entertainment

നാഗചൈതന്യയെ ഡിവോഴ്‌സ് ചെയ്യൂ നമുക്ക് വിവാഹിതരാകാം എന്ന് കമന്റ്, സാമന്തയുടെ മറുപടിക്ക് കയ്യടി

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് സാമന്ത.നിരവധി ചിത്രങ്ങളിലൂടെ തിളങ്ങി നില്‍ക്കുകയാണ് നടി.തമിഴിലും തെലുങ്കിലുമൊക്കെയായി സൂപ്പര്‍ താരങ്ങളുടെ നായികയായും സ്ത്രീ കേന്ദ്രീകൃത ചിത്രങ്ങളുമായും നടി തിളങ്ങി നില്‍ക്കുകയാണ്.തെലുങ്ക് സൂപ്പര്‍ താരം നാഗാര്‍ജുനയുടെ മകനും നടനുമായ നാഗചൈതന്യയാണ് സാമന്തയെ വിവാഹം ചെയ്തത്.ഏറെ നാളത്തെ പ്രണയത്തിന് അവസാനമായിരുന്നു ഇരുവരും വിവാഹിതര്‍ ആയത്.

സാമന്തയും നാഗചൈതന്യയും സോഷ്യല്‍ മീഡിയകളിലും സജീവമാണ്.ഇരുവരും പുതിയ ചിത്രങ്ങളുടെ വിശേഷങ്ങളും ജീവിതത്തിലെ പുതിയ വിശേഷങ്ങളും ആഘോഷങ്ങളുമൊക്കെ സോഷ്യല്‍ മീഡിയകള്‍ വഴി പങ്കുവെക്കാറുണ്ട്.ഇപ്പോള്‍ ഒരു ആരാധകന്റെ കമന്റിന് സാമന്ത കൊടുത്ത മറുപടിയാണ് ഏറെ ശ്രദ്ധ നേടിയിരിക്കുന്നത്.എപ്പോഴാണ് ഡിവോഴ്‌സ് ചെയ്യുന്നത് എന്ന ചോദ്യമാണ് പുതിയ ചിത്രത്തിന് താഴെ ഒരാള്‍ കമന്റിട്ടത്.നാഗചൈതന്യയെ ഡിവോഴ്‌സ് ചെയ്യൂ നമുക്ക് വിവാഹിതരാകാം എന്നാണ് ഒരു ആരാധകന്‍ സാമന്തയുടെ ഫോട്ടോയ്ക്ക് കമന്റിട്ടത്.’വിവാഹമോചനം ബുദ്ധിമുട്ടാണ്.ഒരു കാര്യം ചെയ്യൂ നാഗ ചൈതന്യയോട് പറയൂ’ എന്നായിരുന്നു സാമന്തയുടെ മറുപടി.

നേരത്തെ ഗര്‍ഭിണി ആണോ എന്ന ചോദ്യത്തിന് സാമന്ത ചുട്ട മറുപടി നല്‍കിയിരുന്നു.2017 മുതല്‍ ഞാന്‍ ഗര്‍ഭിണിയാണ് എന്നാണ് കരുതുന്നത്,ഈ കുഞ്ഞ് പുറത്തേക്ക് വരാന്‍ ആഗ്രഹിക്കുന്നേയില്ല എന്നാണ് എനിക്ക് തോന്നുന്നുത് എന്നാണ് സമാന്തയുടെ ഉത്തരം.നേരത്തെ സമാന്തയുടെ പിറന്നാളിന് നാഗചൈതന്യ നല്‍കിയ സമ്മാനം വളരെയധികം ശ്രദ്ധ നേടിയിരുന്നു.സ്വന്തം കൈകൊണ്ട് കേക്ക് ഉണ്ടാക്കി സാമന്തയെ ഞെട്ടിപ്പിക്കുകയാണ് നാഗചൈതന്യ ചെയ്തത്.പ്രിയതമയ്ക്കായി കേക്ക് ഉണ്ടാകുന്നതിന്റെ എല്ലാ ചിത്രങ്ങളും വിഡിയോകളും ഇരുവരും ആരാധകരുമായി പങ്കുവച്ചിരുന്നു. ഭാര്യയ്ക്കായി താരം നല്‍കിയത് ചോക്ലേറ്റ് കേക്കായിരുന്നു.ദീര്‍ഘനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു താരങ്ങളുടെ വിവാഹം. 2017 ല്‍ ഹൈദരാബാദില്‍ വച്ചായിരുന്നു വിവാഹം നടന്നത്. പിന്നീട് ഗോവയില്‍ വച്ച് ക്രിസ്ത്യന്‍ രീതിയിലുള്ള ചടങ്ങുകളും നടത്തിയിരുന്നു.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

4 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

31 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago