trending

സമദ് ഒരു സർപ്രൈസുണ്ട്. അവൾ പ്രസവിച്ചു പെൺകുഞ്ഞാണെന്നുപറഞ്ഞപ്പോൾ അറിയാതേ കണ്ണുകൾ നിറഞ്ഞു വാക്കുകൾ ഇടറി.

മൂന്ന് ആൺകുട്ടികളുടേ അമ്മ നാലാമതൊരു പ്രസവത്തിനൊരുങ്ങിയതിന്റെ കഥ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുകയാണ് സമദ് റഹ്മാൻ. ഒരു പെൺകുഞ്ഞിനെ കിട്ടാൻ കാത്തിരുന്നപ്പോൾ കരുതലോടെ പപരിചരിച്ച ഡോ യശസ്സിനിയെക്കുറിച്ചാണ് കുറിപ്പിൽ പറയുന്നത്. ഒരോ സ്കാനിംഗിലും ചെക്കപ്പിലും ചോദിക്കുവാൻ പാടില്ലാത്തതായിട്ടും അവൾ ഡോക്ടറോട് ചോദിച്ചു. ” ഇത് പെൺകുട്ടിയാണോ ” എന്നെ ഒരു നോട്ടം കൊണ്ട് പഠിച്ചെടുത്ത ഡോക്ടർ അവളെ പച്ച വെള്ളം പോലേ മനസ്സിലാക്കിയിട്ടുണ്ട് .” നിങ്ങളുടേ ആഗ്രഹം നടക്കാൻ ഞാനും പ്രാർത്ഥിക്കാമെന്ന് അവരും മറുപടി നൽകും..പെങ്ങളേ കണ്ടതും എന്ത് കുഞ്ഞാണെന്ന് ചോദിച്ചപ്പോൾ ഡോക്ടർ നിന്നേ കാണണമെന്ന് പറഞ്ഞ് അവർ മാറി നിന്ന് കരഞ്ഞ് ചിരിക്കുന്നെന്ന് കുറിപ്പിൽ പറയുന്നു.

ഗർഭിണിയാണെന്ന് അറിഞ്ഞത് മുതൽ അവൾക്കുള്ളിൽ ആധി നിറഞ്ഞ് തുടങ്ങിയിരുന്നു. മൂന്ന് ആൺകുട്ടികളുടേ അമ്മ നാലാമതൊരു പ്രസവത്തിനുള്ള തയ്യാറെടുപ്പ് ഒമ്പത് ചിലപ്പോൾ പത്ത് മാസം ചുമക്കേണ്ടി വരുന്നതും മൂന്ന് ആൺമക്കളും ഞാനുമടങ്ങുന്ന ചെറു കുടുബത്തിൻറെ പഠനം മറ്റ് പരിപാലനവുമൊക്കേ തൊണ്ണൂറ് ശതമാനവും അവളിലാണല്ലോ . രാവിലെ ഷോപ്പ് തുറക്കുവാൻ ഞാൻ പുറത്തിറങ്ങി പോകുന്നതോടേ ആ വീടിൻറെ എല്ലാ സംരക്ഷണവും അവൾ സ്വയം ഏറ്റെടുക്കേണ്ടി വരുന്നു. എല്ലാം കഴിഞ്ഞ് രാത്രി പതിനൊന്ന് കഴിയും അവളൊന്ന് കിടക്കാൻ .. വേണ്ടാ വേണ്ടാന്ന് പറഞ്ഞാലും അതിൻറെ പേരിൽ ചിലപ്പോൾ പിണങ്ങേണ്ടി വന്നാലും അവളുടേ കൈകാലുകൾ വീടിൻറെ അകവും പുറവും കറങ്ങി നടക്കും. പ്രസവത്തിൻറെ മൂന്നാല് മാസം മുൻപേ ഉറക്കം നഷ്ടപ്പെട്ട രാത്രികളായിരുന്നു അവൾക്ക്. അവസാന ദിവസങ്ങളിൽ അവളുറങ്ങാത്ത ദിവസങ്ങൾ കൂടി കൂടി വന്നു..

പ്രസവത്തിന് ഏത് ആശുപത്രി തിരഞ്ഞെടുക്കണമെന്നായിരുന്നു തുടക്കം മുതലേ ഞങ്ങൾ രണ്ട് പേരും ഒന്നിച്ചിരിക്കുന്ന നേരങ്ങളിൽ ചർച്ച ചെയ്തിരുന്നത്. പരിശോധനക്ക് കൂറ്റനാട് ഹോസ്പിറ്റലിൽ പോകാം. പ്രസവം നമുക്ക് പൊന്നാനിയിലേ “അമ്മ തൊട്ടിലിൽ ” ആവാം അല്ലെങ്കിൽ മറ്റൊരിടത്ത് . കൂറ്റനാട് ഹോസ്പിറ്റൽ പ്രസവത്തിന് പ്രാധാന്യമുളള ഹോസ്പിറ്റലാണ് വീട്ടിലേ മിക്ക കുട്ടികളും ജനിച്ചത് കൂറ്റനാട് ഹോസ്പിറ്റലിലായിരുന്നു. ഇടക്ക് ചില പ്രസവ മരണങ്ങൾ . നഴ്സുമാരുടേയും മറ്റ് ചില ജീവനക്കാരുടേയും വല്യേട്ടൻ ചമയൽ ഇതൊക്കേ പരക്കേ ഒരു സംസാര വിഷയമാവുകയും ആ കാരണങ്ങളാൽ ഈ അടുത്ത കാലങ്ങളായി പലരും പെരുമ്പിലാവിലോ വളാഞ്ചേരിയിലോ മറ്റ് പലയിടങ്ങളിലേക്കുമുള്ള ഹോസ്പിറ്റലുകളിലേക്ക് മാറി പോയി തുടങ്ങി. അത്തരം ചില ആളുകളുടേ അഭിപ്രായങ്ങൾ ഞങ്ങളേ സ്വാധീനിച്ച് തുടങ്ങുമ്പോഴാണ് ആദ്യാവസാനം വരേയുളള പരിശോധന മാത്രം കൂറ്റനാട് വെച്ച് ചെയ്യാമെന്ന ഉദ്യേശത്തിൽ അവിടേ പോകുന്നത്.
ടോക്കണെടുക്കുമ്പോൾ അവിടേയുളള പ്രശസ്തരായ ഡോക്ടേഴ്സിനേയാണ് തിരഞ്ഞെതെങ്കിലും ലഭിച്ചത് ആദ്യമായി കേൾക്കുന്ന ഒരു പേരാണ്.
” ഡോ. യശസ്സിനി. ”

രണ്ട് മനസ്സോട് കൂടിയാണ് ടോക്കണും കയ്യിൽ പിടിച്ച് ആ വരാന്തയിൽ പേര് വിളിക്കുന്നതും കാത്ത് അക്ഷമയോടേ കാത്തിരുന്നത്.. ആദ്യത്തേ പ്രാവശ്യമുള്ള ചെക്കപ്പ് കഴിഞ്ഞ് വീട്ടിലേക്ക് പോരുമ്പോൾ ചെറിയ ഒരു തീരുമാനത്തിൽ ഞങ്ങൾ എത്തപ്പെട്ട് തുടങ്ങിയിരുന്നു. പിന്നീടുളള ഒമ്പത് മാസത്തിലെത്തുമ്പോൾ പ്രസവം കൂറ്റനാട് തന്നെ നടക്കട്ടേ എന്ന തീരുമാനത്തിൽ ഞങ്ങളേ എത്തിച്ചത് “യശസ്സിനി ” ഡോക്ടറിൽ ഞങ്ങൾക്ക് ഉണ്ടായി തുടങ്ങിയ വിശ്വാസമായിരുന്നു. കാരണം. പ്രസവ മുറിയുടേ വാതിൽക്കൽ അക്ഷമയോടേ അതിലേറേ പ്രാർത്ഥനയോടേ ഉള്ള് പിടഞ്ഞ് കാത്തിരിക്കുമ്പോൾ ഒരു ചെറിയ മിന്നായം പോലേ ഡോക്ടർ എന്നേയും കടന്ന് പോയി. പെട്ടെന്ന് അവർ തിരിച്ച് വരുന്നത് കണ്ട് ഞാൻ അവരെ നോക്കി. ആറാം മാസത്തിൽ ഒരു പ്രാവശ്യം മാത്രമേ അവർ എന്നേ കണ്ടിട്ടുള്ളൂ അത് കൊണ്ട് എന്നേ അറിഞ്ഞിരിക്കുവാൻ ഒരു വഴിയുമില്ല എന്ന് കരുതിയ എനിക്ക് തെറ്റി . ആ ഒരു കാഴ്ചയിൽ എൻറെ രൂപവും ഭാവവുമൊക്കേ അളന്ന് മുറിച്ച് മനപ്പാഠമാക്കിയെടുത്തിട്ടുണ്ടാവുമെന്ന് എനിക്ക് തോന്നി..

” ഉമൈറയുടേ ഭർത്താവ് സമദ് അല്ലേ. ” അതേ എന്ന് ഞാൻ. ” പേടിക്കണ്ടട്ടോ.. അവളിപ്പം പുറത്തിറങ്ങും. നിങ്ങൾക്ക് നല്ലൊരു സമ്മാനവുമുണ്ടാവും ” തൊട്ടടുത്ത് നിന്നവരൊക്കേ എന്നേ നോക്കുന്നുണ്ട്. നിന്നേ പരിചയമുണ്ട് അല്ലേ എന്ന ഭാവത്തിൽ സഹായിയായി വന്ന അവളുടേ ഉമ്മയും എൻറെ പെങ്ങളും എന്നേ നോക്കുന്നു. ഞാൻ ഒന്നുമറിയാത്ത പോലേ നിൽക്കുന്നു. ആകാംക്ഷയുടേ നിമിഷങ്ങൾ ഇഴഞ്ഞു നീങ്ങി. അതിനിടയിലെപ്പോഴോ ഒരു കാൾ വന്നു. ഒരു വീടിൻറെ മേൽക്കൂര ശരിയാക്കി കൊടുക്കുവാൻ നമ്മൾ പറഞ്ഞിരുന്നല്ലോ അതിൻറെ ഫണ്ട് ശരിയായിട്ടുണ്ടായിരുന്നു. ഹോസ്പിറ്റലും തിരക്കും മൂലം എനിക്കവരേ വിളിക്കുവാൻ കഴിഞ്ഞിരുന്നില്ല അടുത്ത് തന്നെ പണി തുടങ്ങുമെന്ന് പറഞ്ഞപ്പോൾ അവർ സന്തോഷത്തോടേ ഫോൺ വെച്ചതും പ്രസവ മുറിക്ക് മുൻപിൽ കാത്ത് നിന്നിരുന്ന പെങ്ങളുടേ ഫോൺ വന്നു.
“ഓള് പ്രസവിച്ചു. പെട്ടെന്ന് ഇങ്ങോട്ട് വാ നിന്നേ ഡോക്ടർ കാണണമെന്ന് പറഞ്ഞിട്ടുണ്ട് . ” താഴേ നിലയിൽ നിൽക്കുന്ന ഞാൻ മുകളിലേക്ക് ഓടിക്കയറിയത് എങ്ങിനെയെന്ന് ഓർമ്മയില്ല. മൂന്ന് ആൺമക്കളുള്ള ഞങ്ങൾക്ക് ഒരു പെൺ കുഞ്ഞ് വേണമെന്നത് അതിയായ ആഗ്രഹമായിരുന്നു. പെൺ കുഞ്ഞായായാൽ പ്രസവം നിർത്തുകയാണ് നല്ലതെന്ന് പലരും ഉപദേശിക്കുന്നു. എന്താണ് താൽപര്യമെന്ന് ചോദിച്ചപ്പോൾ അവളുടേ ഇഷ്ടമെതായാലും എനിക്ക് സന്തോഷമെന്ന് ഞാൻ..

“പെൺകുട്ടിയല്ലങ്കിൽ നിങ്ങൾക്ക് വിഷമമാകുമോന്ന് അവൾ ഇടക്കിടക്ക് ചോദിക്കാറുണ്ടെങ്കിലും . നമുക്ക് നൽകുന്നതെന്തായാലും പടച്ചോൻ തരുന്നതാണ് അതിൽ ഞാൻ സംതൃപ്തനുമാണെന്ന് പറഞ്ഞ് സമാധാനിപ്പിക്കാറാണ്. എങ്കിലും ഒരു പെൺകുഞ്ഞ് വേണമെന്ന ആഗ്രഹം ഉള്ളിൽ നിറഞ്ഞ് നിൽക്കുന്നു. എൻറെ ആഗ്രഹം അതാണെന്ന് അവളോട് പറയുകയും ജനിച്ചത് ആൺകുട്ടിയാവുകയും പ്രസവം നിർത്തുകയുമായാൽ അവളുടെ നെഞ്ച് കലങ്ങി പോകുമെന്ന് മറ്റാരേക്കാളും എനിക്ക് നന്നായി അറിയാവുന്നത് കൊണ്ട് അങ്ങിനേ പറഞ്ഞ് ഞാൻ ഒഴിഞ്ഞ് മാറും. ഒരോ സ്കാനിംഗിലും ചെക്കപ്പിലും ചോദിക്കുവാൻ പാടില്ലാത്തതായിട്ടും അവൾ ഡോക്ടറോട് ചോദിച്ചു. ” ഇത് പെൺകുട്ടിയാണോ ” എന്നേ ഒരു നോട്ടം കൊണ്ട് പടിച്ചെടുത്ത ഡോക്ടർ അവളേ പച്ച വെള്ളം പോലേ മനസ്സിലാക്കിയിട്ടുണ്ട് . ” നിങ്ങളുടേ ആഗ്രഹം നടക്കാൻ ഞാനും പ്രാർത്ഥിക്കാമെന്ന് അവരും മറുപടി നൽകും.. പെങ്ങളേ കണ്ടതും എന്ത് കുഞ്ഞാണെന്ന് ചോദിച്ചപ്പോൾ ഡോക്ടർ നിന്നേ കാണണമെന്ന് പറഞ്ഞ് അവർ മാറി നിന്ന് കരഞ്ഞ് ചിരിക്കുന്നു.. വാതിലിൽ മുട്ടിയപ്പോൾ നഴ്സ് വാതിൽ തുറന്നു എൻറെ പേര് ചോദിച്ചു അകത്തേക്ക് കയറാൻ പറഞ്ഞു . ഡോക്ടർ അപ്പോഴവിടേ കാത്ത് നിൽക്കുന്നു. ” സമദ് ഒരു സർപ്രൈസുണ്ട്. അവൾ പ്രസവിച്ചു പെൺകുഞ്ഞാണ്. ” അറിയാതേ കണ്ണുകൾ നിറഞ്ഞു വാക്കുകൾ ഇടറി. കൈകൾ ഒരു പോലേ ആകാശത്തേക്ക് പൊങ്ങി. ഡോക്ടർ കൈകൾ നീട്ടി ഷേക്ക് ഹാൻറ് തരുന്നു. സന്തോഷം നിറഞ്ഞ് ഞാൻ മുറി വിട്ട് പുറത്തിറങ്ങി.

കുട്ടി എന്താണെന്ന് ഞാൻ സമദിനോട് പറയാമെന്ന് ഡോക്ടർ പുറത്തിരിക്കുന്നവരോട് പറഞ്ഞിരുന്നത്രേ. എല്ലാം കഴിഞ്ഞ് അവളും കുഞ്ഞും പുറത്തിറങ്ങിയപ്പോഴാണ്. മരണ വേദനയോട് തുല്യമാകുന്ന പ്രസവ സമയത്ത് അവൾക്കൊപ്പം മുടി തഴുകിയും സമാധാനിപ്പിച്ചും അവളുടെ സ്വന്തമെന്ന പോലേ അവളേ പരിചരിച്ച ഡോക്ടറുടേ സേവനത്തേ കുറിച്ച് അവൾ പറയുന്നത്.. ഹോസ്പിറ്റൽ വിടുന്നത് വരെ അവർ പലപ്പോഴും റൂമിൽ വന്ന് പോയി. അവരുടെ കുടുംബത്തേ കുറിച്ച് പറഞ്ഞു. അവരുടെ കുഞ്ഞിൻറെ ഫോട്ടോ കാണിച്ചു തന്നു. ഞങ്ങളിൽ ഒരുവളായി അവർ നിന്നു. ജീവിതത്തിൽ ഇങ്ങിനേ ഒരു ഡോക്ടറേ ഞാൻ കണ്ടിട്ടില്ല.. സാധാരണ പ്രസവമെടുക്കുമ്പോൾ ഡോക്ടർ നഴ്സുമാർക്ക് നിർദ്ദേശം നൽകി ഒപിയിലേ രോഗികളേ പരിശോധിക്കുവാൻ പോകും അപൂർവ്വമെങ്കിൽ ഒപ്പം നിൽക്കും അതും എത്രയോ പ്രസവം കണ്ട ഭാവത്തിൽ. പ്രസവിക്കേണ്ടത് നമ്മുടേ ബാധ്യതയാണെന്ന മട്ടിൽ പേരിനൊപ്പം നിൽക്കുന്ന സംഭവങ്ങൾ നിരവധി പേർ പറഞ്ഞ് കേട്ടിട്ടുണ്ട്. നഴ്സുമാരാണെങ്കിൽ അപൂർവ്വം ചില നഴ്സുമാർ ഒഴികെ കടുത്ത വാക്കുകൾ ഉപയോഗിക്കുന്നിടത്ത് സാജിതയെന്ന എൻറെ നാട്ടുകാരിയുടേ സേവനം അവൾക്ക് ഏറേ സഹായകമായി.

അതേ ഇങ്ങിനെയും ഒരു ഡോക്ടർ കൂറ്റനാട് ഹോസ്പിറ്റലിലുണ്ട്. ഒരുപാട് ടെൻഷനിടിച്ച് നിന്നതൊക്കേ വെറുതെയായിരുന്നെന്ന് ഈ ഡോക്ടർ അവിടെയുള്ളപ്പോൾ അതിൻറെ ഒരു ആവശ്യമുണ്ടായിരുന്നില്ലെന്ന് കഴിഞ്ഞ് പോയ ദിവസങ്ങളേ കുറിച്ചോർക്കുമ്പോൾ തോന്നാറുണ്ട്.. പ്രിയപ്പെട്ട ഡോ. യശസ്സിനി. നന്ദി. ദൈവം താങ്കളേ അനുഗ്രഹിക്കട്ടേ

Karma News Network

Recent Posts

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട

തലശേരിയിൽ വൻ മയക്ക് മരുന്ന് വേട്ട.എം.ഡി.എം.എയും കഞ്ചാവുമായി വടക്കുമ്പാട് സ്വദേശികളായ നൗഫൽ, സൽസബീർ, ഷമ്മാസ് കൊളശ്ശേരി സ്വദേശി സഫ്വാൻ എന്നിവരാണ്…

8 hours ago

​ഗ്രീൻ ആണ് മക്കളെ ,ഹോം വർക്ക് ഒക്കെ ചെയ്ത് ബാഗ് പാക്ക് ചെയ്തൊളു, വൈറലായി പത്തനംതിട്ട കളക്ടറുടെ കുറിപ്പ്

പത്തനംതിട്ട: സംസ്ഥാനത്ത് മഴ ശക്തമായതോടെ ഇന്നലെയും ഇന്നുമായി വിവിധ ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട ഉള്‍പ്പടെ ആറ്…

8 hours ago

കനത്ത മഴ, കോട്ടയം ജില്ലയിലും ആലപ്പുഴയിലെ നാല് താലൂക്കുകളിലും വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് നാളെ അവധി

കോട്ടയം: കനത്ത മഴയെ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ…

8 hours ago

കണ്ടക്ടറുടെ കൈ കടിച്ചുമുറിച്ച സംഭവം, പ്രതി പിടിയിൽ

ആലപ്പുഴ : ബസിൽ ചില്ലറ നൽകാൻ ആവശ്യപ്പെട്ട കണ്ടക്ടറുടെ കൈ യാത്രക്കാരൻ കടിച്ചുമുറിച്ചതായി ആക്ഷേപം. ആലപ്പുഴ റൂട്ടിൽ സർവീസ് നടത്തുന്ന…

8 hours ago

അവൻ ആവർത്തിച്ചു ചോദിച്ചതൊക്കെ കേട്ട് അതിനൊക്കെ വീണ്ടും വീണ്ടും മറുപടി പറഞ്ഞു അവനെ ചേർത്ത് നിർത്തി സിദ്ദിഖ്

സിദ്ദീഖിന്റെ മകൻ റാഷിന്റെ വിയോ​ഗത്തിൽ അനുശോചനമറിയിച്ച് സംവിധായകനും നടനുമായ മധുപാൽ. ഒരിക്കൽ ആ വീട്ടിൽ വന്നപ്പോൾ റാഷിനൊപ്പമാണ് കഥ കേൾക്കാൻ…

9 hours ago

ഹണി ട്രാപ്പ്, ശ്രുതി ചന്ദ്രശേഖരനെതിരെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

കാസര്‍കോട് : പെണ്‍കെണിയില്‍ പെടുത്തി പൊലീസ് ഉദ്യോഗസ്ഥരെയുള്‍പ്പെടെ കുടുക്കിയ ശ്രുതി ചന്ദ്രശേഖരനെതിരെ സംസ്ഥാന ബാലാവകാശ കമ്മിഷന്‍ കേസെടുത്തു. തട്ടിപ്പിന് കുട്ടികളെയും…

9 hours ago