kerala

സമ്പത്ത് സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയില്‍നിന്ന് പുറത്ത്; ഷിജു ഖാന്‍ ഉള്‍പ്പടെ ഒന്‍പത് പുതുമുഖങ്ങള്‍

തിരുവനന്തപുരം: സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മിറ്റിയിൽ വൻ അഴിച്ചുപണി. തുടരെയുണ്ടായ വിവാദങ്ങൾക്ക് പിന്നാലെയാണ് അഴിച്ചുപണി ഉണ്ടായിരിക്കുന്നത്. ​മുൻ എം.പിയും മന്ത്രി കെ. രാധാകൃഷ്ണന്റെ പ്രൈവറ്റ് സെക്രട്ടറിയുമായ എ. സമ്പത്തിനെ സി.പി.എം തിരുവനന്തപുരം ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയതാണ് ഇതിൽ ശ്രദ്ധേയമായ മാറ്റം.

അനുപമയുടെ കുട്ടിയെ ആന്ധ്രയിലേക്ക് അനധികൃതമായി ദത്തുനൽകിയ സംഭവത്തിൽ ആരോപണ വിധേയനായ ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ഷിജു ഖാനെ ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

സമ്പത്ത് പാർട്ടി പ്രവർത്തനങ്ങളിൽ ശ്രദ്ധ കൊടുക്കുന്നില്ല എന്ന വിമർശനം ജില്ലാ സമ്മേളനത്തിൽ ഉയർന്നിരുന്നു. 46 അംഗങ്ങളുള്ള ജില്ലാകമ്മിറ്റിയിൽ ഒൻപത് പേർ പുതുമുഖങ്ങളാണ്. ഷിജുഖാന് പുറമെ എസ്.എഫ്.ഐ പ്രസിഡന്റ് വി.എ. വിനീഷ്, ഡി.വൈ.എഫ്.ഐ നേതാവ് കെ.പി. പ്രമോഷ്, എസ്.പി ദീപക് എന്നിവരെയും ജില്ലാ കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. എന്നാൽ എം.എൽ.എ വി.കെ പ്രശാന്തിനെയും തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെയും ജില്ലാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയിട്ടില്ല.

ശിശുക്ഷേമ സമിതി മുൻ ജനറൽ സെക്രട്ടറിയാണ് എസ്.പി. ദീപക്. പട്ടിണി കാരണം കൈതമുക്കിലെ കുട്ടികൾ മണ്ണുവാരി തിന്നെന്ന പരാമർശത്തെ തുടർന്ന് അന്ന് വഞ്ചിയൂർ ഏരിയ കമ്മിറ്റിയംഗമായിരുന്ന ദീപക്കിനെ പേട്ട ലോക്കൽ കമ്മിറ്റിയിലേക്ക് തരം താഴ്ത്തിയിരുന്നു. അന്ന് സർക്കാർ നിലപാടിനെതിരെ നിന്നിട്ടും ഇത്തവണ ജില്ലാ കമ്മിറ്റിയിലേക്ക് ഉൾപ്പെടുത്തിയെന്നതാണ് ശ്രദ്ധേയം

Karma News Network

Recent Posts

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

19 mins ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

37 mins ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

50 mins ago

സെലിബ്രിറ്റി ആയാലെന്താ? അയാളും മജ്ജയും മാംസവും വികാരങ്ങളുള്ള മനുഷ്യനാണ്- ജസ്ല മാടശ്ശേരി

നടൻ സിദ്ദിക്കിന്റെ മകൻ റിഷാൻ മരണപ്പെട്ടത് കഴിഞ്ഞ ദിവസമാണ്. ഭിന്നശേഷിക്കാരനായ മകന്റെ അകാലത്തിലുള്ള മരണം മലയാളികളെ ആകെ വേദനിപ്പിച്ചതായിരുന്നു. പിന്നാലെ…

56 mins ago

ഗഗൻയാൻ പ്രഖ്യാപനത്തിന്റെ നാലാം മാസം, ഭർത്താവിന്റെ നേട്ടം പങ്കിട്ട് ലെന

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…

1 hour ago

ഡീനിനും അസിസ്റ്റന്റ് വാർഡനും സംഭവിച്ചത് ഗുരുതര വീഴ്ച, സിദ്ധാര്‍ത്ഥന്‍റെ മരണത്തിൽ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് കൈമാറി

കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…

2 hours ago