entertainment

ദാമ്പത്യം തകർന്നത് ജീവിതത്തെ ബാധിച്ചു, ഒരുപാട് അനുഭവിച്ചു, തുറന്നു പറച്ചിലുമായി സാമന്ത

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടികളില്‍ ഒരാളാണ് സാമന്ത. നീണ്ടകാലത്തെ പ്രണയത്തിനൊടുവിൽ 2017 ഒക്ടോബറിൽ സാമന്തയും നാ​ഗ ചൈതന്യയും വിവാഹിതരായത്. എന്നാൽ 2021 ൽ ഇരുവരും വേർപിരിയുകയായിരുന്നു. വേർപിരിയുന്ന വിവരം സമൂഹമാദ്ധ്യമങ്ങളിലൂടെ സാമന്തയും നാഗചൈതന്യയും ആരാധകരെ അറിയിച്ചിരുന്നു. എന്നാൽ ഈ വേർപിരിയൽ അത്ര സുഖകരമായ വാർത്തയായിരുന്നില്ല അവരുടെ ആരാധകർക്ക്. എന്നാലിപ്പോഴിതാ വേർപിരിഞ്ഞ് രണ്ട് വർഷത്തിനിപ്പുറം തന്റെ മാനസികാവസ്ഥയെ കുറിച്ച് തുറന്നു പറയുകയാണ് താരം.

സാമന്തയുടെ വാക്കുകൾ ”വിവാഹ ജീവിതം പരാജയപ്പെട്ടത് എന്റെ ആരോഗ്യത്തെയും ജോലിയെയും ബാധിച്ചു. കഴിഞ്ഞ രണ്ടുവർഷക്കാലം ഞാൻ ഒരുപാട് അനുഭവിച്ചു. ആ സമയങ്ങളിൽ എന്റെ അതേ അവസ്ഥയിലൂടെ കടന്നുപോയി അതിനെ അതിജീവിച്ചവരെ പറ്റി കൂടുതലറിയാനാണ് ശ്രമിച്ചത്. ഉത്കണ്ഠയെയും ട്രോളിങ്ങുമെല്ലാം അതിജീവിച്ചവരെ പറ്റി കൂടുതൽ മനസ്സിലാക്കാൻ ശ്രമിച്ചു.

അവരുടെ കഥകളാണ് എന്നെ രക്ഷപ്പെടുത്തിയത്. അതാണ് എനിക്ക് ബലമായത്. അവർക്ക് പറ്റുമെങ്കിൽ എനിക്കും എല്ലാം അതിജീവിക്കാൻ പറ്റുമെന്ന് തോന്നി. എല്ലാവരും ഇഷ്ടപ്പെടുന്ന ഒരു താരമായി മാറുക എന്നത് ഭാഗ്യമാണ്. അതുകൊണ്ട് തന്നെ ഉത്തരവാദിത്തവും കാണിക്കണം. സത്യസന്ധരായിരിക്കണം. എത്ര ബ്ലോക്ക്ബസ്റ്റർ സിനിമ ഉണ്ടെന്നോ, എത്ര അവാർഡുകൾ കിട്ടിയെന്നോ അല്ല നോക്കേണ്ടത്.

എന്റെ വീഴ്ചകളും വേദനയും പരസ്യമായി പോയെങ്കിലും ഞാനത് കാര്യമാക്കുന്നില്ല. ശരിക്കും ഇതൊക്കെയാണ് എന്നെ ശക്തിപ്പെടുത്തിയതെന്ന് പറയാം. എനിക്കുള്ള വേദനകളെല്ലാം വച്ച് ഞാൻ യുദ്ധം ചെയ്യുകയാണ്. അതെനിക്ക് വ്യക്തമായി അറിയുകയും ചെയ്യും. സമാനമായ അവസ്ഥയിലൂടെ പോവുന്ന ആളുകൾക്കും അവരുടെ ജീവിതം തുടരാനുള്ള ശക്തിയുണ്ടാവട്ടേ എന്ന് ഞാൻ ആശംസിക്കുകയാണ്’. സാമന്ത പറഞ്ഞു.

Karma News Network

Recent Posts

ബിനുവിന്റേത് ആസൂത്രിത കൊലപാതകം, കൃത്യത്തിന് പിന്നിൽ ഭിന്നശേഷിക്കാരൻ മാത്രമല്ല

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…

6 mins ago

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർത്ഥി മരിച്ച നിലയിൽ, മരിച്ചത് രണ്ടാം വർഷ വിദ്യാർത്ഥി വിഷ്ണു

പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…

38 mins ago

ട്രെയിൻ യാത്രക്കിടെ ബെർത്ത് പൊട്ടി വീണു, മലപ്പുറം സ്വദേശിക്ക് ദാരുണാന്ത്യം

ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…

1 hour ago

ഇന്ന് അതിശക്ത മഴ, വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലേർട്ടുകൾ, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. കണ്ണൂർ, കാസർകോട് ജില്ലകളിൽ…

2 hours ago

ദീപുവിന്റെ കാറിലുണ്ടായിരുന്ന 10 ലക്ഷവുമായി പോയത് ഭിന്നശേഷിക്കാരൻ, CCTV പുറത്ത്‌

തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവാനിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിലെ സിസ്ടവ് ദൃശ്യങ്ങൽ…

10 hours ago

ഗുരുതരമായ കുറ്റകൃത്യങ്ങൾ, ശക്തമായ തെളിവുകൾ, ആർഎസ്എസ് നേതാവ് ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

കൊച്ചി ∙ ആർഎസ്എസ് നേതാവായിരുന്ന ശ്രീനിവാസൻ വധക്കേസിലെ 9 പ്രതികളുടെ ജാമ്യാപേക്ഷ തള്ളി. എൻഐഎ കുറ്റപത്രത്തിലെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടിയും…

11 hours ago