world

സെക്സില്ലാതെ കെട്ടിപ്പിടുത്തം, ശമ്പളം മണിക്കൂറിന് 5700, ഹിറ്റായി സാമന്തയുടെ കമ്പനി

കെട്ടിപ്പിടുത്തം ഒരു ജോലിയോ? ശമ്പളം മണിക്കൂറിന് 5,700 രൂപയാണ്. ഇങ്ങനെയും ഒരു ജോലിയോ,അതെ ഇങ്ങനെയും ഒരു ജോലി ഉണ്ട്. ഈ ജോലിയിലെ ഏറ്റവും വലിയ നിബന്ധന, കെട്ടിപ്പിടിച്ചാല്‍ മാത്രം മതി വേറെ ദുരുദ്ദേശവുമായ് ഈ ഏരിയയിലേക്ക് വന്നേക്കരുത്. ഈ കെട്ടിപ്പിടുത്തത്തില്‍ ലൈംഗികതയുടെ ഒരംശം പോലുമില്ല. കെട്ടിപ്പിടുത്തം ഒരു ജിന്നാണ് ഭായ്. ഒരാശ്വാസം തരുന്ന വലിയ സമാധാനം തരുന്ന ഒരു ജിന്ന്.

നമുക്കൊരു സങ്കടം വന്നാല്‍ മാതാപിതാക്കളേയോ സഹോദരങ്ങളേയോ സുഹൃത്തുക്കളേയോ ഒക്കെ പോയ് കെട്ടിപ്പിടിക്കും. എന്നാല്‍ അങ്ങനെ ഇല്ലാതത് മനുഷ്യരുടെ അവസ്ഥ ഒന്ന് ചിന്തിച്ച് നോക്കൂ. ഇങ്ങനെയുള്ളവര്‍ക്കു വേണ്ടിയാണ് പണം വാങ്ങി കെട്ടിപ്പിടിക്കുന്ന പ്രഫഷണല്‍ കെട്ടിപ്പിടുത്തക്കാര്‍ രംഗ പ്രവേശനം ചെയ്യുന്നത്. അമേരിക്കയടക്കമുള്ള വിദേശ രാജ്യങ്ങളില്‍ ഇത്തരം പ്രഫഷണല്‍ കഡ്ലേഴ്‌സിന്റെ എണ്ണം വര്‍ധിക്കുന്നതായാണ് കണക്കുകള്‍.

ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു 5 വര്‍ഷം കഴിഞ്ഞപ്പോഴാണു സാമന്ത ഹേസ് എന്ന അമേരിക്കക്കാരിക്ക് സ്പര്‍ശന ദാരിദ്ര്യം അനുഭവപ്പെട്ടത്. ഡേറ്റിങ്ങിനൊക്കെ ഒരു പാടു പേരെ സാമന്തക്ക് എളുപ്പം ലഭിക്കുമായിരുന്നു. പക്ഷേ ലൈംഗികപരമായ സ്പര്‍ശനമായിരുന്നില്ല സാമന്തക്ക് വേണ്ടിയിരുന്നത്. വെറുതെ ഒന്നു കെട്ടിപ്പിടിക്കാന്‍, തൊടാന്‍, ലൈംഗിക തൃഷ്ണയോടല്ലാതെ തഴുകി ആശ്വസിപ്പിക്കാന്‍ ആരെയെങ്കിലുമാണു സാമന്ത തേടിയത്. കാപ്പി കുടിക്കാന്‍ സ്റ്റാര്‍ ബക്‌സില്‍ പോണതു പോലെ നല്ലൊരു കെട്ടിപ്പിടുത്തം ലഭിക്കാന്‍ പിന്നീടു വൈകാരിക ബാധ്യതയാകാത്ത ഒരപരിചിതനെ കിട്ടാന്‍ ഒരു കടയുണ്ടായിരുന്നെങ്കില്‍ എന്നു സാമന്ത ചിന്തിച്ചു.

അങ്ങനെയാണ് 2014ല്‍ കഡില്‍ അപ് ടു മി എന്ന സ്ഥാപനം സാമന്ത തുറക്കുന്നത്. ബിസിനസ്സ് ലൈസന്‍സിനുള്ള 500 ഡോളറും ഒരു വെബ് സൈറ്റുമായിരുന്നു മൂലധനം. ഏഴു ദിവസം കൊണ്ടു 10,000 അപേക്ഷകള്‍ ലഭിച്ചു. ആദ്യമൊക്കെ ഇതിനു വേണ്ടി കെട്ടിടം വാടകക്ക് നല്‍കാന്‍ തന്നെ പലര്‍ക്കും മടിയായിരുന്നു. പ്രാദേശിക ഭരണകൂടം വ്യഭിചാരത്തിനുള്ള മറയാണോ ഇതെന്നും സംശയിച്ചു. 9 മാസം കൊണ്ടാണ് ഒരു കെട്ടിടം വാടകക്ക് ലഭിച്ചത്. ഇതില്‍ സെക്‌സിന്റെ കണിക പോലും ഉള്‍പ്പെട്ടിട്ടില്ല എന്ന് എല്ലാവരെയും ബോധ്യപ്പെടുത്താനും സമയമെടുത്തു.

ലൈംഗിക ഉദ്ദേശ്യത്തോടെയല്ലാതെ ഒരുമിച്ചു രണ്ടു പേര്‍ക്ക് കെട്ടിപ്പിടിച്ച് കട്ടിലില്‍ കിടക്കാം എന്നതു പോലും ചിലര്‍ക്കൊക്കെ ആദ്യം ദഹിക്കാന്‍ എളുപ്പമായിരുന്നില്ല. കെട്ടിപ്പിടുത്തത്തില്‍ കവിഞ്ഞുള്ള ലൈംഗിക ഉദ്ദേശ്യങ്ങളുമായി വന്നവരെയും അകറ്റി നിര്‍ത്തി. പക്ഷേ കുറച്ചു വര്‍ഷങ്ങള്‍ക്കകം ഈ പ്രഫഷണല്‍ സേവനത്തിനു പ്രചാരമേറി.

പരിശീലനം നേടിയ പ്രഫഷണല്‍ കെട്ടിപ്പിടുത്തക്കാര്‍ ഇന്നിവിടെ ഉപഭോക്താക്കളെ ലൈംഗികേതരമായ രീതിയില്‍ കെട്ടിപ്പിടിക്കുകയും, കൈകോര്‍ക്കുകയും തഴുകുകയുമൊക്കെ ചെയ്യുന്നു. ഒന്നര മുതല്‍ മൂന്നു മണിക്കൂര്‍ വരെയൊക്കെയാണ് സെഷനുകളുടെ ശരാശരി സമയം. മാമാ ബെയര്‍, ഗമ്മി വോം തുടങ്ങിയ അന്‍പതോളം കഡ്‌ലിങ്ങ് പൊസിഷനുകളില്‍ നിന്നും ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാം. കഡ്ലിസ്റ്റ്.കോം എന്ന ഒരു വെബ്‌സൈറ്റാകട്ടെ മണിക്കൂറില്‍ 80 ഡോളര്‍ 5700 രൂപ ആണ് കെട്ടിപ്പിടുത്തത്തിന് ഈടാക്കുന്നത്. കര്‍ശനമായ പെരുമാറ്റ ചട്ടങ്ങള്‍ അനുസരിച്ച് മാത്രമാണ് ഈ കഡ് ലിങ്ങ് സേവനങ്ങള്‍ ലഭ്യമാക്കുന്നത്.

ലൈംഗിക ഉദ്ധാരണം പ്രോത്സാഹിപ്പിക്കുന്നതൊന്നും ക്ലയന്റ് ചെയ്യാന്‍ പാടില്ല. ശരീരത്തെ ശരിയായ വിധത്തില്‍ മറയ്ക്കുന്ന വസ്ത്രം ധരിച്ചിരിക്കണം, ലൈംഗിക അവയവങ്ങളിലേക്ക് കൈകള്‍ നീളാന്‍ പാടില്ല. ചുണ്ടുകളില്‍ തൊടാനോ ചുംബിക്കാനോ പാടില്ല. എന്നിങ്ങനെ നീളുന്നു പെരുമാറ്റച്ചട്ടം. സെഷനിടയ്ക്ക് ഇനി ലൈംഗിക ഉദ്ധാരണം സംഭവിച്ചാല്‍ ഇടയ്ക്ക് വച്ച് നിര്‍ത്തി അല്‍പം കഴിഞ്ഞ് അത്രയ്ക്ക് ഉത്തേജനം ഉണ്ടാക്കാത്ത മറ്റൊരു പൊസിഷനില്‍ ആലിംഗനം തുടരും. സെഷനുകള്‍ പൂര്‍ണ്ണമായും ക്യാമറയുടെ സഹായത്തോടെ മൂന്നാമത് ഒരാളുടെ നിരീക്ഷണത്തിലാകും നടക്കുക. തെറ്റായ ലക്ഷ്യങ്ങളോടെ വരുന്നവര്‍ അതിനു ശ്രമിച്ചാല്‍ ഉടനെ തന്നെ സെഷന്‍ അവസാനിപ്പിക്കപ്പെടും.

Karma News Network

Recent Posts

യുവതിയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ചു, അറസ്റ്റ്

കോട്ടയം : സ്ത്രീയുടെ ഫോട്ടോയും വീഡിയോയും മോര്‍ഫ് ചെയ്ത് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. നാട്ടകം പാക്കില്‍…

37 mins ago

നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ച, ജന്തര്‍മന്തറിലെ പ്രതിഷേധം; രാഹുല്‍ മാങ്കൂട്ടത്തിലിന് ലാത്തിച്ചാര്‍ജില്‍ പരിക്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോർച്ചയുമായി ബന്ധപ്പെട്ട ജന്തർമന്തറിലുണ്ടായ പ്രതിഷേധത്തിനിടെയുണ്ടാ ലാത്തിച്ചാർജ്ജിൽ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ…

47 mins ago

ആത്മഹത്യയുടെ വക്കില്‍, ജോലിയിൽ തിരിച്ചെടുക്കുക്കണം, മന്ത്രിക്ക് പരാതിനല്‍കി യദു

തിരുവനന്തപുരം : മേയർ ആര്യാ രാജേന്ദ്രനും സംഘവുമായുള്ള തർക്കത്തിന് പിന്നാലെ ജോലിയിൽ നിന്നും മാറ്റി നിർത്തപ്പെട്ട കെ.എസ്.ആർ.ടി.സി. ഡ്രൈവർ യദു…

1 hour ago

മാലിദ്വീപ് പ്രസിഡന്റിനെതിരെ ദുർമന്ത്രവാദം നടത്തി മന്ത്രിയും ബന്ധുക്കളും, അറസ്റ്റ്

മാലെ: മാലിദ്വീപ് പ്രസിഡന്റ് മുഹമ്മദ് മുയിസുവിനെതിരെ ദുർമന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് രാജ്യത്തെ പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാനം, ഊർജ വകുപ്പ് മന്ത്രി…

2 hours ago

കെഎസ്ആര്‍ടിസിയുടെ വണ്ടി പിടിച്ചിട്ടാല്‍ ഇവിടെ തമിഴ്‌നാടിന്റെ വണ്ടിയും പിടിച്ചിടും, ഗണേഷ് കുമാർ

തിരുവനന്തപുരം: നികുതിയുടെ പേരില്‍ കെഎസ്ആര്‍ടിസിയുടെ ബസുകൾ തമിഴ്‌നാട്ടില്‍ പിടിച്ചിട്ടാല്‍ അവരുടെ വാഹനങ്ങള്‍ കേരളത്തിലും പിടിക്കുമെന്ന് തമിഴ്നാട് സർക്കാരിനെതിരെ പ്രതികരിച്ച് ഗതാഗത…

2 hours ago

സ്വര്‍ണക്കടത്ത് ക്വട്ടേഷന്‍ സംഘങ്ങളെ നിയന്ത്രിക്കുന്നത് ജയരാജന്റെ മകൻ, ആരോപണവുമായി മനു തോമസ്

കണ്ണൂര്‍ : നിരന്തരമായി വെളിപ്പെടുത്തൽ നടത്തി സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കിയിരിക്കുകയാണ് അടുത്തിടെ സിപിഎമ്മില്‍ നിന്നും പുറത്തുപോയ കണ്ണൂര്‍ മുന്‍ ജില്ലാ…

2 hours ago