entertainment

ആഡംബരത്തിന് ഒട്ടും കുറവ് വരുത്തുന്നില്ല, 7 കോടിയുടെ ഫ്‌ളാറ്റ് സ്വന്തമാക്കി സാമന്ത

തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന നടികളില്‍ ഒരാളായ സാമന്തയുടെ സ്വത്ത് വിവരങ്ങളുമായി ബന്ധപ്പെട്ട ചില റിപ്പോര്‍ട്ടുകള്‍ കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തുവന്നിരുന്നു. താരത്തിന്റെ ആസ്തി മൂല്യം 89 കോടിയോളം വരുമെന്നാണ് റിപ്പോർട്ടുകൾ. ഇപ്പോഴിതാ ഇക്കണോമിക്‌സ് ടൈംസ് പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം സാമന്ത ഹൈദരാബാദില്‍ 3 ബി എച്ച് കെ ഫ്‌ളാറ്റ് സ്വന്തമാക്കിയിരിക്കുന്നു എന്ന വാർത്തയാണ് പുറത്ത് വന്നിരിക്കുന്നത്.

രണ്ട് നിലകളിലുമായി വ്യാപിച്ചുകിടക്കുന്ന അപ്പാര്‍ട്ട്‌മെന്റ് സ്വന്തമാക്കുന്നതിനായി സാമന്ത ഏഴ് കോടി രൂപയാണത്രെ ചിലവാക്കിയിരിക്കുന്നത്. രണ്ട് നിലകളും ചേര്‍ത്ത് 7944 അടിയാണ് അപ്പാര്‍ട്ട്‌മെന്റിന്റെ വിസ്തീര്‍ണം. താരത്തിന്റെ ഇഷ്ടങ്ങള്‍ പരിഗണിച്ചാണ് അപ്പാര്‍ട്ട്‌മെന്റിന്റെ ഇന്റീരിയര്‍ ഡിസൈന്‍ ചെയ്തിട്ടുള്ളത്.

അധുനികതയ്ക്ക് ഒട്ടും കുറവ് വരാത്ത രീതിയിൽ പ്രകൃതിയോട് ഇണങ്ങുന്ന തരത്തിലാണ് ഫ്‌ളാറ്റിന്റെ അകത്തളം ഒരുക്കിയിരിക്കുന്നത്. ആഡംബരം ഒട്ടും കുറച്ചിട്ടില്ല. നാനാക്രംഗുഡയിലെ അറിയപ്പെടുന്ന ഗേറ്റഡ് കമ്മ്യൂണിറ്റിയായ ജയഭേരി ഓറഞ്ച് കൗണ്ടിയിലാണ് ആഡംബര ഫ്‌ളാറ്റ്.
ഇതിനു പുറമെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലും താരത്തിന് ഫ്‌ളാറ്റുണ്ട്. മുന്‍ ഭര്‍ത്താവ് നാഗചൈതന്യയുമായി ചേര്‍ന്നാണ് താരം ജൂബിലി ഹില്‍സിലെ ഫ്‌ളാറ്റ് സ്വന്തമാക്കിയത്. വിവാഹ ബന്ധം വേര്‍പിരിഞ്ഞതിന് ശേഷം താരം ഇതേ വീട്ടില്‍ തന്നെ തുടരുകയായിരുന്നു. സ്വിമ്മിംഗ് പൂള്‍, വിശാലമായ ടെറസ് ഗാര്‍ഡന്‍ എന്നിവ ഈ ഫ്‌ളാറ്റിന്റെ പ്രത്യേകതകളാണ്.

സാമന്ത മുംബൈയില്‍ 15 കോടി വിലമതിക്കുന്ന ഫ്‌ളാറ്റ് സ്വന്തമാക്കിയെന്ന റിപ്പോര്‍ട്ട് നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം, സാമന്ത റൂത്ത് പ്രഭു അടുത്തിടെ ശാകുന്തളം എന്ന സിനിമയിലാണ് നായികയായി പ്രത്യേക്ഷപ്പെട്ടത്. അത് ബോക്‌സോഫീസില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചിരുന്നില്ല. കാളിദാസന്റെ നാടകത്തെ അടിസ്ഥാനമാക്കി, ശകുന്തളയുടെയും പെറു രാജവംശത്തിലെ രാജാവായ ദുഷ്യന്തന്റെയും പ്രണയകഥയാണ് സിനിമ ചിത്രീകരിച്ചത്.

നടി അടുത്തതായി കുഷി എന്ന ചിത്രത്തിലാണ് അഭിനയിക്കുന്നത്. ശിവ നിര്‍വാണ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ വിജയ് ദേവരകൊണ്ടയാണ് നായകന്‍. ചിത്രം സെപ്തംബര്‍ 1ന് റിലീസ് ചെയ്യും. ഇത് കൂടാതെ അമേരിക്കന്‍ വെബ് സീരീസായ സിറ്റാഡലിന്റെ ഇന്ത്യന്‍ ഇന്‍സ്റ്റാള്‍മെന്റിലും താരം അഭിനയിക്കുന്നുണ്ട്. അതേസമയം, തെന്നിന്ത്യയില്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന നടിമാരില്‍ ഒന്നാം സ്ഥാനത്ത് സാമന്തയായിരുന്നു. നയന്‍താരയെ മറികടന്നായിരുന്നു ആ നേട്ടം താരം സ്വന്തമാക്കിയത്. സാമന്തയും നയന്‍സും ഒരുമിച്ച് അഭിനയിച്ചപ്പോള്‍ ഏറ്റവുമധികം ചര്‍ച്ചയായതും ഇക്കാര്യമായിരുന്നു. സാമന്തയുടെ ചിത്രങ്ങള്‍ ബോക്സോഫീസ് ചലനമുണ്ടാക്കാറില്ലെന്ന വാദവും ഇതിനിടെ ഉണ്ടായി.

Karma News Network

Recent Posts

മതിലിടിഞ്ഞ് വീട് തകർന്നു, കുടുംബത്തിലെ നാല് പേർക്ക് ദാരുണാന്ത്യം

കർണാടകയിലെ ഉള്ളാളിൽ മതിലിടിഞ്ഞ് വീണ് വീട് തകർന്ന് കുടുംബത്തിലെ നാലുപേർ മരിച്ചു. ഉറങ്ങിക്കിടക്കുകയായിരുന്ന നാലംഗ കുടുംബത്തിനാണ് ദാരുണാന്ത്യം. ഉള്ളാൾ മുഡൂർ…

19 mins ago

വിവാഹവാഗ്ദാനം നൽകി 12കാരിയെ തട്ടിക്കൊണ്ടുപോയി, അമ്പലപ്പുഴയിൽ ബിഹാര്‍ സ്വദേശി അറസ്റ്റിൽ

അമ്പലപ്പുഴ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ ബീഹാര്‍ സ്വദേശി പിടിയില്‍. ബിഹാര്‍ വെസ്റ്റ് ചമ്പാരന്‍ ജില്ലയില്‍ ബല്‍വാ ബഹുവന്‍…

20 mins ago

വെള്ളം ചേർത്ത ഡീസൽ, ഇന്ത്യൻ ഓയിൽ പമ്പ് പൂട്ടിച്ച് സുരേഷ് ഗോപി

ഒരു സാധാരണ പൗരന്റെ പരാതി വെറും 48 മണിക്കൂറിനകം പരിഹരിച്ച് പെട്രോളിയം - ടൂറിസം സഹമന്ത്രി സുരേഷ് ഗോപി. ജൂൺ…

46 mins ago

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കും, നാല്‌ യുവാക്കൾ പോലീസ് പിടിയിൽ

ഹൈബ്രിഡ് ഇനത്തിൽപ്പെട്ട കഞ്ചാവും തോക്കുമായി നാല് യുവാക്കൾ പോലീസ് പിടിയിൽ. 30 ഗ്രാം കഞ്ചാവ്, എയർപിസ്റ്റൾ, കഞ്ചാവ് പൊടിക്കാൻ ഉപയോഗിക്കുന്ന…

50 mins ago

വയനാട്ടിൽ കുഴിബോംബ് കണ്ടെത്തി, കുഴിച്ചിട്ടനിലയിൽ, ആശങ്കയോടെ ജനം

മാനന്തവാടി : മക്കിമല മേലേ തലപ്പുഴയിൽ കുഴിബോംബ് കണ്ടെത്തി. ജനവാസകേന്ദ്രത്തിൽനിന്ന്‌ ഒന്നരക്കിലോമീറ്റർ അകലെയായാണ് മേലേ തലപ്പുഴ കൊടക്കാട് വനമേഖലയിൽ മണ്ണിനടിയിൽ…

1 hour ago

മലപ്പുറത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം, ഒരാൾ മരിച്ചു, രണ്ട് പേർക്ക് പരിക്കേറ്റു

മലപ്പുറം കല്ലത്താണിയിൽ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. രണ്ടുപേർക്ക് പരിക്ക്. ചെറുമുക്ക് സ്വദേശി സിനാൻ (22)…

1 hour ago