപ്പോള്‍ യാതൊരു പ്രശ്നവുമില്ലാതെ സുഖമായി ജീവിതം മുന്നോട്ട് പോകുന്നു’- സാജു നവോദയ പറഞ്ഞിരുന്നു.

Karma News Network

Recent Posts

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

8 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

19 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

46 mins ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

47 mins ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

1 hour ago

രാഹുൽ ദ്രാവിഡ് കോച്ച് സ്ഥാനം ഒഴിയുന്നു- ഇനി ഞാൻ തൊഴിൽ രഹിതനാണ്‌

ലോക അത്ഭുതങ്ങൾ ഇന്ത്യയിലേക്ക് എത്തിച്ച ഇന്ത്യൻ ക്രികറ്റ് ടീമിലെ നെടുനായകത്വം വഹിക്കുന്നവർ എല്ലാം വിരമിക്കുകയാണ്‌. ഇപ്പോൾ വിരാടിനും, രോഹിതിനും പിന്നാലെ…

2 hours ago