karmaexclusive

നുപൂർ ശർമ്മയെ ഇല്ലാതാക്കാൻ നടന്നവനേ തൂക്കി എടുത്ത് പോലിസ്

ഇസ്ളാമിക പ്രവാചക നിന്ദയിൽ കലാപത്തിനും നുപൂർ ശർമ്മയേ വധിക്കാനും ആസൂത്രണം ചെയ്ത് മത മൗലീക വാദിയെ അറസ്റ്റ് ചെയ്തു. ഒളിവിലായിരുന്ന അജ്മീറിലെ മുസ്ളീം പഢിതനായ സയ്യിദ് സൽമാൻ ചിസ്തിയെ രാജസ്ഥാൻ പോലീസ് ചൊവ്വാഴ്ച രാത്രി അറസ്റ്റ് ചെയ്തതായി അഡീഷണൽ പോലീസ് സൂപ്രണ്ട് വികാസ് സാങ്‌വാൻ പറഞ്ഞു. പ്രവാചകനെതിരെ നടത്തിയ പരാമർശത്തിന്റെ പേരിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട ബിജെപി നേതാവ് ശർമ്മയെ ഇല്ലാതാക്കുന്നവർക്ക് തന്റെ വീടും വസ്തുവകകളും പാരിതോഷികമായി വാഗ്ദാനം ചെയ്ത മത മൗലീക വാദിയാണ്‌ സയ്യിദ് സൽമാൻ ചിസ്തി. രാജ്യത്ത് പലയിടത്തും നടന്ന കലാപത്തിനും കൊലപാതകങ്ങൾക്കും ഇയാളുടെ പ്രേരണ ഉണ്ടായിരുന്നു.മാത്രമല്ല അരർസ്റ്റിലായ സയ്യിദ് സൽമാൻ ചിസ്തിക്ക് നീണ്ട ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് പോലീസ് പറഞ്ഞു.നൂപുരിന്റെ അഭിപ്രായങ്ങളെ പിന്തുണച്ചതിന് ജൂൺ 21 ന് അമരാവതിയിൽ ഫാർമസിസ്റ്റ് ഉമേഷ് കോൽഹെയും ജൂൺ 28 ന് ഉദയ്പൂരിൽ തയ്യൽക്കാരൻ കനയ്യ ലാൽ സാഹുവും കൊല്ലപ്പെട്ടതിന് ഇടയിലാണ് ഇയാളുടെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

വീഡിയോയിൽ, നൂപുർ ശർമ്മയേ കൊല്ലാമെന്ന് ചിസ്തി പറയുന്നുണ്ട്. ഈ കൊലപാതകം മറ്റ് ആരു ചെയ്താലും തന്റെ സ്വത്തും വീടും ആ വ്യക്തിക്ക് വിട്ടുകൊടുക്കും എന്നും പറയുന്നു.തയ്യൽക്കാരൻ സാഹുവിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയതിന് അറസ്റ്റിലായ മുഹമ്മദ് റിയാസും ഗൗസ് മുഹമ്മദും ചേർന്ന് നിർമ്മിച്ച വീഡിയോയ്ക്ക് സമാനമാണ് ഈ വീഡിയോ. എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിനെ തുടർന്ന് പോലീസ് സൽമാൻ ചിസ്തിയെ തിരയുകയായിരുന്നു. തുടർന്ന് ഇയാൾ ഒളിവിലൊ പോയി. തന്റെ വീഡിയോയിൽ നുപൂർ ശർമ്മയെ എങ്ങിനെ കൊലപ്പെടുത്തണം എന്നും അജ്മീറിലെ മുസ്ളീം പഢിതനായ സയ്യിദ് സൽമാൻ ചിസ്തി പറയുന്നു.തല വെട്ടി വേർപെടുത്തണം. തല ചേദിച്ചായിരിക്കണം കൊല്ലേണ്ടത് എന്ന് പറയുമ്പോൾ ഇസ്ളാമിക പ്രാകൃട്ത ശിക്ഷാ രീതിയാണ്‌ സൂചിപ്പിക്കുന്നത്. തയ്യൽ കാരനെ കൊന്നതും മഹാരാഷ്ട്രയിൽ ഉമേഷ് എന്നയാളേ ഇസ്ളാമിക തീവ്രവാദികൾ കൊന്നതും ഇതേ രീതിയിൽ ആയിരുന്നു. തന്റെ പാരിതോഷികം ലഭിക്കാൻ നുപൂർ ശർമ്മയുടെ തലയുമായി വരനം എന്നും ഇയാൾ പറഞ്ഞിരുന്നു. പ്രവാചകനെ അധിക്ഷേപിച്ചതിന് അവളെ വെടിവെച്ച് കൊല്ലുമായിരുന്നുവെന്നും ഇയാൾ പറയുന്നുണ്ട്. കൂടാതെ ഇയാൾ വീഡിയോയിൽ പറയുന്ന മറ്റൊരു കാര്യം ഇങ്ങിനെ.. ഇന്ത്യ എല്ലാ മുസ്ലീം രാജ്യങ്ങൾക്കും മറുപടി നൽകണം. രാജസ്ഥാനിലെ അജ്മീറിൽ നിന്നാണ് ഞാൻ ഇത് പറയുന്നത്, ഈ സന്ദേശം ഹുസൂർ ഖ്വാജ ബാബ കാ ദർബാറിൽ നിന്നാണ്,“ പ്രശസ്ത സൂഫി ആരാധനാലയത്തെ യും ഇയാൾ വീഡിയോ യിൽ പരാമർശിച്ചു.എന്നാൽ വീഡിയോയിൽ പ്രതി പ്രകടിപ്പിച്ച വീക്ഷണങ്ങൾ ദർഗയിൽ നിന്നുള്ള സന്ദേശമായി കണക്കാക്കാനാവില്ലെന്നും കോടതി പറഞ്ഞു.പരാമർശങ്ങൾ ഒരു വ്യക്തിയുടെ പ്രസ്താവനയാണെന്നും അത് അങ്ങേയറ്റം അപലപനീയമാണെന്നും കോടതി കൂട്ടിച്ചേർത്തു.

ഇതിനിടെ പ്രവാചകനെതിരെ വിവാദ പരാമർശം നടത്തിയ മുൻ ബിജെപി വക്താവ് നൂപുർ ശർമ്മയ്ക്കെതിരായ സുപ്രീം കോടതി പരാമർശത്തിനെതിരെ മുൻ ജസ്റ്റീസുമാർ രംഗത്ത് വന്നിരുന്നു.സുപ്രീം കോടതി പരാമർശം പിൻവലിക്കണം എന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് കത്ത് നല്കുകയും ചെയ്തു.പതിനഞ്ച് മുൻ ഹൈക്കോടതി ജഡ്ജിമാരും നിരവധി വിരമിച്ച ഉന്നത ഉദ്യോഗസ്ഥരും സൈനികരും ഉൾപ്പെടെ 117 പേർ ഒപ്പിട്ട കത്താണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണയ്‌ക്ക് അയച്ചിരിക്കുന്നത്.

കോടതിയുടെ പരാമർശം ലോകത്തിലെ ഏറ്റവും ബൃഹത്തായ ജനാധിപത്യത്തിന് സമാനതകളില്ലാത്ത കളങ്കം ചാർത്തി. പരാമർശം ജനാധിപത്യ മൂല്യങ്ങളെയും രാജ്യസുരക്ഷയെയും ഗുരുതരമായി ബാധിക്കുന്നതാണ്. പരാമർശം എത്രയും വേഗം പിൻവലിക്കണമെന്ന് കത്തിൽ ആവശ്യപ്പെടുന്നു.ഉദയ്പൂർ കൊലപാതകം ഉൾപ്പെടെയുള്ള ദൗർഭാഗ്യകരമായ സംഭവങ്ങൾക്ക് കാരണം നൂപുർ ശർമ്മയുടെ പരാമർശമാണ് എന്നായിരുന്നു ജസ്റ്റിസുമാരായ സൂര്യ കാന്ത്, ജെ ബി പർദിവാല എന്നിവർ അഭിപ്രായപ്പെട്ടത്.

Karma News Network

Recent Posts

സംസ്ഥാനത്ത് കനത്ത മഴ, 14 ജില്ലകളിലും മഴ മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായി മഴ തുടരുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. കേരള തീരത്ത് പടിഞ്ഞാറന്‍, തെക്ക് പടിഞ്ഞാറന്‍ കാറ്റ് ശക്തമാണ്. അടുത്ത…

3 mins ago

പ്രിഥ്വിരാജിന്റെ സെറ്റിൽ പീഡനത്തിനിരയായി,സഹസംവിധായകനെതിരെ പരാതിയുമായി യുവനടി, പ്രതിയെ ഒളിപ്പിച്ച് CPM നേതാവ്

പ്രിഥ്വിരാജ് സംവിധാനം ചെയ്ത ബ്രോ ഡാഡി സിനിമയുടെ സെറ്റിൽ വെച്ച് യുവ നടിയെ പീഢിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ സഹ സംവിധായകനെ…

33 mins ago

കിൻഫ്ര പാർക്കിൽ റെഡിമിക്സ് യൂണിറ്റിൽ പൊട്ടിത്തെറി, യന്ത്രഭാഗങ്ങൾ ജനവാസ മേഖലയിൽ പതിച്ചു

തിരുവനന്തപുരം: തുമ്പ കിന്‍ഫ്ര പാര്‍ക്കിലെ കോണ്‍ക്രീറ്റ് റെഡിമിക്‌സ് യൂണിറ്റില്‍ പൊട്ടിത്തെറി. ആര്‍.എം.സി. എന്ന സ്ഥാപനത്തിന്റെ പ്ലാന്റില്‍ ഉച്ചയ്ക്ക് 12-ഓടെയാണ് പൊട്ടിത്തെറിയുണ്ടായത്.…

34 mins ago

മാലിന്യ ബലൂണാക്രമണം, ദക്ഷിണ കൊറിയയിൽ വിമാനത്താവളം അടച്ചിട്ടു

സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…

58 mins ago

പ്രധാനമന്ത്രിയുടെ വക കേക്കെത്തി, കലാകാരന്‍ എന്ന നിലയില്‍ എന്നെ ഇഷ്ടപ്പെടുന്നവരുടെ സന്തോഷത്തിനൊപ്പം പങ്കുചേരുന്നു, പിറന്നാൾ ദിനത്തിൽ സുരേഷ്​ഗോപി

ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോ​ഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ​ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…

1 hour ago

കൊളോണിയൽ കാലഘട്ടത്തിലെ പെരുമാറ്റ രീതി പൊലീസ് മാറ്റണം, വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ്

കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…

2 hours ago