topnews

ഖുർആൻ പറയുന്നത് 1 ആണിന് രണ്ട് പെണ്ണിന്റെ ഓഹരി; തുല്യ സ്വത്തവകാശം ഇസ്ളാമിക വിരുദ്ധം സമസ്ത നേതാവ് നാസര്‍ ഫൈസി

തിരുവനന്തപുരം: കുടുംബശ്രീ നടത്തുന്ന വിവിധ പദ്ധതികളിലെ സത്യപ്രതിജ്ഞക്കെതിരേ സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായി. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജെന്‍ഡര്‍ ക്യാമ്പയിനിന്റെ ഭാഗമായി കേരള സര്‍ക്കാര്‍ നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികള്‍ നടത്തുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ നല്‍കുന്ന സര്‍ക്കുലറില്‍ മൗലികാവകാശ ലംഘനമുണ്ടെന്നാണ് സമസ്ത നേതാവ് ആരോപിക്കുന്നത്.

പ്രതിജ്ഞയില്‍ ആണ്‍മക്കള്‍ക്കും പെണ്‍മക്കള്‍ക്കും തുല്യ സ്വത്തവകാശം നല്‍കുമെന്നത് ഭരണഘടനാ വിരുദ്ധമാണെന്നാണ് ഫേസ്ബുക്ക് കുറിപ്പിലൂടെ നാസര്‍ ഫൈസി ചൂണ്ടിക്കാട്ടുന്നത്. സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസിന്റെ സംസ്ഥാന സെക്രട്ടറിയാണ് നാസര്‍ ഫൈസി കൂടത്തായി. ഫെയ്‌സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം

പോസ്റ്റിന്റെ പൂര്‍ണരൂപം-

ഭരണഘടനയുടെ മൗലികാവകാശം നിഷേധിക്കുന്നു കുടുംബശ്രീ വിവാഹം, വിവാഹ മോചനം, സ്വത്തവകാശം, മരണാന്തര ചടങ്ങുകൾ… തുടങ്ങിയ സിവിൽ നിയമങ്ങൾ മതപരമായ നിയമങ്ങളും വിശ്വാസങ്ങളും അടിസ്ഥാനപ്പെടുത്തി നൽകുന്ന അവകാശം ഭരണഘടനയുടെ മൗലികതയിൽപ്പെട്ടതാണ്.

കേന്ദ്ര ഗ്രാമവികസന മന്ത്രാലയം നടത്തുന്ന ജൻഡർ കാമ്പയിൻ്റെ ഭാഗമായി കേരള സർക്കാർ 2022 നവമ്പർ 25 മുതൽ ഡിസംബർ 23 വരേ കുടുംബശ്രീയിലൂടെ വിവിധ പദ്ധതികൾ നടത്തുമ്പോൾ ശ്രേഷ്ടകരമായ പലതിനോടും ചേർത്ത് മതസ്വാതന്ത്ര്യത്തെ ഹനിക്കുന്ന മൗലിക അവകാശ ലംഘനമുണ്ട്.സംസ്ഥാനത്തെ എല്ലാ ജില്ലയിലും ഗ്രാമ പഞ്ചായത്തുകൾക്കും കുടുംബശ്രീക്കും ജില്ലാ മിഷൻ കോ-ഓഡിനേറ്റർ നൽകുന്ന സർക്കുലറിലാണ് ഈ മൗലികാവകാശ ലംഘനമുള്ളത്.നാലാമത് ആഴ്ച എല്ലാ കുടുംബശ്രീയിലും ജൻഡർ റിസോഴ്സ് മീറ്റിലൂടെ പ്രതിജ്ഞ ചെയ്യാനുള്ള നിർദേശമുണ്ട്. പ്രതിജ്ഞയുടെ അവസാന ഭാഗത്തിൽ

“നമ്മൾ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യ സ്വത്തവകാശം നൽകും” എന്ന് സ്ത്രീകളെകൊണ്ട് ചൊല്ലിക്കുകയാണ്.ഖുർആൻ പറയുന്നത്: ” ആണിന് രണ്ട് പെണ്ണിൻറേതിന് തുല്യമായ ഓഹരിയാണുള്ളത്”
സ്ത്രീക്ക് അല്പം പോലും സ്വത്തവകാശമില്ലെന്ന് പൗരാണികമായി കരുതി വന്നലോകത്തോടാണ് പിതാവിൻ്റെയും ഭർത്താവിൻ്റെയും മകൻ്റേയും സ്വത്തിൽ സ്ത്രീക്ക് അനന്തര സ്വത്തവകാശം ഇസ്ലാം പ്രഖ്യാപിച്ചത്.എന്നാൽ പിതാവിൻ്റെ സ്വത്തിൽ

അവർക്ക് പുരുഷൻ്റെ (സഹോദരൻ്റെ ) പകുതിയാക്കിയത് വിവേചനമല്ല. സ്ത്രീയുടെ എല്ലാ ജീവിതച്ചെലവും വഹിക്കേണ്ടത് പുരുഷനാണ്. ഭർത്താവ് ദ്രരിദ്രനും ഭാര്യ സമ്പന്നയുമാണെങ്കിൽ പോലും അവരുടേയും ഭർത്താവിൻ്റെയും മക്കളുടേയും ചെലവ് വഹിക്കേണ്ട ബാധ്യത ഭർത്താവിനാണ്. ഒരു ചില്ലിക്കാഷും ചെലവിനത്തിൽ വഹിക്കാതെ അനന്തരമായി കിട്ടുന്നതെല്ലാം സ്വന്തം ബാക്കിയിരിപ്പാക്കാൻ അവകാശം നൽകുന്നുണ്ട് ഇസ്ലാം സ്ത്രീക്ക്. അവരെ അവഗണിക്കുകയല്ല ഇരട്ടിയായി പരിഗണിക്കുകയാണെന്നിരിക്കെ ചെലവ് പരിഗണിക്കാതെയാണ് വരവിലെ വിവേചനം ചിലർ ആരോപിച്ച് വന്നത്. ജൻഡർ ന്യൂട്രാലിറ്റിയുടെ ഭാഗമായി മതത്തിൻ്റേയും ഭരണഘടനയുടേയും മൗലിക തത്വങ്ങളെ കുടുംബശ്രീ സർക്കുലർ നിഷേധിക്കുന്നത് പ്രതിഷേധത്തിന് ഇടവരുത്തുക തന്നെ ചെയ്യും.

Karma News Network

Recent Posts

അമ്മയിയമ്മയെയും കൊച്ചുമകളെയും തീകൊളുത്തി, ഇന്നലെ വീടുകൾക്കും തീയിട്ടു, അറസ്റ്റ്

ഇടുക്കി : ഭാര്യയോടുള്ള വിരോധത്തിൽ പൈനാവിൽ ബന്ധുക്കളുടെ വീടുകള്‍ക്ക് തീയിട്ട സംഭവത്തിൽ പ്രതിയെ പിടികൂടി. കേരളത്തില്‍നിന്ന് തമിഴ്‌നാട്ടിലേക്ക് കടക്കാന്‍ ശ്രമിച്ച…

11 mins ago

എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന, ബാനറുകളുമായി പ്രതിഷേധിച്ച് വിശ്വാസികൾ

കൊച്ചി: എറണാകുളം -അങ്കമാലി അതിരൂപതയില്‍ ഏകീകൃത കുര്‍ബാന നടപ്പാക്കണം എന്ന സര്‍ക്കുലറിനെതിരെ വ്യാപക പ്രതിഷേധം. അടുത്ത മാസം മൂന്ന് മുതല്‍…

25 mins ago

ഹൈറിച്ച് തട്ടിപ്പ്, ഉടമകളുടെ 260 കോടിയുടെ സ്വത്ത് മരവിപ്പിച്ച് ഇ.ഡി

കൊച്ചി : 1157 കോടിയുടെ ഹൈറിച്ച് തട്ടിപ്പിൽ ഉടമകളുടെ 260 കോടിയുടെ സ്വത്തുക്കള്‍ ഇ.ഡി. മരവിപ്പിച്ചു. കമ്പനി പ്രമോട്ടേഴ്സും നേതൃനിരയിലുണ്ടായിരുന്നവരും…

38 mins ago

സഞ്ജു ടെക്കിക്കെതിരെ ഗുരുതര പരാമർശങ്ങൾ; സ്ഥിരം കുറ്റക്കാരനെന്ന് എംവിഡി

യൂട്യൂബർ സഞ്ജു ടെക്കിയെന്ന ടിഎസ് സജുവിന്റെ ലൈസൻസ് റദ്ദാക്കിയുള്ള ഉത്തരവിൽ ഗുരുതര പരാമർശങ്ങൾ. സജു സ്ഥിരം കുറ്റക്കാരനെന്ന് മോട്ടർ വകുപ്പ്.…

1 hour ago

മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ല, വിമർശനവുമായി സിപിഐ

തിരുവനന്തപുരം: മുഖ്യമന്ത്രി മാറാതെ ഭരണം നന്നാകില്ലെന്ന് സിപിഐയുടെ വിമർശനം. മുഖ്യമന്ത്രിയുടെ ധാർഷ്ട്യമാണ് പരാജയകാരണം. ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പിൽ തിരിച്ചടിയായി. ന്യൂനപക്ഷ…

2 hours ago

വാഹന പരിശോധനയ്ക്കിടെ എസ് ഐയെ ഇടിച്ചുവീഴ്ത്തി, തൃത്താലയിൽ 19കാരൻ ഒളിവിൽ

പാലക്കാട് തൃത്താലയിൽ വാഹന പരിശോധനക്കിടെ ഗ്രേഡ് എസ് ഐയെ വാഹനം ഇടിച്ചു തെറിപ്പിച്ചു. പരിക്കേറ്റ ശശികുമാറിനെ കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയില്‍…

2 hours ago